എനിക്ക് ശ്വാസം മുട്ടുന്നു ഷിബീ’..!! ചോരയില്‍ കുളിച്ച് കിടക്കുമ്പോഴും വന്ദന അവസാനമായി പറഞ്ഞത്..!! എന്നിട്ടും.. പൊട്ടിക്കരഞ്ഞ് കൂട്ടുകാരി

ഡോ. വന്ദന ഇനി ഓര്‍മ; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി; വിടചൊല്ലി ജന്മനാട്.ചിതയിലേക്ക് എടുത്ത വന്ദനയുടെ ശരീരത്തിന് മുമ്പിൽ മാതാവ് വസന്തകുമാരി തളർന്നു വീണു. പൂർവവിദ്യാർഥിക്ക് അന്തിമയാത്ര നൽകാൻ സുഹൃത്തുക്കളും എത്തി.ഡോ വന്ദനയുടെ അമ്മാവന്‍റെ മകൻ നിവേദ് ജി വിനോദ് അന്തിമ കർമ്മങ്ങൾ നിർവഹിച്ചു.കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്‍റെ ഭൗതീക ശരീരം സംസ്കരിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഡോ. വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഉച്ചക്ക് 1.30 ഓടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. 2.30 ഓടെ ഭൗതീക ശരീരം വീടിന്‍റെ പിൻ ഭാഗത്തെ ചിതയിലേക്ക് എടുത്തു.ഡോ വന്ദനയുടെ അമ്മാവന്‍റെ മകൻ നിവേദ് ജി വിനോദ് അന്തിമ കർമ്മങ്ങൾ നിർവഹിച്ചു. സംസ്കാര ചടങ്ങുകളില്‍ കേന്ദ്രമന്ത്രി വി മുരളിധരൻ, മന്ത്രി വി എൻ വാസവൻ, നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീർ, തോമസ് ചാഴികാടൻ എംപി തുടങ്ങി വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുത്തു. ചിതയിലേക്ക് എടുത്ത വന്ദനയുടെ ശരീരത്തിന് മുമ്പിൽ മാതാവ് വസന്തകുമാരി തളർന്നു വീണത് കൂടി നിന്നവരുടെ കരളലിയിച്ചു.

പൂർവവിദ്യാർഥിക്ക് അന്തിമയാത്ര നൽകാൻ സുഹൃത്തുക്കളും എത്തി. നിറകണ്ണുകളോടെ പുച്ചെണ്ടുകളുമായി പ്രിയ കൂട്ടുകാരിക്ക് അന്തിമ യാത്ര നൽകാൻ കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ നിന്ന് 350 ഓളം വിദ്യാർഥികളും അധ്യാപകരും മുട്ടുചിറയിലെ വീട്ടിൽ എത്തി. വന്ദനയുടെ ചേതനയറ്റ ശരീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചു.കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05 ന് കോട്ടയത്തെ വീട്ടില്‍ മൃതദേഹം എത്തിച്ചത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷം ഹൗസ് സര്‍ജനായി സേവനം അനുഷ്ഠിക്കുകയായിരുന്നു വന്ദന.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *