അതൊന്നും മാറിയില്ല! പഴയത് പോലെ തന്നെ! ഗര്‍ഭിണിയായതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്
മാളവികയും തേജസും മലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ്. നായികനായകന്‍ റിയാലിറ്റി ഷോയായിരുന്നു ഇവരെ ഒന്നിപ്പിച്ചത്. ഷോയില്‍ ഒന്നിച്ച് സ്‌കിറ്റ് അവതരിപ്പിച്ചപ്പോള്‍ മുതല്‍ ഇവരുടെ കോംപോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതാണ്. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും, അങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മെന്ററായ സംവൃത സുനില്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വിവാഹിതരാവുകയായിരുന്നു.
പ്രണയവിവാഹമല്ല ഞങ്ങളുടേതെന്നാണ് ഇരുവരും പറഞ്ഞത്. തേജസേട്ടന്‍ ഇഷ്ടം അറിയിച്ചപ്പോള്‍ അമ്മയോട് പറഞ്ഞിരുന്നു. ജാതകപ്പൊരുത്തം നോക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. പൊരുത്തങ്ങളെല്ലാം കൃത്യമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയത്. അവസാനനിമിഷമാണ് എല്ലാവരോടും പറഞ്ഞത്. ചിലര്‍ക്ക് ഞെട്ടലായിരുന്നു, മറ്റ് ചിലര്‍ക്ക് ആശ്ചര്യവും. കല്യാണ വിശേഷങ്ങളെല്ലാം മാളവിക ചാനലിലൂടെ പങ്കുവെച്ചിരുന്നു.
വിവാഹ ശേഷമുള്ള വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയായി പങ്കിടുന്നുണ്ട്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്നുള്ള സന്തോഷം അടുത്തിടെയായിരുന്നു പങ്കുവെച്ചത്. കുറേനാള്‍ മുന്‍പേ ആരാധകര്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മാളുവിന് വിശേഷമാണെന്ന് തോന്നുന്നുവല്ലോയെന്നായിരുന്നു കമന്റുകള്‍. എങ്ങനെയാണ് ആളുകള്‍ ഇത്ര കൃത്യമായി അത് മനസിലാക്കിയതെന്ന് അറിയില്ല, ഈ സന്തോഷം പെട്ടെന്ന് തന്നെ അറിയിക്കണോ, കുറച്ച് കഴിഞ്ഞ് പറഞ്ഞാല്‍ മതിയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എല്ലാ കാര്യവും ഞങ്ങള്‍ ഇതിലൂടെ പങ്കിടുന്നതല്ലേ ഇത് മറച്ച് വെക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നും മാളവിക പറഞ്ഞിരുന്നു.
ഇപ്പോഴിതാ ക്യു ആന്‍ഡ് എയിലൂടെയായി ആരാധകരുമായി സംവദിച്ചിരിക്കുകയാണ് താരം. എത്ര മാസം പ്രഗ്നന്റാണെന്ന് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ തന്നെ ഊഹിക്കൂ, അതാണ് എനിക്ക് അറിയേണ്ടതെന്നായിരുന്നു മറുപടി. തലകുത്തി നില്‍ക്കാന്‍ തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് ഒറ്റക്ക് തലക്കുത്താനല്ല ഒപ്പം തലകുത്താനാണ് എനിക്ക് ഇഷ്ടമെന്ന് പറഞ്ഞ് ശില്‍പ ബാലയെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു മാളവിക.
തേജസേട്ടന്റെ പരീക്ഷ കഴിഞ്ഞില്ല, ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോളത്തെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് എല്ലാം പഴയ പോലെ, ഭക്ഷണ കാര്യങ്ങളിലൊന്നും മാറ്റം വന്നിട്ടില്ലെന്നായിരുന്നു മാളവികയുടെ മറുപടി. എപ്പോഴും ആക്ടീവായിരിക്കുന്നതിന് ചോദിച്ചപ്പോള്‍ എനിക്കും അത് അറിയില്ല. ജനിച്ചപ്പോഴേ ഹൈപ്പര്‍ ആക്ടീവായിരുന്നു. പിന്നെ ചുറ്റുമുള്ളവരുടെ വൈബും ആവും കാരണം.
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴുള്ള ഫീലിംഗ്‌സിനെക്കുറിച്ചും മാളവിക പറഞ്ഞിരുന്നു. ഷോക്കായിരുന്നു. എക്‌സൈറ്റഡയിരുന്നു. നെര്‍വെസും ഇമോഷണലുമായി, പിന്നെ ഒരുപാട് സന്തോഷം തോന്നിയ നിമിഷവുമായിരുന്നു. മനസിലൂടെ ആയിരം ചോദ്യങ്ങളാണ് ആ സമയത്ത് കടന്നുപോയതെന്നുമായിരുന്നു മറുപടി.
@All rights reserved Typical Malayali.
Leave a Comment