ലുക്കീമിയ ബാധിച്ചു.. കുടുംബം മുഴുവന്‍ ആര്‍സിസിയില്‍..!! മനസു തകര്‍ന്ന് നവ്യയുടെ വെളിപ്പെടുത്തല്‍
ലുക്കീമിയയായിരുന്നു, മുഴുവൻ കുടുംബവും ആർസിസി ആശുപത്രിയിലേക്ക് ചുരുങ്ങി’ അനുഭവം പറഞ്ഞ് നടി നവ്യ നായർ വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിലും പൊതുപരിപാടികളും സജീവമാകുന്നുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യയുടെ സിനിമ ഒരുത്തീയാണ് മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസിൽ നവ്യ ഇടം നേടിയത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ എന്ന് ഓർക്കുമ്പോൾ ഏറ്റവും അധികം ആളുകളുടെ മനസിലേക്ക് ഓടിയെത്തുന്നത്. നവ്യ യഥാർത്ഥത്തിൽ ഒരു കൃഷ്ണഭക്ത തന്നെയാണ്. കൃഷ്ണനെ എന്തുകൊണ്ട് താനിത്രയധികം സ്നേഹിക്കുന്നു എന്ന് തനിക്ക് അറിയില്ല എന്ന് നവ്യ ഇതിന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. നല്ലൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ് താരം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിലും പൊതുപരിപാടികളും സജീവമാകുന്നുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത നവ്യയുടെ സിനിമ ഒരുത്തീയാണ്. ഇപ്പോഴിത മനോരമ ന്യൂസ് ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ കാൻസറിനെ കുറിച്ച് നവ്യ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. കാന്‍സറിന്‍റെ കഷ്ടതകള്‍ അനുഭവിക്കുന്നത് ഒരു വ്യക്തിമാത്രമല്ല ഒരു കുടുംബം മൊത്തമാണെന്നാണ് നവ്യ പറയുന്നത്. ഒപ്പം തന്റെ ഒരു അനുഭവവും നവ്യ പങ്കുവെച്ചു.
അച്ഛന്റെ ജേഷ്ഠന് ലുക്കീമിയ ആയിരുന്നു. ഞാൻ സിനിമയിൽ അഭിനയിക്കുന്ന കാലഘട്ടം തന്നെയായിരുന്നു. ആ സമയത്ത് ജേഷ്ഠന്റെ മുഴുവൻ കുടുംബവും ആർസിസി എന്ന ആശുപത്രിയിലേക്ക് ചുരുങ്ങി. വല്യച്ഛന്റെ ഭാര്യയൊക്കെ ഗവൺമെന്റ് ഉദ്യോഗസ്ഥരായിരുന്നു.’ ‘പക്ഷെ അച്ഛന്റെ ജേഷ്ഠന് അസുഖം വന്നശേഷം ആ കുടുംബത്തിന് ഭീമമായ ചിലവ് വരികയും മാത്രമല്ല മാനസീകമായി ബുദ്ധിമുട്ട് അതൊക്കെയാണ് ഏറ്റവും പ്രധാനം. അവരുടെ മക്കൾ ആ സമയത്ത് പത്താം ക്ലാസ്, കോളജ് അങ്ങനെയുള്ള സ്റ്റേജിലേക്ക് മാറുന്ന സമയമായിരുന്നു.’ ‘അവരുടെ ജീവിതം മുഴുവൻ മാറി. കുട്ടികളെ നോക്കാനോ അവരോട് പഠിക്കാൻ പറയാനോയുള്ള മാനസീകാവസ്ഥയൊന്നും ആർക്കും ഇല്ല. പക്ഷെ അവരൊക്കെ ഗംഭീരമായി പഠിച്ച് ഇപ്പോൾ വലിയ ഉദ്യോഗസ്ഥരാണ്. ആ ഒരു കാലഘട്ടം ഫുൾ ഫാലിമി തരണം ചെയ്തതിനോട് ഒപ്പം തന്നെ എനിക്കും അതിൽ പങ്കുചേരാൻ സാധിച്ചിട്ടുണ്ട്.’ ‘വല്യച്ഛൻ അനുഭവിച്ച വേദനകളും കഷ്ടതകളുമെല്ലാം നേരിട്ട് കണ്ടയാളാണ് ഞാൻ. അതുകൂടാതെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം അനുഭവിച്ചു. കാൻസറിന്റെ വേദന ആ വ്യക്തിയുടേത് മാത്രമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്. ഒറ്റപ്പെടലും വേദനയുമെല്ലാം ആ മുഴുവൻ കുടുംബവും അനുഭവിക്കുന്നുണ്ട്.’ ‘ആ വ്യക്തിക്ക് മൂഡ്സ്വിങ്സ് ഉണ്ടാകും. ശരീരവും രൂപവുമൊക്കെ മാറുന്നതിന് അനുസരിച്ച് അത് അവർ പെട്ടന്ന് ഷെയർ ചെയ്യുന്നതും കാണിക്കുന്നതും കുടുംബത്തിലെ ഒപ്പം നിൽക്കുന്നവരോട് ആയിരിക്കും. അതൊക്കെ എനിക്ക് നേരിട്ട് അറിയാം. ഇപ്പോൾ വല്യച്ഛൻ ഇല്ല. അദ്ദേഹം ഈ വേദനകളെല്ലാം അനുഭവിച്ച ശേഷം ഞങ്ങളെ വിട്ടുപോയി.’ ‘ലോകത്തുള്ള ഒരേയൊരു സത്യം മരണമാണ്. അതിന് കാൻസർ തന്നെ കാരണമാകണമെന്നില്ല. കാൻസർ രോഗം വന്നാലും പിന്നേയും ജീവിതം കളറാക്കാനുള്ളത് ചെയ്യുക’ നവ്യ നായർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള നടിയാണ് നവ്യ നായർ.തനിക്ക് പ്രേക്ഷകർ നൽകിയ സ്നേഹും പിന്തുണയും താൻ ബാലാമണിയായത് കൊണ്ടുമാത്രമല്ലെന്ന് നവ്യ അടുത്തിടെ പറഞ്ഞത് വൈറലായിരുന്നു. വിവാഹത്തിന് ശേഷം പല നടിമാരെയും പ്രേക്ഷകര്‍ മറന്നുപോകാറുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ അങ്ങനെയല്ല എന്നും നവ്യ പറഞ്ഞിരുന്നു. റീൽസൊക്കെ വൈറലാവുന്നത് ശ്രദ്ധിക്കാറുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും സ്വന്തം അനുഭവങ്ങളാണ് അഭിമുഖങ്ങളിൽ പറയാറുള്ളതെന്നും നവ്യ പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment