സിനിമയില്‍ എടാ എന്ന് വിളിച്ചതിന് മമ്മൂട്ടി ഷൂട്ടിംഗ് വരെ നിര്‍ത്തിച്ചു മമ്മൂട്ടി പിന്നെ കാണിച്ചത്

ഹാസ്യ കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂര്‍.കോഴിക്കോട് ജില്ലയിലെ കോവൂര്‍ ആണ് സ്വേദശം.നാടകരംഗത്തു നിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.കുട്ടിക്കാലത്ത് കാമ്പിശ്ശേരി നാടക മത്സരത്തില്‍ മികച്ച ബാലതാരമായിരുന്നു.കേരള സര്‍ക്കാരിന്റെ കേരളോത്സവ നാടക മത്സരത്തില്‍ തുടര്‍ച്ചയായി നാലു വര്‍ഷം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്ത മറിമായം എന്ന പരിപാടിയിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് ശ്രദ്ധിക്കപെടുന്നത്.മീഡിയ വണ്ണില്‍ സംപ്രേഷണം ചെയ്ത എം 80 മൂസ എന്ന ടെലിസീരിയലിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.ആദാമിന്റെ മകന്‍ അബു,പുതിയ തീരങ്ങള്‍,101 ചോദ്യങ്ങള്‍, വല്ലാത്ത പഹയന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് വിനോദ് കോവൂര്‍. പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യത്തില്‍ പ്രത്യേക കഴിവാണ് അദ്ദേഹത്തിന്. സിനിമയിലും ഹാസ്യപരമ്പരകളിലുമൊക്കെയായി സജീവമാണ് അദ്ദേഹം. മമ്മൂട്ടിയെ പരിചയപ്പെട്ടതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഎം വിനുവായിരുന്നു വിനോദിന് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നല്‍കിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *