ചേട്ടച്ഛാ എന്ന ഋതൂട്ടന്റെ വിളി.. അനിയന്‍ കുട്ടനെ ചേര്‍ത്തണച്ച് രാഹുല്‍

വേദിയില്‍ പൊട്ടിച്ചിരി ഉയര്‍ത്തുമ്പോഴും ഉള്ളില്‍ ഒരുപാട് വേദനകള്‍ സൂക്ഷിക്കുകയായിരുന്നു കൊല്ലം സുധി. സാമ്പത്തികബാധ്യതകളൊക്കെ തീര്‍ത്ത് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങാനിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വേര്‍പാട്. സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രിയപ്പെട്ടവരെല്ലാം ഉറപ്പ് നല്‍കിയിരുന്നു.കൊല്ലം സുധിയുടെ വിയോഗം ഇന്നും തീരാവേദനയായി അവശേഷിക്കുകയാണ്. വടകരയിലെ പരിപാടി കഴിഞ്ഞ് തിരിച്ച് പോവുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത അപകടം. രാവിലെ എത്തുമെന്ന് പറഞ്ഞ് ഫോണ്‍ വെച്ച സുധിയുടെ വിയോഗവാര്‍ത്തയാണ് പിറ്റേ ദിവസം രേണുവിനെ തേടിയെത്തിയത്. സുധിക്കുട്ടന്‍ കൂടെയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് രേണു പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയായാണ് രേണു വേദന പങ്കിട്ടത്. മക്കള്‍ക്ക് വേണ്ടി സങ്കടം മാറ്റിവെച്ച് മുന്നേറണമെന്നായിരുന്നു എല്ലാവരും രേണുവിനോട് പറഞ്ഞത്.വാവൂട്ട, വാവക്കുട്ട എന്നൊക്കെയാണ് സുധിച്ചേട്ടന്‍ എന്നെ വിളിക്കാറുള്ളത്. സുധിക്കുട്ടനെന്നാണ് ഞാന്‍ തിരിച്ച് വിളിക്കുന്നത്. എവിടെപ്പോയാലും ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട് സുധിച്ചേട്ടന്‍. ഷൂട്ടിന് ഞങ്ങളും കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയോ എന്നാണ് ആദ്യം ചോദിക്കാറുള്ളത്. അവസാനമായി വിളിച്ചപ്പോള്‍ റിതുലിന് പല്ലുവേദനയാണെന്നറിഞ്ഞപ്പോള്‍ സങ്കടപ്പെട്ട് കരഞ്ഞിരുന്നു. എനിക്കും മുഖത്ത് നീരുണ്ട്. നാളെ ആശുപത്രിയില്‍ പോയി കാണിക്കാമെന്ന് പറഞ്ഞതാണ് അദ്ദേഹം എന്ന് രേണു പറഞ്ഞിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് സുധിയും രേണുവും. ആദ്യഭാര്യ ഉപേക്ഷിച്ചതിനെക്കുറിച്ചും, മകനെ ഒറ്റയ്ക്ക് നോക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. കിട്ടുവിന് അമ്മയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്. സന്തോഷത്തോടെയാണ് അവരുടെ കൂടെക്കൂടിയത്. അമ്മേ എന്നാണ് കിച്ചു ആദ്യം കണ്ടപ്പോള്‍ മുതല്‍ വിളിച്ചത്. രണ്ടാനമ്മയെന്ന് പറയുന്നത് എനിക്കിഷ്ടമല്ല, അവന്റെ അമ്മ തന്നെയാണ് ഞാന്‍ എന്നും രേണു പറഞ്ഞിരുന്നു.സുധിച്ചേട്ടനാണ് എന്റെ ലോകം. ഇനി എങ്ങനെ ജീവിക്കുമെന്നറിയില്ല. മക്കളുടെ കാര്യങ്ങളെല്ലാം നോക്കണം. അവരെ പഠിപ്പിക്കണം. ഞങ്ങള്‍ക്ക് സ്വന്തമായൊരു വീടില്ലാത്തത് സുധിച്ചേട്ടനെ എപ്പോഴും സങ്കടപ്പെടുത്തിയിരുന്നു. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ടാക്കിത്തന്നിട്ടേ ഞാന്‍ പോവൂ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. സുധിച്ചേട്ടന്‍ പോയി എന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും രേണു പറഞ്ഞിരുന്നു. സുധിയുടെ മരണശേഷമുള്ള രേണുവിന്റെ അഭിമുഖം വൈറലായിരുന്നു.ഉള്ളില്‍ പിടയുന്ന നൊമ്പരം ഒതുക്കി നിന്‍ പുഞ്ചിരിയില്‍ വിടര്‍ന്ന പൂമൊട്ടുകള്‍. വരാമെന്ന് പറഞ്ഞ് പോയ നിന്‍ പുഞ്ചിരി മാഞ്ഞ മുഖത്ത് മുത്തം ഇടം പോലും ആകാതെ, എന്റെ ചങ്ക് തകര്‍ന്നല്ലോ എന്നായിരുന്നു കഴിഞ്ഞ ദിവസം രേണു കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി രേണുവിനെ ആശ്വസിപ്പിക്കാനെത്തിയത്. കരഞ്ഞ് തളര്‍ന്നിരിക്കരുത്, കുട്ടികളെ നോക്കി അന്തസായി ജീവിക്കണം, അത് കാണുമ്പോള്‍ സുധി ചേട്ടന് സന്തോഷമാവും. സുധിച്ചേട്ടന്‍ നിങ്ങളെ വിട്ട് എങ്ങും പോവില്ല, എന്നും നിങ്ങളുടെ കൂടെത്തന്നെയുണ്ടെന്നായിരുന്നു കമന്റുകള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *