മകളുടെ പിറന്നാൾ ദിനം ഓസ്ട്രേലിയയിൽ; രമേശേട്ടൻ മുതൽ മിഥുനും, അനുവും റിയയും വരെ; കാവ്യയുടെ പിറന്നാൾ ആഘോഷിച്ച് പ്രിയപ്പെട്ടവർ
മകളുടെ പിറന്നാൾ ദിനം ഓസ്ട്രേലിയയിൽ; രമേശേട്ടൻ മുതൽ മിഥുനും, അനുവും റിയയും വരെ; കാവ്യയുടെ പിറന്നാൾ ആഘോഷിച്ച് പ്രിയപ്പെട്ടവർ.കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും, ഇപ്പോള് സിനിമ ചെയ്യുന്നതിനെക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ലെന്നും കാവ്യ അടുത്തിടെ പറഞ്ഞിരുന്നു.
സിനിമാപ്രേമികളുടെ കരിമിഴിക്കുരുവിയാണ് ഇന്നും കാവ്യാ മാധവൻ. അഞ്ചാം വയസ്സിൽ അഭിനയത്തിലേക്ക് എത്തിയ കാവ്യാ മാധവന് ഇന്ന് പിറന്നാൾ ദിനമാണ്. മുപ്പത്തിയൊൻപതുകാരിയായ കാവ്യ പതിനാലാം വയസ്സിലാണ് ദിലീപിന്റെ നായികയായി മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീട് ദിലീപിന്റെ ജീവിത നായിക ആയതോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. നൂറോളം ചിത്രങ്ങളിൽ വേഷമിട്ട കാവ്യ ഇപ്പോൾ ബിസിനെസ്സ് രംഗത്തും സജീവമാണ്.നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളുമാണ് കാവ്യക്ക് ആശംസകൾ നേർന്നുകൊണ്ടെത്തുന്നത്. രമേശ് പിഷാരടി, അനുസിത്താര തുടങ്ങിയ താരങ്ങളും കാവ്യയുടെ നാത്തൂനായ റിയ, സഹോദരൻ മിഥുൻ, സുഹൃത്തുക്കൾ തുടങ്ങിയവരും ആശംസകൾ നേർന്ന് എത്തുകയുണ്ടായി. കാവ്യ രമേശേട്ടന് (രമേശ് പിഷാരടി) നന്ദി പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രവും ഇപ്പോൾ വൈറലാണ്. അതേസമയം കാവ്യയുടെ അച്ഛനും അമ്മയും ഇപ്പോൾ മകനും കുടുംബത്തിനും ഒപ്പം ഓസ്ട്രേലിയയിൽ ആണ്. ഇരുവരുടെയും ചിത്രം കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ജീവൻ തുളുമ്പുന്ന നിരവധി കഥാപാത്രങ്ങളാണ് കാവ്യ അവതരിപ്പിച്ചിട്ടുള്ളത്. പെരുമഴക്കാലത്തിലെ ഗംഗ എന്ന കഥാപാത്രത്തിന്റെ പ്രകടനത്തിന് നിരൂപക പ്രശംസ നേടി. അതിന് 2004 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും കാവ്യക്ക് ലഭിച്ചിരുന്നു. ഗദ്ദാമയിലെ അശ്വതി എന്ന കഥാപാത്രത്തിന് 2011-ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവർക്ക് ലഭിച്ചു. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് എങ്കിലും അവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്. അതുകൊണ്ടാകാം അവരുടെ ഒരു ചിത്രം വന്നാൽ കൂടിയും ആഘോഷത്തോടെ ആളുകൾ ഏറ്റെടുക്കുന്നതും.
@All rights reserved Typical Malayali.
Leave a Comment