പയ്യന്‍ ആരായിരുന്നു എന്നറിഞ്ഞ് ഞെട്ടല്‍ മാറാതെ യുവതി..! നടന്നത് കണ്ടോ

ഭാവിവരനുമായി ഫോണിൽ കൂടി സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളെ നേരിട്ട് കാണണമെന്ന് യുവതിക്ക് മോഹമുദിച്ചു
ഭാവിവരനെ കാണാൻ ആരുമറിയാതെ അദ്ദേഹത്തിൻ്റെ ജോലി സ്ഥലത്ത് എത്തിയ യുവതി ഞെട്ടി. ഞെട്ടൽ എന്നു പറഞ്ഞാൽ വലിയ ഞെട്ടൽ. സർപ്രെെസ് വിസിറ്റ് ഒരുക്കി തൻ്റെ ജീവിതത്തിൻ്റെ ഭാഗാമാകാൻ പോകുന്ന വ്യക്തിയെ ഞെട്ടിക്കാനെത്തിയ മുപ്പതുകാരിയാണ് സ്വയം ഞെട്ടിയത്. ഞെട്ടലിനൊടുവിൽ ചെറുതല്ലാത്ത രീതിയിൽ ആശ്വാസം കൂടി കടന്നു വന്നതോടെ ഒരർത്ഥത്തിൽ യുവതി ഹാപ്പിയാണ് എന്ന വേണമെങ്കിലും പറയാം. എറണാകുളം കാക്കനാടാണ് യുവതിയെ ഞെട്ടിച്ച് നാടിനെ ചിരിപ്പിച്ച ഈ സംഭവം നടന്നത്.
വിവാഹം കഴിക്കാൻ പോകുന്ന ചെറുക്കന് സർപ്രൈസ് നൽകാനാണ് ചെറുക്കൻ ജോലി ചെയ്യുന്നു എന്നു പറഞ്ഞ സർക്കാർ ഓഫീസിൽ യുവതി നേരിട്ടെത്തിയത്. മലപ്പുറം സ്വദേശിയായ മുപ്പതുകാരി ഭാവി വരനെ തേടിയെത്തിയത് എറണാകുളം കലക്ടറേറ്റിലാണ്. കലക്ടറേറ്റിൽ വന്യൂ വകുപ്പിൽ ജോലി ചെയ്യുന്നയാളാണ് വിവാഹം ആലോചലിച്ചെത്തിയ `പയ്യൻ´. എടത്തല സ്വദേശിയായ യുവാവ് കലക്ടറേറ്റിലെ റവന്യൂ വകുപ്പിലെ ക്ലർക്ക് ആണെന്നാണ് പറഞ്ഞിരുന്നത്.

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതി ഇയാളെ നേരിൽ കണ്ടിട്ടില്ല. യുവാവിൻ്റെ ഭാര്യ മരിച്ചതിനെ തുടർന്നാണ് രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഭർത്താവുമായി പിരിഞ്ഞതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവതിക്ക് രണ്ടാം വിവാഹം ആലോചിക്കുകയായിരുന്നു. മാട്രിമോണിയൽ വെബ്സെെറ്റിലെ പരസ്യം വഴി പരിചയപ്പെട്ട ഇരുവരും ഫോണിൽ സംസാരിച്ചതോടെ സമാന മനസ്കരാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്നാണ് വിവാഹം തീരുമാനിച്ചതും വിവാഹത്തീയതി കുറിച്ചതും.
ഭാവിവരനുമായി ഫോണിൽ കൂടി സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളെ നേരിട്ട് കാണണമെന്ന് യുവതിക്ക് മോഹമുദിച്ചു. ഇതിനെത്തുടർന്നാണ് ‘വരനെ’ അറിയിക്കാതെ ജോലി സ്ഥലത്ത് നേരിട്ടെത്തി സർപ്രൈസ് നൽകാൻ തീരുമാനിച്ചത്. അങ്ങനെ എറണാളും കലക്ടറേറ്റ് തേടിപ്പിടിച്ച് യുവതി എത്തി. കലക്ടറേറ്റിലെ മജിസ്റ്റീരിയൽ സെക്ഷനിലെത്തി തൻ്റെ ഭാവി ഭർത്താവിനെ കാണണമെന്ന് യുവതി അറിയിച്ചു. എന്നാൽ യുവതി പറയുന്ന ഒരു ജീവനക്കാരൻ അവിടെയില്ല എന്നായിരുന്നു മറ്റുള്ള ജീവനക്കാരുടെ മറുപടി. ഫോട്ടോയൊക്കെ കാണിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരാൾ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നില്ലെന്ന് ജീവനക്കാർ ഉറപ്പിച്ചു വ്യക്തമാക്കി. തുടർന്ന് അടുത്തുള്ള മറ്റ് ഓഫീസുകളിലും അന്വേഷിച്ചു. എന്നാൽ അങ്ങനെയാരാളെ അവരാരും കണ്ടിട്ടില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതോടെയാണ് സംഭവം മറ്റൊരു റൂട്ടിലാണെന്ന് യുവതിക്ക് മനസ്സിലായത്. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ ആദ്യം കുറച്ചു വിഷമം യുവതിക്കുണ്ടായി. എന്നാൽ ‘കുരുക്കിൽ പെട്ടില്ല’ എന്ന ആശ്വാസത്തിലാണ് യുവതി ഇപ്പോൾ. ഇവിടെയെത്തി തിരക്കാതെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ എന്താകും തൻ്റെ അവസ്ഥയെന്ന് ആലോചിക്കുമ്പോൾ ചെറുതല്ലാത്ത ഞെട്ടലുണ്ടാകുന്നുണ്ടെന്നും യുവതി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *