നടി സുരഭിയ്ക്ക് വിവാഹനിശ്ചയം.. വരന്‍ പ്രശസ്ത ഗായകന്‍.. കക്ഷിയെ മനസിലായോ

മലയാള സിനിമയിലേയ്ക്ക് അപ്രതീക്ഷിതമായി എത്തിയ ദേശീയ പുരസ്‌കാരമായിരുന്നു നടി സുരഭി ലക്ഷ്മിയുടേത്. 2017-ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സുരഭി മലയാളത്തില്‍ നിന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആറാമത്തെ നടിയായിരുന്നു. എന്നിട്ടും താരത്തിനെത്തേടി മികച്ച അവസരങ്ങള്‍ എന്തുകൊണ്ട് എത്തിയില്ല. അവാര്‍ഡ് ലഭിക്കുക എന്നത് അംഗീകാരം മാത്രമാണെന്നും അതിലൂടെ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് അര്‍ത്ഥമില്ലെന്നും പറയുകയാണ് സുരഭി ലക്ഷ്മി.തുടക്ക കാലം മുതല്‍ സിനിമയില്‍ നിന്ന് കിട്ടിയിട്ടുള്ളത് എൻ്റെ പ്രായത്തില്‍ നിന്നൊക്കെ വളരെ വ്യത്യാസപ്പെട്ട് നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രമുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു. തുടക്ക മുതല്‍ ലഭിച്ച റോളുകള്‍ ഇത്തരത്തിലായിരുന്നു. ഇങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈടയുത്തിറങ്ങിയ ചില ചിത്രങ്ങളാണ് അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ അവസരം തന്നത്. കള്ളന്‍ ഡിസൂസയും പത്മയുമൊക്കെ കുറച്ചുകൂടി മെച്ചപ്പെട്ട അവസരങ്ങളാണ് തന്നത്.

അവാര്‍ഡ് കിട്ടിയപ്പോള്‍ നമ്മള്‍ അറിയാതെ മികച്ച അവസരങ്ങള്‍ ലഭിക്കും എന്നൊക്കെ കരുതും. പക്ഷേ അങ്ങനെയല്ല സംഭവിക്കുന്നത്. അവാര്‍ഡ് കിട്ടിയപ്പോള്‍ കപ്പേളയുടെ ഡയറക്ടര്‍ മുസ്തഫ എന്നെ വിളിച്ചിരുന്നു. എല്ലാവരും വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ അദ്ദേഹം ചെയ്തത് മറ്റൊന്നായിരുന്നു. ‘നമുക്കൊക്കെ നാഷണല്‍ അവാര്‍ഡ് എന്നല്ല, ഇനി ഓസ്‌കര്‍ കിട്ടിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഒന്നും പ്രതീക്ഷിക്കരുത്. നാളെ മലയാളത്തില്‍ നിന്നെ നായികയാക്കി സിനിമകള്‍ സംഭവിക്കുമെന്നോ, പ്രമുഖ നടന്മാരുടെ നായികയായി വിളിക്കുമെന്നോ പ്രതീക്ഷിക്കരുത്. എനിക്ക് അങ്ങനെ സംഭവിച്ചിരുന്നു. ഒരുപാട് അവസരങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും പ്രത്യേകിച്ച ഒന്നും സംഭവിച്ചില്ല. അത് വല്ലാത്തൊരു ഡിപ്രഷനിലേയ്ക്ക് തള്ളിവിടും.’ അന്ന് അദ്ദേഹം പറഞ്ഞത് ഒരു തിരിച്ചറിവായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *