അനിയനെ ചേർത്ത് ഇരുത്തി ഉമ്മ കൊടുത്ത് ചേച്ചിപ്പെണ്ണ്.. ഉർവശിയോടൊപ്പം അവധികാലം ആഘോഷിച്ച് കുഞ്ഞാറ്റ..

കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വശി! മകള്‍ എവിടെയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി പുത്തന്‍ചിത്രം
മനോജ് കെ ജയനും ഇടയ്ക്ക് കുഞ്ഞാറ്റയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഉർവശിക്കും മകനുമൊപ്പമുള്ള കുഞ്ഞാറ്റയുടെ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. അമ്മയെപ്പോലെ തന്നെ ക്യൂട്ടാണ് മോളും എന്നാണ് ആരാധകർ പറയുന്നത്.അടുത്തിടെയായിരുന്നു ഉര്‍വശി സോഷ്യല്‍മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ഫോട്ടോയായിരുന്നു ആദ്യമായി പങ്കുവെച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഉര്‍വശിയുടെ വരവിനെ സ്വാഗതം ചെയ്തിരുന്നു. ചിത്രം വൈറലായി മാറിയതിന് ശേഷമായി വീഡിയോകളുമായും ഉര്‍വശി എത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കും മകനുമൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ഉര്‍വശി. ക്ഷണനേരം കൊണ്ട് തന്നെ ചിത്രം വൈറലായിരിക്കുകയാണ്.കുഞ്ഞാറ്റയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രമായിരുന്നു ഉര്‍വശി പോസ്റ്റ് ചെയ്തത്. അമ്മയ്ക്കും ചേച്ചിക്കും അരികിലായി ചിരിച്ച് പോസ് ചെയ്തിട്ടുണ്ട് ഇഷാനും. എന്ത് ഭംഗി ചേച്ചി ഈ കാഴ്ച, മനസ് നിറഞ്ഞ സന്തോഷം എന്നായിരുന്നു ചിത്രത്തിന് താഴെയായി ബീന ആന്റണി കുറിച്ചത്. മൂന്ന് പേരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. മകനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴെല്ലാം എവിടെയാണ് മകള്‍ എന്നായിരുന്നു ചോദ്യങ്ങള്‍.അച്ഛനും അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം സിനിമയില്‍ തിളങ്ങിയവരായതിനാല്‍ എന്നാണ് കുഞ്ഞാറ്റ സിനിമയിലേക്ക് എന്ന ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നു. ഡ്ബ്‌സ്മാഷ് വീഡിയോകളിലൂടെയായി അഭിനയം വഴങ്ങുമെന്ന് താരപുത്രി തെളിയിച്ചിരുന്നു. സിനിമയിലേക്ക് വരാനുള്ള കഴിവൊക്കെയുണ്ടെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. വൈകാതെ തന്നെ കുഞ്ഞാറ്റ എത്തിയേക്കുമെന്നായിരുന്നു കുടുംബാംഗങ്ങളും വിലയിരുത്തിയത്.

അഭിനയം നന്നായെന്ന് എല്ലാവരും പറഞ്ഞാല്‍ മോള്‍ പഠിപ്പും നിര്‍ത്തി വന്ന് കളയും. പഠിച്ച് കഴിഞ്ഞ് അഭിനയം കരിയറാക്കണമെങ്കില്‍ ആവാം. അച്ഛനും അമ്മയും അഭിനേതാക്കളായതിനാല്‍ അവളും ഈ മേഖലയിലേക്ക് വന്നാല്‍ സന്തോഷം. ദൈവം അങ്ങനെയാണ് തീരുമാനിച്ചതെങ്കില്‍ അത് നടക്കട്ടെ എന്നായിരുന്നു മുന്‍പൊരിക്കല്‍ മനോജ് കെ ജയന്‍ മകളുടെ സിനിമാപ്രവേശനത്തെക്കുറിച്ച് പ്രതികരിച്ചത്.സന്തോഷകരമായ കുടുംബജീവിതമാണ് തന്റേതെന്ന് ഉര്‍വശി പറഞ്ഞിരുന്നു. ഒന്നിച്ച് ഫോട്ടോ എടുക്കാനും സ്‌റ്റേജില്‍ വരാനുമൊക്കെ അദ്ദേഹത്തിന് മടിയാണ്. എന്നാല്‍ കരിയറില്‍ എനിക്ക് അദ്ദേഹം നല്‍കുന്ന പിന്തുണ പറഞ്ഞറിയിക്കാനാവുന്നതല്ല. സ്വന്തം കാര്യങ്ങളുമായി തിരക്കിലായിരുന്ന സമയത്തും എന്നോട് സിനിമയില്‍ ഫോക്കസ് ചെയ്യാനായിരുന്നു അദ്ദേഹം പറഞ്ഞത്. രണ്ടാംവരവില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു ഉര്‍വശിക്ക് ലഭിച്ചത്.താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. വിവാഹവും വേര്‍പിരിയലുകളുമെല്ലാം ചര്‍ച്ചയായി മാറാറുണ്ട്. ഉര്‍വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞതും, ഇരുവരും പുനര്‍വിവാഹിതരായതും, മക്കളുടെ ജനനവുമെല്ലാം സോഷ്യല്‍മീഡിയ ആഘോഷമാക്കിയിരുന്നു. സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയാണ് ഇരുവരും. മകളായ കുഞ്ഞാറ്റ ഇടയ്ക്ക് അച്ഛനരികിലേക്കും പോവാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *