കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി കാണിച്ചു കൂട്ടിയത്… വീഡിയോ പുറത്ത്

അപകടം പറ്റിയ ദിവസം മനസ്സിൽ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ വന്നിരുന്നുവെന്നു ബിനു അടിമാലി. പാളയം പിസിയുടെ പ്രമോഷന്റെ സമയം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ‘പാളയം പി.സി. ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ. സൂരജ് ജോൺ വർക്കിയാണ് ചിത്രം നിർമിക്കുന്നത്. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ളതാണ് ചിത്രത്തിൻ്റെ കഥ.

മനസ്സിലെ തോന്നൽ അങ്ങനെ നിൽകുമ്പോൾ ആണ് സുധി വണ്ടിയുടെ ഫ്രന്റ് സീറ്റിൽ ഇരിക്കുന്നത്. എന്നും ഞാൻ ആണ് ഇരിക്കുന്നത്. അന്നേ ദിവസം ഇവൻ അവിടെ നിന്നും എന്ത് ചെയ്താലും മാറില്ല, അവിടെ തന്നെ ഇരിക്കുന്നു. പല ഇടത്തും വണ്ടി നിർത്തി നമ്മൾ ഉള്ളിലേക്ക് കയറുമ്പോഴും ഇവൻ വേഗം തന്നെ വണ്ടിയുടെ മുൻ സീറ്റിൽ ചെന്നിരിക്കും.തിരിച്ച് ഇങ്ങോട്ട് വരുമ്പോഴും ഇതെന്നെ. മഹേഷ് ആണെങ്കിൽ വേറെ വണ്ടിക്ക് പോയാ ആളാണ്. എറണാകുളം വരെ തമാശ കേട്ട് ചിരിക്കാൻ ഉണ്ട് എന്നും പറഞ്ഞാണ് നമ്മുടെ കൂടെ അവൻ കേറിയത്. ഓരോ നിമിത്തങ്ങൾ ആയിരുന്നു അന്ന് എല്ലാം.

സുധിയുടെ മുഖത്ത് ഇപ്പോൾ എന്റെ മുഖത്തുള്ള ഈ പാടുണ്ട്. ഇതേ സ്ഥലത്ത് ആയിരുന്നു അവനും, ചിരിക്കുമ്പോൾ ഇത് തെളിഞ്ഞു കാണാമായിരുന്നു. ആ പാട് എന്റെ മുഖത്ത് തന്നിട്ട് അവൻ അങ്ങുപോയി. അതിൽ നിന്നും നമ്മൾ ഇപ്പോളും റിക്കവർ ആയിട്ടില്ല. മനസ്സ് കൊണ്ട് നമ്മളൊക്കെ ദുർബലന്മാർ ആയതുകൊണ്ട് ഏതെങ്കിലുമൊക്കെ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇതൊക്കെ അങ്ങ് കേറിവരും. അവര്ക്ക് അങ്ങനെ പറ്റി എനിക്ക് ഒന്നും പറ്റിയില്ല എന്നതല്ല പക്ഷെ ദൈവാധീനം കൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നത്. ഞാനും അവനും ഒരുമിച്ചുണ്ടായിരുന്നു, പക്ഷെ അന്ന് അവന്റെ ദിവസം. എന്തോ ഒരു അവസ്ഥ! വാക്കുകൾ മുറിഞ്ഞുകൊണ്ട് ബിനു സംസാരിക്കുന്നു.

കൊല്ലം സുധിയെ എറണാകുളത്തേക്ക് എത്തിച്ചത് ഞാൻ ആണെന്നാണ് ധർമ്മജൻ പറയുന്നത്. റിയാലിറ്റി ഷോയിലേക്ക് സുധി പോയെങ്കിലും ബന്ധം ഉണ്ടായിരുന്നുവെന്നും, അവന്റെ നഷ്ടം തീർത്താൽ തീരാത്തതാണ്- ധർമ്മജന് പറയുന്നു. അവനെ കുറ്റം പറഞ്ഞാലും അവൻ അത് ആസ്വദിക്കും, ബോഡി ഷെമിങ് നടത്തിയാൽ പോലും അവൻ ചിരിക്കത്തെ ഉള്ളൂവെന്നും സുഹൃത്തുക്കൾ പറയുന്നു.

അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്നവരെ ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഗുരുതര പരിക്കേറ്റ കൊല്ലം സുധിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ഹൃദയാഘാതം വരുകയും മരണപ്പെടുകയപുമായികരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *