കാൻസർ ഓരോ ശരീരഭാഗത്തെ കാർന്ന് തിന്നു… ഇപ്പോൾ ശരീരമാകെ മാറാരോഗങ്ങൾ.. ഇപ്പോൾ പൊരുതാനുള്ള മനസ്സില്ലാതെ ആകെ തളർന്ന അവസ്ഥയിൽ മമ്ത മോഹൻദാസ്

ഒടുവിൽ മനസിലായി ഈ ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കുമെന്ന്, സ്‌ട്രെസ് കൂടിയാൽ രോഗവും കൂടും; മമ്ത പറയുന്നു.അര്‍ബുദത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ ജീവിതത്തെ തിരികെ പിടിച്ച വ്യക്തി കൂടിയാണ് മംമ്ത.അടുത്തിടെ മമ്ത മോഹൻ ദാസ് പങ്കിട്ട ഒരു ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തന്റെ കളര്‍ നഷ്ടമാവുന്നതിനെക്കുറിച്ച് ആയിരുന്നു നടി പറഞ്ഞത്. ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ചും,വിറ്റിലിഗോ രോഗത്തെ കുറിച്ചും താരം പറയുകയുണ്ടായി. ആത്മവിശ്വാസത്തോടെ ക്യാൻസർ രോഗത്തെ അതിജീവിച്ചെത്തിയ മമ്ത ഇതിനെയും അതിജീവിച്ചതും എന്ന് താരത്തിനുറപ്പുള്ളതുപോലെ ആരാധകർക്കും പ്രതീക്ഷ ആയിരുന്നു. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് പറയുകയാണ് മമ്ത.
മഹേഷും മാരുതിയും സിനിമയുടെ ഷൂട്ടിങ് നടക്കവേ കഴിഞ്ഞ മാർച്ചിൽ ആണ് രോഗത്തിന്റെ ആരംഭം. ശരീരത്തിൽ വെളുത്ത കുത്തുകളായി ആണ് ആദ്യം തുടക്കം.പിന്നീടത് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും കൈപ്പത്തിയിലേക്കും പടർന്നു. ഇടക്ക് മരുന്നുകൾ മാറ്റിയിരുന്നു. ഇന്റേണൽ ഇൻഫ്ളമേഷൻ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങൾ ഉണ്ടായതു നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യസം വലുതായി-മമ്ത വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.ക്യാൻസർ വന്നപ്പോൾ ഞാൻ സ്ട്രോങ്ങ് ആണ് എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ പുത്തൻ രോഗാവസ്ഥ വന്നപ്പോൾ അത് ഉണ്ടായില്ല എന്നും മമ്ത പറയുന്നു. ഇരുട്ടിലേക്ക് വീണുപോയ പോലെ തോന്നി. ലോസ് ഏഞ്ചൽസിലേക്ക് തിരികെ പോയി, സ്ട്രോങ്ങ് ആയശേഷം ആണ് തിരികെ എത്തിയത്. ഒരു ദിവസം കാറുമായി പെട്രോൾ അടിക്കാൻ കയറിയപ്പോൾ അയ്യോ മാഡം എന്ത് പറ്റി, മുഖത്തിനും കഴുത്തിനും, ആക്സിഡന്റ് ആയോ എന്ന് ചോദ്യം.

ആ ചോദ്യം കേട്ടതോടെ നൂറുകിലോ സ്‌ട്രെസ് മനസ്സിലേക്ക് വന്നു വീണു. ഇഷ്ടം കൊണ്ട് ചോദിക്കുന്നതാകും. പക്ഷെ നമ്മുടെ മനസ്സിൽ അത് വല്ലാത്ത ഭാരമായി മാറും, പ്രത്യേകിച്ചും ക്യാമറയുടെ മുൻപിൽ നിൽക്കുന്ന ഒരാൾ എന്ന രീതിയിൽ. പിന്നെ എനിക്ക് മനസിലായി ഈ ഒളിച്ചിരിക്കൽ എന്നെ ഇല്ലാതാക്കുമെന്ന്, സ്‌ട്രെസ് കൂടിയാൽ രോഗവും കൂടുമെന്ന്. അങ്ങനെയാണ് ഒരു അതിരപ്പിള്ളി ട്രിപ്പിനിടയിൽ നിങ്ങൾ ഇൻസ്റ്റയിൽ കാണുന്ന ചിത്രം പോസ്റ്റ് ചെയ്യുന്നത്.മറികടന്ന കാലത്തെകുറിച്ചുള്ള ഓർമ്മയാണ് ആത്മവിശ്വാസത്തിന്റെ ഇന്ധനം. വിറ്റിലിഗോ രോഗം ചികിത്സയുടെ പാർശ്വഫലങ്ങൾ ആയിരുന്നു ദേഹത്തുവന്ന പാടുകൾ. ഓട്ടോ ഇമ്യൂൺ പ്രശ്നങ്ങൾ പലതരത്തിൽ നമ്മളെ ബാധിക്കാം. ആന്തരിക അവയവങ്ങളെ വരെ ബാധിച്ചേക്കാം അത്രയ്ക്കൊന്നും സംഭവിച്ചില്ലല്ലോ. ഇപ്പോൾ നിറം പയ്യെ വരാൻ തുടങ്ങിയിട്ടിട്ടുണ്, ആയുർവേദമാണ്. സമയം ആകുമ്പോൾ തുറന്നു പറയാം എന്നും മമ്ത അഭിമുഖത്തിൽ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *