പെണ്‍മക്കളുള്ള മാതാപിതാക്കള്‍ അറിഞ്ഞിരിക്കണംഇത്! നഴ്‌സിങ്ങ് പഠിക്കാന്‍പോയ പെണ്‍കുട്ടിക്ക് സംഭവിച്ചത്
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിനിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.നീണ്ടകര അമ്പലത്തിന് പരേതയായ ഔസേപ്പ് വിമല റാണി എന്നിവരുടെ മകൾ പത്തൊൻപതു വയസ്സ് ഉള്ള ആംഫിയാണ് മരിച്ചത്.ആംഫി ഒരു കാരണം കൊണ്ട് സ്വയം മരിക്കില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.സംഭവത്തിൽ ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.മരണത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തമിഴ് നാട് പോലീസിൽ പരാതി നല്കിരിക്കുകയാണ് കുടുംബം.ചൊവ്വാഴ്ച രാവിലെയാണ് സതി മെയിൻ റോഡിലെ എസ് എൻ എസ് നേഴ്‌സിങ് കോളജിലെ ഒന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനി ആയ ആംഫിയെ താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മലയാളികൾ ആയ സഹപാടികൾക്ക് ഒപ്പം താമസിക്കുന്ന സ്ഥലത്തു തർക്കം ഉണ്ടായതായും തുടർന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ ആംഫിയെ അനുനയിപ്പിച്ചു തിരികെ വരുത്തിയത് ആയും പറയുന്നു.അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവത്തിന് പിന്നിൽ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർത്ഥിനികൾക്ക് പങ്ക് ഉണ്ടെന്നാണ് പരാതി.കൂടെ താമസിക്കുന്ന ചില മലയാളി വിദ്യാർത്ഥിനികൾ ചില ആൺ സുഹ്യത്തുക്കളുമായി താമസ സ്ഥലത്തേക്ക് വരുന്നത് ആംഫി ഇത് ചോദ്യം ചെയ്തിട്ടുണ്ട്.ഒപ്പം താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിച്ചതിലും വിരോധം ഉണ്ടായിരുന്നു.ഇവരുടെ ബന്ധുക്കളെ അറിയിച്ചതിൽ ഭീഷണിയും സമ്മർദ്ദവും ഉണ്ടായിരുന്നത് ആയും ബന്ധുക്കൾ പറയുന്നു.വ്യാഴം പകൽ മൂന്ന് മണിക്ക് നീണ്ടകര സെൻ സെബാസ്ട്ടൻ സെമിത്തേരിയിൽ ആംഫിയുടെ സംസ്കാര ചടങ്ങുകൾ നടക്കും.അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബന്ധുക്കൾ കോവിൽ പെട്ടി പോലീസിൽ പരാതി നൽകി.
@All rights reserved Typical Malayali.
Leave a Comment