6ാം ഇരട്ടക്കുട്ടികളെ പ്രസവിച്ചു.. 1 മാസം കഴിഞ്ഞപ്പോൾ ഒരാൾ മരിച്ചു… അടുത്തയാൾക്കും കുഴിയെടുത്തു… പക്ഷേ പിന്നീട് സംഭവിച്ചത്…
താൻ അനുഭവിച്ച ജീവിതത്തിന്റെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് തനിക്കുണ്ടായ മാറ്റത്തെ കുറിച്ചാണ് ഇവിടെ ഡിംപിൾ സംസാരിക്കുന്നത്.dimple rose.സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപിൾ റോസ്. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ, ഡിംപിളിന്റെവാക്കുകളാണ് ശ്രദ്ധനേടുന്നത്.
സാമ്ബത്തികമായും ഒരുപാട് ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്ന സമയം ആയിരുന്നു ഡെലിവെറി ടൈം. എന്നാൽ ഒരു പെൺകുട്ടിക്ക് ഫൈനാൻഷ്യൽ ഫ്രീഡം ഉണ്ടായിരിക്കണം എന്ന് തിരിച്ചറിഞ്ഞ നിമിഷം ആയിരുന്നു അതെന്നും ഡിംപിൾ റോസ്.
പെൺകുട്ടി ആയതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങൾക്കും ഒരു റെസ്ട്രിക്ഷൻസ് വച്ചാണ് വീട്ടിൽ വളർത്തിയത്. ഒരു നല്ല കുട്ടി ഇമേജ് ജീവിതത്തിൽ ആദ്യമേ കിട്ടിയതുകൊണ്ടുതന്നെ, അഭിപ്രായങ്ങൾ തുറന്നുപറഞ്ഞാൽ അവർക്ക് എന്തുതോന്നും എന്ന ചിന്ത ആയിരുന്നു എനിക്ക്. 24 ആമത്തെ വയസ്സിലാണ് ഞാൻ വിവാഹിതയാകുന്നത്. മൂന്നര വർഷങ്ങൾ കഴിഞ്ഞശേഷം ആയിരുന്നു ഗർഭിണി ആയത്, അതോടെ സമൂഹത്തിൽ നിന്നുള്ള ചോദ്യങ്ങളും നിരന്തരമായി.
ഒരുപാട് പ്രെഷ്യസ് പ്രെഗ്നൻസി ആയിരുന്നു. ഒരുപാട് പ്രാര്ഥിച്ച് ആണ് ഗർഭിണി ആയതും. ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതോടെ എല്ലാര്ക്കും ഇരട്ടി സന്തോഷം ആയി. എനിക്ക് കുറച്ച് നെഗറ്റിവ് തോട്ട്സ് കൂടുതലാണ്. എല്ലാ കാര്യങ്ങളും ഗൂഗിൾ ചെയ്തുനോക്കി കാര്യങ്ങൾ കാണുന്ന ആളുകൂടിയാണ്. അങ്ങനെ എന്റെ സന്തോഷത്തിന് വേണ്ടിയാണ് യൂ ട്യൂബ് ചാനൽ തുടങ്ങിയത്. അതിനിടയിൽ എനിക്ക് വയറ്റിൽ വേദന വന്നു. ഒരു ഇൻജെക്ഷൻ എടുക്കാൻ വേണ്ടി കയറി കിടന്നത് മാത്രമേ ഓർമ്മ ഉള്ളൂ..ജീവിതം തന്നെ മാറി മറിഞ്ഞു
24 മന്ത്‌സിൽ ആണ് ഇപ്പോൾ പ്രസവിക്കും എന്ന അവസ്ഥയിൽ എത്തുന്നത്. പക്ഷേ സ്റ്റിച്ച് ചെയ്തു അത് ശരിയായി. പക്ഷെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി. രണ്ടാഴ്ചയാണ് ആശുപത്രിയിൽ കിടന്ന കിടപ്പിൽ കിടന്നു പോയത്. പക്ഷെ ആ വേദന എല്ലാം ഞാൻ മറന്നു, എന്റെ കുഞ്ഞുങ്ങളെ കാണാമല്ലോ എന്നോർത്തിട്ട്. എന്നാൽ പിന്നെയും വീണ്ടും വേദന തുടങ്ങി, ലേബർ റൂമിലേക്ക് മാറ്റി. ഒരുപാട് ഇന്ജെക്ഷനും മരുന്നും നോക്കി എങ്കിലും വേദന കുറയ്ക്കാൻ ആയില്ല.
വേദന സഹിക്കാൻ ഞാൻ റെഡി ആയെങ്കിലും മുൻപോട്ട് പോകാൻ ആകുന്നിലെങ്കിലും 26 ആം മന്ത്‌സിൽ പ്രസവിക്കേണ്ടി വരുന്നു. നോർമൽ ഡെലിവെറി ആയിരുന്നു. കുട്ടിയേം കൊണ്ട് നഴ്‌സ് ഓടുന്നത് കണ്ടു, പക്ഷെ എനിക്ക് കാണാൻ ആയില്ല. കുഞ്ഞുങ്ങൾ വന്നു എന്ന സന്തോഷത്തിൽ ഞാൻ കിടന്നു. രണ്ട് ആണ്മക്കളുടെ അമ്മയായി എന്ന സന്തോഷം ഉണ്ടെങ്കിലും എല്ലാവരും എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. എല്ലാവരുടെയും പെരുമാറ്റത്തിൽ എനിക്ക് മിസ്റ്റേക്ക് തോന്നിയിരുന്നു.
എന്റെ മൂത്തമോനെ നഷപെട്ടു എന്ന് എന്റെ മമ്മി പറഞ്ഞ നിമിഷം എനിക്ക് ഓർക്കാൻ വയ്യ. ഞാൻ എന്റെ കുഞ്ഞുങ്ങളെ വളർത്തുന്നത് സ്വപ്നം കണ്ടു ജീവിച്ച എനിക്ക് കിട്ടിയത് ഒരു മകന്റെ മരണവർത്തയാണ്. രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് കിട്ടിയത് 56 ആം ദിവസം ആയിരുന്നു. കെസ്റ്ററിന് കുഴി വെട്ടിയപ്പോൾ പോലും അടുത്ത ആളിനെ കൂടി അധികം വൈകാതെ നഷ്ടപ്പെടും എന്ന രീതിയിൽ ആയിരുന്നു അതുപോലും ഒരുക്കിയത്. അത്രയും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നു- ഡിംപിൾ ജോഷ് ടോക്കിനോട് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment