എനിക്ക് നിന്നെ ഇഷ്ടമാണ്.. അനുപമയ്‌ക്കൊപ്പം താരപുത്രന്‍..!! സുരേഷ് ഗോപിയുടെ മകന് ആശംസാപ്രവാഹം.. പുതിയ വിശേഷം..!

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. അരങ്ങേറ്റത്തിന് താരപദവി സഹായകമാവാറുണ്ടെങ്കിലും നിലനില്‍ക്കണമെങ്കില്‍ അഭിനയം കൂടിയേ തീരൂയെന്ന് താരങ്ങളുടെ മക്കള്‍ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ മകനായ മാധവും സിനിമയില്‍ അരങ്ങേറാന്‍ പോവുകയാണെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. അച്ഛനൊപ്പമായാണ് മാധവ് എത്തുന്നതെന്നും ജെഎസ്‌കെ എന്നാണ് സിനിമയുടെ പേരെന്നുമുള്ള വിവരങ്ങളെല്ലാം പുറത്തുവന്നിരുന്നു. പുതിയ തുടക്കത്തിന് മമ്മൂട്ടിയെ കാണാനെത്തിയ മാധവിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.ഗോകുലാണ് സിനിമയുടെ കഥ കേട്ടതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മൂവീമാന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം മാധവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിച്ചത്. അരങ്ങേറ്റം നല്ലതായിരിക്കണമെന്നായിരുന്നു ഗോകുല്‍ മാധവിനോട് പറഞ്ഞത്. ഈ സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുലാണ്. അവനിഷ്ടപ്പെട്ടതോടെയാണ് മാധവ് ഇത് സ്വീകരിച്ചത്. ഇത് നല്ലൊരു തുടക്കമായിരിക്കുമെന്നാണ് മാധവിനോട് സുരേഷ് ഗോപി പറഞ്ഞത്. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് മാധവിനെക്കുറിച്ച് ചോദിച്ചത്. അഭിനയിക്കാനായുള്ള ശ്രമങ്ങളൊന്നും ഇത് വരെ മാധവ് നടത്തിയിരുന്നില്ല.

നേരത്തെ മാ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്ത് ചിലരൊക്കെ അവനെ സിനിമയിലേക്ക് വിളിച്ചിരുന്നു. നല്ലൊരു തുടക്കമായിരിക്കണമെന്ന ഗോകുലിന്റെ വാക്കുകളായിരുന്നു ആ സമയത്ത് അവന്റെ മനസിലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗോകുല്‍ അടുത്തിടെ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചിരുന്നു. പാപ്പനെന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആശങ്കകളോടെയാണ് താന്‍ അച്ഛനൊപ്പം അഭിനയിച്ചതെന്ന് ഗോകുല്‍ വ്യക്തമാക്കിയിരുന്നു. കരിയറിലെ മികച്ച അവസരമായിരുന്നു പാപ്പനിലേതെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗോകുലിന് അച്ഛനൊപ്പം അഭിനയിക്കാനായത്. എന്നാല്‍ ഗോകുലിന് തുടക്കത്തില്‍ തന്നെ അച്ഛന്റെ സിനിമ കിട്ടിയെന്നുള്ളതാണ് പ്രത്യേകത.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *