കൊച്ചിൻ ഹനീഫയുടെ മക്കളും ഭാര്യയും വാടക വീട്ടിൽ ! ഈശ്വരാ ഇവരെ തിരിഞ്ഞു നോക്കാൻ ആരുമില്ലേ ?
കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിൻ ഹനീഫയുടെ ഓര്മ ദിവസം. തെന്നിന്ത്യൻ സിനിമാലോകത്ത് തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്ന താരമായിരുന്ന അദ്ദേഹം. വിടപറഞ്ഞിട്ട് 13 വർഷമാണ് പിന്നിട്ടിരിക്കുന്നത്. ഇന്നും അദ്ദേഹത്തിന്‍റെ ഹൈദ്രോസും,മാന്നാർ മത്തായിയിലെ എൽദോയും പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയും ഹിറ്റ്ലറിലെ ജബ്ബാറായുമൊക്കെ മലയാളികൾക്ക് മറക്കാൻ ആകാത്ത കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മയിൽ ഭാര്യ ഫാസില പങ്കിട്ട വാക്കുകൾ ആണ് വൈറലായി മാറുന്നത്.വേർപാടിന് ശേഷം കുറച്ചു കാലം അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ ആയിരുന്നു. പിന്നീടാണ് കുട്ടികളുടെ പഠനത്തിന്റെ സൗകര്യത്തിനു വേണ്ടി എറണാകുളം കടവന്ത്രയിലേക്ക് മാറുന്നത്. വാടക ഫ്ലാറ്റാണ്. തന്റെ ഉമ്മ കൂട്ടിനു ഉണ്ടെന്നും ഒരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഫാസില പറഞ്ഞു.അദ്ദേഹം മരിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് മൂന്നു വയസ്സായിരുന്നു പ്രായം. ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നു. എന്നാൽ പിന്നീട് അവർ സത്യം മനസിലാക്കിയപോലെ ഒന്നും ചോദിക്കാതെ ആയെന്നും ഫാസില അഭിമുഖത്തിൽ പറയുന്നു.രോഗവിവരം ഞാൻ അറിയരുത് എന്ന് വലിയ നിർബന്ധം ആയിരുന്നു. പത്തു വർഷം അതിന്റെ പിടിയിൽ ആയിരുന്നുവെന്ന ഒരു സൂചനപോലും തന്നില്ല. ഒരു ക്ഷീണം എങ്കിലും കാണിച്ചെങ്കിൽ അല്ലെ എന്താണ് എന്ന് തിരക്കാണ് എങ്കിലും സാധിക്കൂ. ഇത് കൂടെ ഉള്ള അദ്ദേഹത്തിന്റെ സഹായിയെ പോലും കയറ്റാതെ ആയിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഒരു പക്ഷെ കുറച്ചുകൂടി സൂക്ഷിച്ചിരുന്നുവെങ്കിൽ നല്ല ചികിത്സ അൽപ്പം നേരത്തെ ലഭിച്ചിരുന്നു എങ്കിലും കരൾ രോഗം ക്യാൻസർ ആകില്ലായിരുന്നു- ഫാസില പറഞ്ഞു.
എനിക്കൊരു പനി വന്നാൽ പോലും മക്കൾക്ക് പേടിയാണ് അടുത്തുനിന്നും മാറില്ല. ഒരിക്കൽ പല്ലെടുക്കാൻ വേണ്ടി പോയപ്പോൾ ഡോക്ടർ എന്നോട് റെസ്റ്റ് എടുക്കാൻ പറഞ്ഞു. ഞാൻ തിരികെ വീട്ടിൽ എത്തിയപ്പോൾ രണ്ടാളും എന്റെ ചുറ്റിനും ഇരുപ്പായി. അമ്മയ്ക്ക് ഒന്നും ഇല്ല എന്ന് ആശ്വസിപ്പിക്കാൻ ഒരുപാട് താൻ പാടുപെട്ടുവെന്നും ഫാസില അഭിമുഖത്തിൽ പറയുന്നുണ്ട്.ഉപ്പ ഇല്ല എന്ന തോന്നൽ അറിയിക്കാതെയാണ് മക്കളെ വളർത്തുന്നത്. കുട്ടികൾക്ക് ഒരു കുറവും ഉണ്ടാകരുത് എന്ന വിചാരം എപ്പോഴും മനസ്സിലുണ്ട്. ഷോപ്പിംഗ് മാളിലും, പാർക്കിലും ഒക്കെ മക്കളെ കൊണ്ടുപോകുന്ന കഥയും ഫാസില പങ്കുവച്ചു. അതേസമയം നിർമ്മാതാവ് ബാദുഷയുടെ വാക്കുകളും വൈറലായിരുന്നു കഴിഞ്ഞദിവസം.അടുത്ത കാലത്ത് ഹനീഫിക്കയുടെ കുടുംബത്തെ കണ്ടിരുന്നു. രണ്ടാളും വലിയ കുട്ടികളായി. രണ്ടു പേരും ഒൻപതിൽ പഠിക്കുകയാണ് എന്നായിരുന്നു അദ്ദേഹം 2021 ൽ പറഞ്ഞത് .അങ്ങനെ ആണെങ്കിൽ മക്കൾ ഇപ്പോൾ പ്ലസ് ടുവിന് എത്തിയിട്ടുണ്ടാകും എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
@All rights reserved Typical Malayali.
Leave a Comment