മഞ്ജു വാര്യരുടെ 145 കോടിയുടെ ആസ്തി.. അനുഭവിക്കാന്‍ യോഗം മകള്‍ക്കോ മരുമകള്‍ക്കോ..

കോടതി വരാന്തയിൽ നിന്നും കണ്ണുതുടച്ചുകൊണ്ടിറങ്ങിവന്ന മഞ്ജുവല്ല ഇന്ന്. ജീവിതത്തിലും സിനിയമയിലും ലേഡി സൂപ്പർ സ്റ്റാർ തന്നെ!manju warrier celebrates her 45th birthday here is her first movie and her networth detailsആസ്തി 150 കോടിക്ക് അടുത്ത്, എല്ലാം ആവണിക്കോ; ഒന്നും വേണ്ടെന്ന് വച്ചിറങ്ങിയ മഞ്ജു ഇന്ന് അക്ഷരാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ!മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ എന്ന നടി. താരത്തിന് സെപ്റ്റംബർ 10 ജന്മദിനമാണ്. ഒട്ടനവധി സഹപ്രവത്തകരും സുഹൃത്തുക്കളും ആരാധകരുമാണ് മഞ്ജുവിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. 1978 സെപ്റ്റംബർ 10 നു തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായി ജനിച്ച മഞ്ജു കര്‍മം കൊണ്ട് മലയാളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. വിശേഷങ്ങളിലേക്ക്.തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍.സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല.തിരിച്ചുവരവിനെ മഞ്ജുവിന്റെ രണ്ടാം ജന്മം എന്ന് വിശഷിപ്പിക്കുന്നതിൽ തെറ്റില്ല. കാരണം ഒരു പുനർജ്ജന്മം പോലെ ആയിരുന്നു തന്റെ വരവെന്ന് താരം സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടുവർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തിന് തുടക്കം കുറിച്ചത്
പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് തന്റെ ജീവിതത്തിൽ നടന്നതെന്ന് പലകുറി താരം തുറന്നുപറഞ്ഞിട്ടുണ്ട്. “ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. കാരണം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പലതും എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ ഒഴുക്കിനു അനുസരിച്ചു പോയ്കൊണ്ടേയിരിക്കുന്നുവെന്നും മഞ്ജു മുൻപൊരിക്കൽ പറഞ്ഞിരുന്നു”

​മഞ്ജുവിന്റെ ആസ്തി
142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് ഫിലിം ബീറ്റ് പോലെയുള്ള ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ 1 കോടി വരെ പ്രതിഫലം വാങ്ങുന്നു. മലയാള സിനിമയിലെ അഭിനയത്തിന് പുറമെ, ‘തുണിവ്’, ‘അസുരൻ’ തുടങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് തമിഴ് സിനിമകളിലും പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട മഞ്ജു ‘തുണിവ്’ എന്ന ചിത്രത്തിന് വേണ്ടി ഒരു കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്.

​ഇതെല്ലാം ആവണിക്കോ
​ഇതെല്ലാം ആവണിക്കോ
വിവാഹമോചനത്തിന് ശേഷം ദിലീപിനൊപ്പമാണ് ഏകമകൾ മീനാക്ഷി. മഞ്ജു അമ്മയ്ക്കും സഹോദരനും കുടുംബത്തിനൊപ്പവും. അപ്പോൾ മഞ്ജു അധ്വാനിക്കുന്നതൊക്കെയും ഇനി ആവണിക്ക് വേണ്ടിയാകും എന്നുള്ള സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എങ്കിൽ തന്നെയും ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്നാണ് വെൽവിഷേഴ്സിന്റെ സംസാരം.

​തിരിച്ചുവരവ് നൃത്തത്തിലൂടെ
14 വർഷങ്ങൾക്കു ശേഷം 2012 ഒക്ടോബർ 24-നാണ് മഞ്ജു വാര്യർ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയമായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയത്. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയപ്പോൾ ആരാധകർ ഒപ്പം നിന്നു. ഇനിയും ഒരുനൂറ്‌ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ തങ്ങളുടെ ലേഡി സൂപ്പർ സ്റ്റാറിന് സാധിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *