പാർവതി ജയറാമിന്റെ ആഗ്രഹം കേട്ട് ഞെട്ടി ജയറാം ..സിനിമയിലേക്ക് നായികയായി തിരിച്ചുവരണമെങ്കിൽ നടൻ അദ്ദേഹമായിരിക്കണം. ..അമ്പരന്ന് മകൻ കാളിദാസനും

മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധേയ നടിയായിരുന്ന താരമാണ് പാര്‍വതി. 1986ൽ വിവാഹിതരെ ഇതിലെ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അമൃതംഗമയ, ജാലകം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍, തനിയാവര്‍ത്തനം, ഒരു മെയ്മാസപുലരിയിൽ, ആരണ്യകം, വൈശാലി, അപരൻ, ദൗത്യം, അഥർവ്വം, ജാഗ്രത, ഉത്തരം, അക്കരെ അക്കരെ അക്കരെ, അധിപൻ, തുടങ്ങി 1993ൽ ഘോഷയാത്ര എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. നടൻ ജയറാമുമായുള്ള വിവാഹശേഷം സിനിമ വിടുകയായിരുന്നു.
അശ്വതി കുറുപ്പ് എന്നാണ് പാർവതിയുടെ യഥാർഥ നാമം. സിനിമയിലെത്തിയ ശേഷമാണ് പാർവതി എന്ന പേര് സ്വീകരിച്ചത്. 92ൽ ആയിരുന്നു നടൻ ജയറാമുമായുള്ള വിവാഹം. അപരൻ എന്ന സിനിമയിലുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. ആ പരിചയം പ്രണയത്തിലേക്ക് കടക്കുകയായിരുന്നു.

ആ പരിചയം പിന്നീട് പ്രണയവും അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമയിലെ പല നായികമാരും ഒരു ഇടവേളയ്ക്കു ശേഷം അമ്മവേഷങ്ങളിൽ തിരിച്ചെത്തിയെങ്കിലും പാർവ്വതി പിന്നീട് മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാലും ഇന്നും മലയാളികളുടെ ഇഷ്ടനായിക തന്നെയാണ് പാർവതി. കുറച്ചു വർഷങ്ങൾക്കു മുമ്പ് ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയിൽ പാർവതി നൃത്തം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.ഒരു അഭിനയത്രി മാത്രമായിരുന്നില്ല മികച്ച കോസ്റ്റ്യൂം ഡിസൈനറും ശാസ്ത്രീയ നർത്തകി കൂടിയായിരുന്നു പാർവതി. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരം പൊതുപരിപാടികളെല്ലാം സജീവമായിരുന്നു. പ്രിയ താരത്തിന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മുമ്പ് പാർവതി തന്നെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തണമെന്നാണ് ആഗ്രഹം എന്നായിരുന്നു പാർവതി പറഞ്ഞത്. നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും പാർവതിയും. പാർവതിയുടെ ഈ ആഗ്രഹം ഒരിക്കൽ ജയറാം വെളിപ്പെടുത്തിയിരുന്നു. ജയറാമിനൊപ്പം അഭിനയിക്കുന്ന നായികമാരെ കുറിച്ചും പാർവതി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.ജയറാം ഒരുപാട് നടിമാർക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഉർവശിയോടൊപ്പം സ്ക്രീൻ പങ്കിടുന്നതാണ് പാർവതിക്ക് ഏറ്റവും ഇഷ്ടം. മറ്റൊരു നടിമാർക്കും പകരം വെക്കാനാവാത്ത അസാധ്യ അഭിനയ പാടവമാണ് ഉർവശയുടേത് എന്ന് പാർവതി തുറന്നു പറയുന്നു. ജയറാമിന്റെ നായികമാരിൽ ഉർവശിയുടെ റേഞ്ച് മറ്റൊരു നടിമാർക്കും ഇല്ലെന്നും പാർവതി വെളിപ്പെടുത്തി. അതൊരു പ്രത്യേക അവതാരം തന്നെയാണെന്നും പാർവതി കൂട്ടിച്ചേർത്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *