ഇനി പഴയ മീരയെ കാണാൻ സാധിക്കില്ല.. ജീവിതം പഠിപ്പിച്ചു… തുറന്നുപറഞ്ഞെ് നടി മീരാജാസ്മിൻ..
ചേച്ചി നിർബന്ധിച്ചിട്ടാണ് വന്നത്! ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു! ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ മീരയായിട്ടാണ്.കരിയറിലും വ്യക്തി ജീവിതത്തിലും പ്രതിസന്ധികളിൽ നിറഞ്ഞുനിന്ന താരം അടുത്തിടെയാണ് തിരിച്ചുവരവ് നടത്തിയത്! .ചേച്ചി നിർബന്ധിച്ചിട്ടാണ് വന്നത്! ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു! ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ മീരയായിട്ടാണ്.മലയാളത്തിലേക്ക് തിരികെ എത്തിയത്തിന്റെ സന്തോഷത്തിലാണ് മീര ജാസ്മിൻ. അതും തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായ നരേനൊപ്പമാണ് മീരയുടെ രണ്ടാം വരവ്. ഇപ്പോൾ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലേക്കും തുടക്കം കുറിച്ചിരിക്കുകയാണ് താരം. തമിഴിൽ ഹിറ്റ് കോമ്പിനേഷനൊപ്പമാണ് മീര ജാസ്മിൻ രണ്ടാം അങ്കം കുറിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വർഷങ്ങൾക്കൊണ്ടുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മീര.2022 ൽ മകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മീര ജാസ്മിൻ തിരികെ എത്തിയിരുന്നു. ഇപ്പോൾ മലയാളത്തിൽ ക്വീൻ എലിസബത്ത് എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. നരേനും മീരാ ജാസ്‍മിനും ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം എം. പത്‍മകുമാറാണ് സംവിധാനം നിർവഹിക്കുന്നത്. അതേസമയം ചേച്ചിയായിരുന്നു ക്വീൻ എലിസബത്തിന്റെ കഥ കേട്ടതെന്നും നിര്ബന്ധിച്ചിട്ടാണ് വന്നതെന്നും ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ മീര പറയുന്നു.ചേച്ചി നിർബന്ധം പിടിച്ചപ്പോഴാണ് ക്വീൻ എലിസബത്തിലേക്ക് താൻ വന്നതെന്നും. ആ സമയം താൻ യു എസ്സിൽ ആയിരുന്നുവെന്നും മീര പറഞ്ഞു. അതേമയം താൻ ഒരുപാട് മാറിയിട്ടുണ്ട്. ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചു. ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് പുതിയ ഒരു മീര ആയിട്ടാണെന്നും അഭിമുഖത്തിൽ നടി പറയുന്നുണ്ട്.
2014 ഫെബ്രുവരിയിലാണ് തിരുവനന്തപുരം സ്വദേശി അനിൽ ജോൺ ടൈറ്റസുമായി മീരയുടെ വിവാഹം നടന്നത്. കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തില്‍ അതിഥി താരമായി മീര പ്രത്യക്ഷപ്പെട്ടിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയ മീര സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയതും.മനസാക്ഷിക്ക് എതിരായിട്ട് ഒരു കാര്യവും ചെയ്തിട്ടില്ല, മനപ്പൂർവമായി ആരെയും വേദനിപ്പിച്ചിട്ടില്ല, നെഗറ്റീവ് ആളുകളെ ഇഷ്ടമല്ലെന്നും ഒരിക്കൽ ഒരു അഭിമുഖത്തിൽ മീര പറയുകയുണ്ടായി. വ്യക്തി ജീവിതത്തിലും കരിയറിലും ഉണ്ടായ പ്രതിസന്ധികളെ മീര ചങ്കൂറ്റത്തോടെയാണ് നേരിട്ടതും.
ഒരു ഷോപ്പിങിന് പോലും ഒറ്റയ്ക്ക് പോകാൻ പേടിച്ചിരുന്ന ഒരു സമയം തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും തിരിച്ചുവരവിന്റെ തുടക്കത്തിൽ മീര പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment