പുറത്തുവന്നത് ഞെട്ടിക്കുന്ന വാർത്ത കോളേജിലെ ലീലാവിലാസങ്ങൾ അറിയാൻ വേഷം മാറി പോലീസ്
ജൂലൈ മാസത്തിലാണ് ഇൻ്റോറിലെ എംജി മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്നതായുള്ള അജ്ഞാത പരാതി പൊലീസിനു ലഭിക്കുന്നത്. ചില വാട്സപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യാനായി വിളിപ്പിച്ച സ്ഥലങ്ങൾ, ലൊക്കേഷൻ വിവരങ്ങളും മാത്രമാണ് പരാതിയിൽ ഉണ്ടായിരുന്നത്. ഇതോടെ പോലീസ് സംഘം കോളേജിൽ നേരിട്ട് എത്തി അന്വേഷണം നടത്തിയെങ്കിലും ഭയം കാരണം വിദ്യാർഥികൾ ആരും വിവരങ്ങൾ കൈമാറിയിരുന്നില്ല. പരാതി നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചു എങ്കിലും ഹെൽപ്പ് ലൈൻ സംവിധാനത്തിൻ്റെ നിയമമനുസരിച്ച് കൈമാറാൻ കഴിയുമായിരുന്നില്ല.
ഇതോടെയാണ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും രഹസ്യ ഓപ്പറേഷൻ ആയി പ്രത്യേക സംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചത്.എസ് ഐ സത്യജിത്ത് ചൗഹാൻ, ഓഫീസർ ഇൻ ചാർജ് തലസിദ് ക്യാസി എന്നിവരായിരുന്നു അന്വേഷണ സംഘത്തെ നയിച്ചത്. ആദ്യഘട്ടത്തിൽ എസ് ഐ ചൗഹാൻ ക്യാമ്പസിലും പരിസരത്തും മഫ്ത്തയിൽ കറങ്ങി വിവരങ്ങൾ ശേഖരിച്ചു. ചില വിദ്യാർത്ഥികൾക്കെതിരെ തെളിവുകളും ശേഖരിച്ചു. എന്നാൽ നിരവധി കുട്ടികൾ പഠിക്കുന്ന കോളേജിൽ നിന്നും ഇവരെ തിരിച്ചറിയുക എന്നത് വെല്ലുവിളിയായി. ഇതോടെയാണ് കോളേജ് ക്യാമ്പസിൽ രഹസ്യമായി അന്വേഷണം നടത്താൻ ശാലിനിയെ അയക്കാൻ തീരുമാനിച്ചത്.മെഡിക്കൽ വിദ്യാർത്ഥിനിയെ പോലെ വേഷം ധരിച്ചാണ് ഇരുപത്തിനാലുകാരിയായ ശാലിനി എല്ലാദിവസവും മെഡിക്കൽ കോളേജിലെ ക്യാൻ്റീനിൽ എത്തിയിരുന്നത്. നഴ്സിംഗ് വിദ്യാർത്ഥിയെപ്പോലെ വസ്ത്രം ധരിച്ച് ബാഗുമായി നടക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആർക്കും സംശയം തോന്നിയില്ല. ക്യാമ്പസിലെ വിദ്യാർഥികളും ശാലിനി അതേ കോളേജിൽ പ്രവേശനം നേടിയ പുതിയ വിദ്യാർത്ഥി ആണെന്ന് കരുതി. തുടർന്ന് മൂന്നു മാസത്തോളം കോളേജ് ക്യാൻറീൻ കേന്ദ്രീകരിച്ച് ശാലിനി വിവരങ്ങൾ ശേഖരിച്ചു. വിദ്യാർഥികളുമായി ചങ്ങാത്തം സ്ഥാപിച്ച്, കോളേജിലെ റാഗിംങ്ങ് സംബന്ധിച്ച് ഒട്ടേറെ വിവരങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.
അവരെ സഹായിക്കാനായി മറ്റു രണ്ടു പുരുഷ പോലീസ് ഉദ്യോഗസ്ഥരും ക്യാമ്പസിൽ ഉണ്ടായിരുന്നു. ക്യാമ്പസിലെ ആൺകുട്ടികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് റിങ്കു സഞ്ജയ് പോലീസുകാർ ശാലിനിക്ക് കൈമാറിയിരുന്നത്. തുടർന്ന് ഈ വിവരങ്ങൾ സ്ഥിരീകരിക്കുകയെന്നത് ശാലിനിയുടെ ചുമതലയായിരുന്നു. വിദ്യാർത്ഥികളെ നിരന്തരം നിരീക്ഷിച്ചും, മറ്റു വിവരങ്ങൾ ശേഖരിച്ചും, ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുന്ന 11 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞത്.ഇവരുടെയെല്ലാം പെരുമാറ്റം വളരെ നിഷ്ടൂരമാണെന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിലൂടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മനസ്സിലായി.ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യാനായി പ്രത്യേക വിഭാഗം ഉണ്ടെന്ന് വ്യക്തമായി. കോളേജിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വരെ ഹോസ്റ്റലിൽ താമസിക്കുന്ന സീനിയർ വിദ്യാർഥികളാണ് റാഗിങ്ങിന് ഇരയാക്കുന്നതെന്നും, ഡേ സ്കോളേഴ്സിനെ റാഗ് ചെയ്യുന്നത് ഡേ സ്കോളേഴ്സായ സീനിയേഴ്സ് ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ലൈംഗിക വൈകൃതങ്ങൾക്ക് അടക്കം ഇവർ ജൂനിയർ വിദ്യാർത്ഥികളെ ഇരയാക്കിയ എന്നതായും വ്യക്തമായി. തുടർന്നാണ് ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന 11 സീനിയർ വിദ്യാർഥികൾക്ക് പോലീസ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ 11 വിദ്യാർഥികളിൽ ഒൻപതുപേരും മധ്യപ്രദേശ് സ്വദേശികൾ ആണെന്നും ഇൻസ്പെക്ടർ ഇൻചാർജ് തപസിഖ് ഗാസി അറിയിച്ചു.
ഒരാൾ ബംഗാൾ സ്വദേശിയും, മറ്റൊരാൾ ബീഹാർ സ്വദേശിയും ആണ്. ഒരാളുടെ പിതാവ് പോലീസുകാരനാണ് മറ്റുള്ളവരുടെ മാതാപിതാക്കൾ അധ്യാപകരും, ടെക്കി കളും കർഷകരും എല്ലാമാണ്. റാഗിംങ്ങ് കേസിൽ നോട്ടീസ് നൽകിയ 11 പേരെയും അധികൃതർ ഹോസ്റ്റലിൽ നിന്നും കോളേജിൽ നിന്നും മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment