പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന് കേട്ടിട്ടില്ലേ എന്നാൽ ഇപ്പോൾ ഇത് ലജിത എന്ന 41കാരിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന് കേട്ടിട്ടില്ലേ. എന്നാൽ ഇപ്പോൾ ഇത് ലജിത എന്ന 41കാരിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്. ആരും ഒന്ന് ഞെട്ടിപ്പോകും ലജിതയ്ക്ക് സംഭവിച്ചത് അറിഞ്ഞാൽ. വയസ്സായ അമ്മൂമ്മയെ മയക്കി സ്വർണ്ണമാല തട്ടിയെടുത്ത ലജിതയക്ക് പിന്നീട് സംഭവിച്ചത് അതിലും വലിയ ഒരുപറ്റ് ആയിരുന്നു. ഡിസംബർ രണ്ടിനാണ് സംഭവം. ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരുന്ന വയോധികയായ സ്ത്രീക്ക് സംസാരത്തിനിടെ ലജിത ഉറക്കഗുളിക ചേർത്ത് ജ്യൂസ് കുടിക്കാൻ നൽകി.
ജ്യൂസ് കുടിച്ച സ്ത്രീ മയങ്ങി തുടങ്ങിയപ്പോൾ മടിയിൽ തല വെച്ച് കിടക്കാൻ പറയുകയും, ബോധരഹിതയായെന്ന് എന്നുറപ്പായപ്പോൾ അവരുടെ മാല ലജിത മോഷ്ടിക്കുകയും ചെയ്തു.പിന്നീട് പതിയെ അവിടെ നിന്നും മുങ്ങിയ ലജിത നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഈ മാല പണയം വെച്ചു. ഈ പണവുമായി ഇവിടെ നിന്നും മുങ്ങി. എന്നാൽ പിന്നീട് ആയിരുന്നു ട്വിസ്റ്റ്. ബാങ്കിൽ നടന്ന പരിശോധനയിൽ ഈ മാല സ്വർണ്ണം അല്ലെന്ന് തെളിഞ്ഞു. ഇതോടെ ബാങ്കുകാർ സിസിടിവി ഫൂട്ടേജ് അടക്കം പോലീസിൽ പരാതി നൽകി. ഇതിനിടെ മാല നഷ്ടപ്പെട്ട അമ്മൂമ്മയും പോലീസിൽ പരാതി നൽകി.അന്വേഷണത്തിൽ പൊലീസ് തളിക്കുളം എസ്എൽവി സെൻട്രൽ സ്കൂളിന് സമീപം കളരിക്കൽ ലജിതയെ അറസ്റ്റ് ചെയ്തു. യുവതിക്കെതിരെ മോഷണത്തിന് മാത്രമല്ല മുക്കുപണ്ടം പണയംവെച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ജ്യൂസ് വാങ്ങിയ സ്ഥലവും ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പും തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
@All rights reserved Typical Malayali.
Leave a Comment