ആശുപത്രിയിലെത്താനുള്ള ധൃതിയിൽ സംഭവിച്ച അശ്രദ്ധ ദുരന്തമായി ദൃക്സാക്ഷികളുടെ മൊഴി ഇങ്ങനെ, റിപ്പോർട്ട് കൈമാറും.
ആശുപത്രിയിലെത്താനുള്ള ധൃതിയിൽ സംഭവിച്ച അശ്രദ്ധ ദുരന്തമായി ദൃക്സാക്ഷികളുടെ മൊഴി ഇങ്ങനെ, റിപ്പോർട്ട് കൈമാറും.അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആര്‍ടിഒ അറിയിച്ചു. ഇതിനിടെ കാറുകള്‍ കത്തി അപകടമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചു വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു.അപകടകത്തിന് കാരണം കാറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട്.കാറിന് തീപിടിച്ച് ദമ്പതികൾ മ.രി.ച്ച അപകടകത്തിന് കാരണം കാറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ണൂര്‍ ആര്‍ടിഒ.വാഹനത്തില്‍ നിന്നും നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയിൽ വേഗത്തിലെത്താനുള്ള ധൃതിയിൽ പുകവരുന്നത് ഗൗനിക്കാത്തത് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് ആര്‍ടിഒ ഉണ്ണികൃഷ്ണന് വ്യക്തമാക്കി.അപകടവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇന്ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. ഇതിനിടെ കാറുകള്‍ കത്തി അപകടമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചു വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. സംസ്ഥാനഗതാഗത കമ്മിഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ പൂനൈയിലെ ഓട്ടോ മോട്ടീവ് റിസര്‍ച്ച് അസോ. ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ച്ചക്കുളളില്‍ വിശദീകരണം നല്‍കണമെന്ന് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് മരിച്ച ദമ്പതികള്‍ക്ക് കുറ്റിയാട്ടൂര്‍ ഗ്രാമം യാത്രാ മൊഴിയേകി. കുറ്റിയാട്ടൂര്‍ യുപി സ്കൂളിന് സമീപത്തെ കുഴിക്കല്‍ വിശ്വനാഥന്റെയും ശോഭനയുടെയും മകള്‍ റീഷ (25 ) ഉരുവച്ചാലിലെ താമര വളപ്പില്‍ പരേതരായ ഗോപാലന്റെയും കൗസല്യയുടെയും മകന് പ്രജിത്ത് (35) എന്നിവരായിരുന്നു മ.രി.ച്ച.ത്.ഇരുവരുടെയും ഭൗതികശരീരം വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ റിഷയുടെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം പ്രജിത്തിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. രണ്ട് സ്ഥലത്തുമായി നാനാ തുറകളില്‍പ്പെട്ട നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. അപകടത്തില്‍പ്പെട്ട കാറില്‍ ദമ്പതികളെ കൂടാതെ നാല് പേര് ഉണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന നാല് പേരില്‍ ശ്രീപാര്‍വ്വതി മ,രി,ച്ച റീഷയുടേയും, പ്രജിത്തിന്റെയും മകളാണ്. പ്രജിത്തിന്റെ സഹോദരങ്ങള്‍ പ്രമോദ്, പ്രകാശന്, പ്രശാന്തന്, പ്രസന്ന, പരേതനായ പ്രദീപന്. റീഷയുടെ അച്ചന് വിശ്വനാഥന്, അമ്മ ശോഭന.
@All rights reserved Typical Malayali.
Leave a Comment