താലികെട്ട് കഴിഞ്ഞ് വരന്റെ കൈപിടിച്ച് വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ?

താലി കേട്ട് കഴിഞ്ഞു വരന്റെ വീട്ടിൽ എത്തിയ വധു വരന്റെ വീട് കണ്ടതോടെ വിവാഹത്തിൽ നിന്നും പിന്മാറി ത്യശൂർ ജില്ലയിലെ കുന്നംകുളത്താണ് സംഭവം.കുന്നംകുളം തെക്കെപുറത്താണ് വരന്റെ വീട് കാരണം വിവാഹം മുടങ്ങിയത്.താലികെട്ടും മറ്റു ചടങ്ങും കഴിഞ്ഞു വരന്റെ വീട്ടിൽ കയറുന്ന ചടങ്ങിന് ആയി വധു വരന്റെ വീട്ടിൽ എത്തി വീട്ടിലേക്ക് വലതു കാൽ വെച്ച് കയറുബോൾ ആയിരുന്നു വീട് വധുവിന്റെ ശ്രദ്ധയിൽ പെടുന്നത്.ഇതോടെ വധു വീട്ടിൽ കയറുന്ന അരിയും പൂവും സ്വീകരിക്കുന്ന ചടങ്ങിന് മുന്നേ തിരികെ ഓടുകയായിരുന്നു.ഈ വീട്ടിലേക്ക് താൻ വരില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്റെ ഓട്ടം.
വധു ഓടുന്നത് കണ്ടു പേടിച്ച ബന്ധുക്കൾ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ട് വന്നു.പലരും പല രീതിയിലും ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു.ചടങ്ങ് നടന്ന ശേഷം പിന്നീടു കാര്യങ്ങൾ ചർച്ച ചെയ്യാം എന്ന് വധുവിനോട് പലരും പറഞ്ഞു എങ്കിലും വധു തീരുമാനത്തിൽ ഉറച്ചു നിന്നു.അഞ്ചു സെന്റ് ഭൂമിയിലാണ് ദിവസ വേതനക്കാരൻ ആയ വരന്റെ വീട്.ഓടും ഓലയും കൂടാതെ കുറെ ഭാഗം ഷീറ്റ് ഉള്ള വീട്ടിൽ ഒരു പെൺകുട്ടിക്ക് വേണ്ട മിനിമം സ്വകാര്യത പോലും ലഭിക്കില്ല എന്ന വധുവിന്റെ പരാതിയിൽ വീട്ടുകാർ കൂടി ആശങ്കയിൽ ആയതോടെ സംഭവം സ്റ്റേഷനിൽ അറിയിച്ചു.

തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ വധുവിന്റെ അച്ഛനെയും അമ്മയെയും വിവാഹ മണ്ഡപത്തിൽ നിന്നും വിളിച്ചു വരുത്തി.മകളോട് ചടങ്ങിൽ പങ്കെടുക്കണം എന്ന് ഇവരും ആവശ്യപ്പെട്ടു വധു സമ്മതിച്ചില്ല.ഇതോടെ പ്രശ്നം സംഘർഷത്തിലേക്ക് മാറ്റി.വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ സംഘർഷ അവസ്ഥയിൽ എത്തി.ഇതിനിടെ വരൻ വധുവിനെയും വധു വരനെയും തള്ളി പറഞ്ഞു.പ്രശ്നം കൈ വിട്ടപ്പോൾ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.പോലീസ് ഇടപെട്ടു വധുവിനെ വധുവിന്റെ വീട്ടിലെക്കും വരനെ വരന്റെ വീട്ടിലേക്കും പറഞ്ഞയക്കുക ആയിരുന്നു.കേസിൽ ചർച്ച ബുധനാഴ്ച നടക്കും എന്ന് പോലീസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *