ദിലീപിനെ പൂട്ടാന്‍ ഒരുക്കം..!! ആലുവാ ശിവ ക്ഷേത്രമുറ്റത്ത് മനമുരുകി കാവ്യ..!! കഠിന വ്രതം തുടങ്ങി..!!

പൊതുവേദിയിൽ അച്ഛനെക്കുറിച്ച് വാചാലനായി ദിലീപ്. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയിരുന്നു താരം. ഗോകുലം ഗോപാലനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചടങ്ങിൽ മുഖ്യാതിഥിയായി ദിലീപ് എത്തിയത്. തന്റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അതുകൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ചാണ് താൻ വന്നതെന്നും എന്നും യുവാവ് ആണ് ഗോകുലം ഗോപാലൻ എന്നും വേദിയിൽ വച്ച് ദിലീപ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.നമ്മൾ കുട്ടിക്കാലം ശരിക്കും ആസ്വാദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത് ഇത്തരം സ്‌കൂൾ ഡെയ്‌സ് തന്നെ ആയിരുന്നു. കുട്ടികളുടെ പാട്ടും ഒക്കെ കണ്ടപ്പോൾ ഞാൻ ഗോപാലേട്ടനോട് ചോദിച്ചു ഇത്രയും സ്‌കൂൾ കോളേജ് ഒക്കെ ഉള്ളതിൽ സന്തോഷം തോന്നുന്നില്ലേ. മനസ്സ് കൊണ്ട് വളരെ ചെറുപ്പമാണ് പുള്ളി.കെജി മുതൽ പിജി വരെ യുള്ള സ്ഥാപനങ്ങൾ പുള്ളിക്ക് ഉണ്ട്. ഒരുപാട് ഭാവിതലമുറയെ വാർത്തെടുക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് അദ്ദേഹത്തിന്.ചില സമയം കുട്ടികളെ കാണുമ്പൊൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഇവർ പെട്ടെന്ന് വളരാതെ ഇരുന്നെങ്കിൽ എന്ന്. കാരണം ആ ക്യൂട്ട്നെസ് പൊയ്‌പോകും അതുകൊണ്ട്. ഇന്നത്തെ തലമുറ വളരെ ടാലന്റഡ് ആണ്. ഇന്നത്തെ റിയാലിറ്റി ഷോസ് കാണുമ്പൊൾ അന്തം വിട്ടിരുന്നുപോകും. അതുകാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് നേരത്തെ വന്നത് നന്നായി എന്ന്. ശരിക്കും കുഞ്ഞുങ്ങൾ ഈ പ്രായം ആസ്വദിക്കണം എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ.ഞാനൊക്കെ പഠിച്ചത് ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു. പക്ഷെ സ്‌കൂളിൽ പുസ്തകത്തിൽ മാത്രമായിരുന്നു ഇംഗ്ളീഷ്, അല്ലാതെ പറയാൻ അറിയില്ലായിരുന്നു. ഇംഗ്ളീഷ് പറയാൻ മടിക്കുന്ന ഒരു തലമുറ ആയിരുന്നു അത്. ഇന്നത്തെ തലമുറ അങ്ങനെയല്ല

കുട്ടികള്ക്ക് വേണ്ടി നമ്മൾ സമയം ചെലവഴിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം എന്റെ അച്ഛൻ ഒന്നും എന്നോട് സംസാരിക്കുന്ന ആളായിരുന്നില്ല. കാരണം അച്ഛനോട് എനിക്ക് എപ്പോഴും ഭയമായിരുന്നു.
അച്ഛൻ എന്നെ നോക്കി വല്ലപ്പോഴുമാണ് ചിരിച്ചിരുന്നത്. ഞാൻ വലുതായി സിനിമയിലൊക്കെ വന്നശേഷം ആണ് ഒരുപാട് ശ്രമിച്ച് അച്ഛനെ എന്റെ സുഹൃത്താക്കി മാറ്റി ഇടപഴകി തുടങ്ങിയത്. പക്ഷെ അപ്പോഴേക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയി. പക്ഷെ ഇന്ന് ഞാൻ എന്റെ മക്കളെ വളർത്തുന്നത് എന്റെ സുഹൃത്തുക്കളെപ്പോലെയാണ്. അതുകൊണ്ട് തന്നെ അവർ എന്തും എന്റെ അടുത്ത് വന്ന് തുറന്ന് പറയും. അവരെ നിങ്ങൾക്ക് അറിയാം. മക്കൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ വീണ്ടും ചെറുപ്പമാകും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *