ലേഖയുടെ മകള്‍ക്ക് ആദ്യ കണ്‍മണി.. എം ജി ശീകുമാര്‍ അപ്പൂപ്പനായി..

10 വര്‍ഷത്തെ ലിവിംഗ് റ്റുഗദര്‍ ജീവിതത്തിന് ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. കല്യാണം കഴിഞ്ഞതോടെ ഞങ്ങള്‍ക്ക് കുറേക്കൂടി പക്വത വന്നിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. സമൂഹത്തില്‍ ആസപ്റ്റന്‍സ് കിട്ടാനുള്ള മാര്‍ഗങ്ങളിലൊന്നാണ് വിവാഹമെന്നും ലേഖ മുന്‍പ് പറഞ്ഞിരുന്നു.
യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ലേഖ ശ്രീകുമാര്‍. എംജി ശ്രീകുമാറിന്റെ പ്രിയപത്‌നി പങ്കിടുന്ന വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. എംജിയുടെ പരിപാടികള്‍ക്കെല്ലാം മുന്‍പന്തിയില്‍ ലേഖയും ഉണ്ടാവാറുണ്ട്. ഭാര്യയെ എപ്പോഴും കൂടെക്കൂട്ടുന്ന ആളാണ് ഞാന്‍. അതേക്കുറിച്ച് പലരും വിമര്‍ശിക്കാറുണ്ട്. ഭാര്യയെ കൂടെക്കൂട്ടുന്നതില്‍ എനിക്കൊരു തെറ്റ് തോന്നിയിട്ടില്ല. മാനേജരെ വെക്കാത്ത ആളാണ് ഞാന്‍ എന്നായിരുന്നു എംജി ഇതേക്കുറിച്ച് പ്രതികരിച്ചത്. ടോപ് സിംഗറിലും ഇടയ്ക്ക് അതിഥിയായി ലേഖ എത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ ലേഖ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.അമ്മയാവാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് ലേഖ പറയുന്നു. മാതൃദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ഞത്. എന്നും മാതൃദിനമാണ്. എങ്ങും മാതൃവാത്സല്യമുണ്ട്. അമ്മയുടെ സ്നേഹം അമൃതതുല്യമാണ് , അമൂല്യമാണ്. അമ്മയാകാൻ സാധിച്ചതാണ് എന്റെ ജന്മസൗഭാഗ്യം. അമ്മയോടൊപ്പം ജീവിച്ച നാളുകളാണ് എന്റെ ജീവിതത്തിൽ ഏറ്റവും സുന്ദരം. എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ എന്നായിരുന്നു ലേഖ കുറിച്ചത്. ഇത് അക്ഷരംപ്രതി ശരിയാണെന്നായിരുന്നു കമന്റുകൾ.

മകളെക്കുറിച്ച് പറഞ്ഞുള്ള ലേഖയുടെ അഭിമുഖം മുന്‍പ് ചര്‍ച്ചയായിരുന്നു. എനിക്കൊരു മോളുണ്ട്. അവളുടെ കല്യാണം കഴിഞ്ഞു. അമേരിക്കയില്‍ കുടുംബസമേതം കഴിയുന്നു എന്നായിരുന്നു ലേഖ പറഞ്ഞത്. അമേരിക്കയില്‍ പോയപ്പോള്‍ മകളെ കാണാന്‍ പോയ സന്തോഷവും അവര്‍ പങ്കുവെച്ചിരുന്നു. മകളുടെ കൂടെയായതിലുള്ള സന്തോഷമുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇടയ്ക്ക് അമ്മയെ കാണാനായി മകളും കൂട്ടുകാരികളും കേരളത്തിലേക്ക് എത്തിയിരുന്നു.തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ മകള്‍ എന്നാണ് ലേഖയുടെ മറുപടി. ദൈവത്തിനോട് ഞാനൊരു കൂട്ടുകാരിയെ ചോദിച്ചിരുന്നു. അങ്ങനെയാണ് എനിക്ക് മകളെ കിട്ടിയതെന്നായിരുന്നു ലേഖ പറഞ്ഞത്. വിശേഷ ദിനത്തില്‍ മകള്‍ക്ക് ആശംസയായും ലേഖ എത്താറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചവര്‍ക്ക് കൃത്യമായ മറുപടിയും അവര്‍ നല്‍കിയിരുന്നു.വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. മൂകാംബികയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. രണ്ടാളും പരസ്പര മനസിലാക്കിയാണ് ജീവിക്കുന്നത്. രണ്ടുപേരുടെയും ഇഷ്ടം മനസിലാക്കി അതനുസരിച്ച് സപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഞാന്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പോവാറില്ല. അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ വിജയമെന്നും ലേഖ വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *