തൊണ്ടയിൽ മുള്ളു കുടുങ്ങിയതിന് ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥിനിക്ക് സംഭവിച്ചത് നടുക്കും

തൊണ്ടയിൽ മുള്ളു കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിംഗ് വിദ്യാർഥിനിയുടെ നടു എക്സറേ മിഷിൻ വീണ് ഒടിഞ്ഞു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് കുന്തള്ളൂർ മനവിള വീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ് കിടപ്പിലായത്. വായിൽ മീൻമുള്ള് കുടുങ്ങിയത് ചികിത്സിക്കാൻ ആശുപത്രിയിൽ പോയ കുട്ടിക്ക് ഇപ്പോൾ എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ഇഎൻടി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കുട്ടിക്ക് എക്സറേ എടുത്തത്.എക്സറേ എടുക്കുന്നതിനിടെ മിഷിൻ്റെ ഒരു ഭാഗം ഇളകി കുട്ടിയുടെ നടുവിൻ്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മ കണ്ടത് നടക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളയുന്ന മകളെയാണ്. മാതാവ് താങ്ങിയാണ് ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്. ഇദ്ദേഹത്തിൻ്റെ നിർദ്ദേശാനുസരണം വീണ്ടും കുട്ടിയെ എക്സറേ എടുത്തപ്പോൾ നടുവിൻ്റെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൻ ഉണ്ടെന്നു കണ്ടെത്തി. വീഴ്ച മറക്കാൻ വേണ്ടി ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദ്ദേശിച്ച് മരുന്നുകൾ നൽകി ഡോക്ടർമാർ കുട്ടിയെ വിട്ടയച്ചു.

പക്ഷേ അവസാനവർഷ ബിഎസ്സി നേഴ്സിങ് വിദ്യാർഥിനിയായ ആദിത്യയ്ക്ക് ഡോക്ടർമാർ തമ്മിലുള്ള സംഭാഷണത്തിൽ നിന്നും തൻ്റെ പരിക്കുകൾ നിസ്സാരമല്ല എന്ന് മനസ്സിലായി. തുടർന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിൻ്റെ എല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചത്. ആശുപത്രി സൂപ്രണ്ടിനെ നേരിൽ കണ്ട് പരാതി അറിയിച്ചുവെങ്കിലും, എക്സറേ വിഭാഗത്തിൻ്റെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം നടന്നതെന്ന് ആരോപിക്കുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടക്കുകയാണ്. ആദിത്യയുടെ പിതാവ് ആരോഗ്യ അവശതകളാൽ കിടപ്പിലാണ്. ആയുർ പിഎച്ച്സി യിലെ പാർട്ട് ടൈം സ്വീപ്പറാണ് തീരുമാനത്തിലായ ലതയുടെ ജീവിതം മുന്നോട്ടു നീങ്ങുന്നത്. ആദിത്യ കിടപ്പിലായതോടെ ഇപ്പോൾ അമ്മയ്ക്ക് ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയിലാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *