ഇപ്പോള്‍ സംഭവിച്ചത് കണ്ടോ? എല്ലാവരും ആശുപത്രിയിലേക്ക് ഓടിയെത്തുന്നു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെൻറ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഓരോ നിമിഷവും സ്ഥിതി കൂടുതൽ ഗുരുതരമായി മാറുകയാണ്. അതീവ ഗുരുതരമായ അവസ്ഥയിലാണ് താരം ഇപ്പോഴെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നസെൻ്റിൻ്റെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് മെഡിക്കൽ ബുള്ളറ്റിനാണ് ആശുപത്രി ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞിട്ടുണ്ട്.ഇന്നു രാവിലെ പുറത്തു വന്ന ബുള്ളറ്റിനിൽ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല കാര്യങ്ങൾ. ഗുരുതരമായ പല രോഗാവസ്ഥകളും ഇന്നസെൻ്റിൽ പ്രകടമാണ്. അടിസ്ഥാന ആരോഗ്യസൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും, മെഡിക്കൽ സപ്പോർട്ടിൻ്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോസപ്പോർട്ടിൽ തുടരുകയാണ് എന്നും ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

കഴിഞ്ഞ ദിവസം എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെൻറിൻ്റെ ആരോഗ്യനില . അത്യാഹികവിഭാഗത്തിൽ ഏക്മോ മിഷിൻ സപ്പോർട്ടിൽ ആണ് ഇന്നസെൻറ് ജീവൻ നിലനിർത്തുന്നത്.മാർച്ച് 3-നാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെൻ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഒട്ടും ആശാവഹമല്ല ഇന്നസെൻ്റിൻ്റെ നില. മെഷീൻ സപ്പോർട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയാണ്. അതേസമയം ഇന്നസെൻറിൻ്റെ അവസ്ഥ അറിഞ്ഞ് പ്രശസ്ത താരങ്ങളെല്ലാം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചെന്നാണ് വിവരം പുറത്തുവരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *