നടി മഞ്ജിമ മോഹന്‍ വിവാഹിതയായി കോടികളുടെ സമ്പാദ്യത്തില്‍ ചില്ലിക്കാശ് അനക്കിയില്ല

കാല്‍ മുറിച്ച് കളയേണ്ടി വരുമെന്ന് കേട്ടതോടെ തളര്‍ന്നുപോയി ആ സമയത്താണ് ഗൗതമിനെ മനസിലാക്കിയത് മഞ്ജിമയുടെ പ്രണയവിശേഷങ്ങള്‍.ഇടയ്ക്ക് കാലിനൊരു അപകടം പറ്റിയിരുന്നു. ഗേറ്റ് അടച്ചിട്ട് തിരിഞ്ഞ് നടക്കുമ്പോള്‍ അതേ ശക്തിയില്‍ ഗേറ്റ് തിരിച്ചുവന്ന് കാല് മുറിഞ്ഞിരുന്നു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലായാണ് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ പോയി മുറിവൊക്കെ ഡ്രസ് ചെയ്ത് മരുന്നൊക്കെ കഴിച്ചിരുന്നു. കാലം കുറേ കഴിഞ്ഞിട്ടും ആ വേദന മാറുന്നുണ്ടായിരുന്നില്ല. അപ്പോളോ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു സ്‌കാനിംഗ് ചെയ്യാന്‍ പറഞ്ഞത്.ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. ക്യാമറാമാനായ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പിന്തുടരാനുള്ള തീരുമാനത്തിലാണ് ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ മുന്നേ പ്രചരിച്ചുവെങ്കിലും അടുത്തിടെയായാണ് താരങ്ങള്‍ ഇത് സ്ഥിരീകരിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഇവര്‍ അറിയിച്ചിരുന്നു. നവംബര്‍ 28ന് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വിവാഹം നടക്കുമെന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഗൗതമിന്റെ സപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞുള്ള മഞ്ജിമയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മവസ് തുറന്നത്.
ഇന്നാണ് അവസാനദിവസം ക്ലിയറൻസ് സ്റ്റോർ ഉപയോഗിച്ച് മികച്ച ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ നേടൂ.
പ്രണയ വിവാഹം.ദേവരാട്ടം എന്ന സിനിമയ്ക്കിടയിലായിരുന്നു ഗൗതമും മഞ്ജിമയും സുഹൃത്തുക്കളായത്. സുഹൃദ് ബന്ധം തുടരുന്നതിനിടയിലായിരുന്നു ഗൗതം മഞ്ജിമയെ പ്രൊപ്പോസ് ചെയ്തത്. താനാണ് ആദ്യം ഇഷ്ടം പറഞ്ഞതെന്നും അത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമായാണ് മഞ്ജിമ മറുപടി തന്നതെന്നും ഗൗതം പറഞ്ഞിരുന്നു. മറുപടി കിട്ടുന്നത് വരെയുള്ള സമയം താന്‍ ശരിക്കും ടെന്‍ഷനടിച്ചിരുന്നുവെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തില്‍ താന്‍ ഏറെ സ്‌പെഷലായി കാണുന്ന വ്യക്തിയാണ് ഗൗതം എന്നായിരുന്നു മഞ്ജിമ പറഞ്ഞത്.

ഗോസിപ്പുകളെക്കുറിച്ച്.നായികയായതിന് ശേഷം പല തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്റെ കല്യാണമാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുമ്പോള്‍ അച്ഛനും അമ്മയ്ക്കും ആദ്യമൊക്കെ സങ്കടം വരുമായിരുന്നു. പിന്നീടാണ് അവരും അത് തമാശയായി എടുക്കാന്‍ പഠിച്ചത്. കല്യാണം കഴിക്കാന്‍ പോവുകയാണല്ലേ, ആശംസകള്‍ എന്നായിരുന്നു ഇടയ്‌ക്കൊരു കല്യാണ ഗോസിപ്പ് കേട്ടപ്പോള്‍ അച്ഛന്‍ എന്നോട് പറഞ്ഞത്. അന്നൊന്നും താന്‍ പ്രണയത്തെക്കുറിച്ച് ആരേയും അറിയിച്ചിരുന്നില്ല. അതിന്റെ സമയമാവുമ്പോള്‍ എല്ലാം തുറന്ന് പറയാമെന്ന് കരുതി ഉള്ളില്‍ത്തന്നെ വെക്കുകയായിരുന്നു. സമയമായപ്പോള്‍ അത് പറഞ്ഞു, എല്ലാവര്‍ക്കും ഓക്കേയാണ്, അങ്ങനെയാണ് വിവാഹം തീരുമാനിച്ചത്.കാലിലെ പരിക്ക്.ഇടയ്ക്ക് കാലിനൊരു അപകടം പറ്റിയിരുന്നു. ഗേറ്റ് അടച്ചിട്ട് തിരിഞ്ഞ് നടക്കുമ്പോള്‍ അതേ ശക്തിയില്‍ ഗേറ്റ് തിരിച്ചുവന്ന് കാല് മുറിഞ്ഞിരുന്നു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലായാണ് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ പോയി മുറിവൊക്കെ ഡ്രസ് ചെയ്ത് മരുന്നൊക്കെ കഴിച്ചിരുന്നു. കാലം കുറേ കഴിഞ്ഞിട്ടും ആ വേദന മാറുന്നുണ്ടായിരുന്നില്ല. അപ്പോളോ ആശുപത്രിയില്‍ പോയപ്പോഴായിരുന്നു സ്‌കാനിംഗ് ചെയ്യാന്‍ പറഞ്ഞത്. അപ്പോഴാണ് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. അല്‍പ്പം വൈകിയിരുന്നുവെങ്കില്‍ കാല്‍ മുറിച്ച് കളയേണ്ടി വന്നേനെ എന്നായിരുന്നു അന്ന് ഡോക്ടര്‍ പറഞ്ഞത്.ഗൗതമിന്റെ സപ്പോര്‍ട്ട്.കാലിലെ പരിക്കിന്റെ സമയത്ത് അച്ഛനും അമ്മയുമൊക്കെ വല്ലാതെ തകര്‍ന്ന് പോയിരുന്നു. എന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഗൗതം അന്ന് കൂടെയുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. അച്ഛനും അമ്മയ്ക്കുമെല്ലാം ആളെ ഇഷ്ടമായിരുന്നു. അപ്പോളോയിലെ പരിശോധനയ്ക്ക് ശേഷമായാണ് കാലില്‍ സര്‍ജറി ചെയ്തത്. അതിന് ശേഷവും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. മാനസികമായും അത്ര നല്ല അവസ്ഥയിലായിരുന്നില്ല അന്ന്. ആ സമയത്തൊക്കെയാണ് നല്ലൊരു സുഹൃത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്വയം മനസിലാക്കിയതെന്നുമായിരുന്നു മഞ്ജിമ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *