ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്, ബാക്കി 98 ശതമാനവും ഭേദമായി; സന്തോഷം പങ്കുവച്ച് മിഥുൻ രമേശ്, വീഡിയോ
ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്, ബാക്കി 98 ശതമാനവും ഭേദമായി; സന്തോഷം പങ്കുവച്ച് മിഥുൻ രമേശ്, വീഡിയോ ബെൽസ് പാൾസി രോഗത്തിൽ നിന്ന് താൻ ഏകദേശം മുക്തനായെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് അവതാരകൻ മിഥുൻ രമേശ് മലയാളികൾക്ക് പ്രിയങ്കരനാണ് നടനും അവതാരകനുമായ മിഥുന്‍ രമേഷ്. ആദ്യം നടനായി സിനിമയിലേക്ക് എത്തിയ മിഥുൻ പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായും ആര്‍ജെ ആയുമൊക്കെ തിളങ്ങുകയായിരുന്നു. എന്നാൽ അവതാരകനായി എത്തിയതോടെയാണ് മിഥുന് കൂടുതൽ ജനപ്രീതി ലഭിക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരിപാടിയായ കോമഡി ഉത്സവത്തിന്റെ അവതാരകനായാണ് മിഥുന്‍ കയ്യടി നേടിയത്. അതുവരെ മലയാള മിനിസ്‌ക്രീനിൽ വന്നിട്ടുള്ള പുരുഷ അവതാരകരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു മിഥുൻ.എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി സ്വന്തം കരിയർ ഉപേക്ഷിച്ചയാളാണ് അവൾ; വിഷമം കാണും, പക്ഷെ. സാജൻ സൂര്യ തന്റെ തനത് ശൈലിയിലൂടെ മിഥുൻ പ്രേക്ഷകരുടെ ഇഷ്ടം നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായിരുന്നു താരം. ഭാര്യ ലക്ഷ്മിയ്‌ക്കൊപ്പമുള്ള മിഥുന്റെ വീഡിയോകളൊക്കെ വൈറലായി മാറാറുണ്ട്. ഇടക്കാലത്ത് മിഥുൻ കോമഡി ഉത്സവത്തിൽ നിന്ന് മാറി നിന്നെങ്കിലും അടുത്തിടെ തിരിച്ചെത്തിയിരുന്നു. എന്നാൽ അതിനിടെയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായി ബെൽസി പാൾസി എന്ന രോഗം മിഥുനെ ബാധിച്ചത്. മിഥുൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ രോഗാവസ്ഥയെ കുറിച്ച് മിഥുൻ ദിവസങ്ങൾക്ക് മുൻപ് തുറന്ന് പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. അതിനിടെ എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല. കണ്ണുകള്‍ താനേ അടഞ്ഞ് പോകുന്ന അവസ്ഥ എന്ന് പറഞ്ഞ് വീഡിയോ സഹിതമാണ് താരം ഇക്കാര്യം പങ്കുവച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം താൻ ആശുപത്രി വിട്ടതായി മിഥുന്‍ രമേശ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചിരുന്നു. ‘ഇന്ന് ഡിസ്ചാര്‍ജ് ആണ്. ഇനി കുറച്ചു ദിവസം തിരുവനന്തപുരത്ത് ഫിസിയോതെറാപ്പി ചെയ്യണം. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി’ എന്നായിരുന്നു മിഥുന്‍ സ്റ്റോറിയില്‍ പറഞ്ഞത്. ഇപ്പോഴിതാ രോഗാവസ്ഥയെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ.
ഒരു 98 ശതമാനത്തോളം നമ്മൾ റിക്കവറായി എന്ന് പറയാം. ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെ ആയിട്ട് മുന്നോട്ട് പോവുകയാണ്. അതിൽ വന്നോളും. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. എന്നാണ് മിഥുൻ പറഞ്ഞത്. വീഡിയോയിൽ വന്നാണ് മിഥുൻ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ബീച്ചിൽ പോയതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മിഥുൻ. ആരാധകരും അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുണ്ട്. ഒരാഴ്ച മുൻപ് എനിക്ക് ഭേദപ്പെട്ടു വരുന്നുണ്ടെന്ന് മിഥുൻ ആരാധകരെ അറിയിച്ചിരുന്നു. പ്രാർത്ഥനകൾക്ക് താരം നന്ദിയും പറഞ്ഞിരുന്നു. ‘ചതുരം കണ്ട് ഷാരൂഖ് ഖാൻ വിളിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു; ആഗ്രഹിച്ചത് ശ്രീദേവി ചെയ്തപോലൊരു വേഷം സ്വാസിക മിഥുന്റെ തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ആരാധകർ അറിയിക്കുന്നത്. നേരത്തെ നടന്‍ മനോജ് കുമാറിനും സമാന രീതിയിൽ ബെൽസ് പാളസി രോഗം വന്നിരുന്നു. മിഥുനെക്കാൾ മോശം അവസ്ഥയിലാണ് അന്ന് നടൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. തുടര്‍ന്ന് താരം ചികിത്സ തേടുകയും പഴയ നിലയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. ഏകദേശം ഒരു ലക്ഷം ജനങ്ങളിൽ അമ്പതു അറുപത് പേർക്കെങ്കിലും ഈ അസുഖം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്തയാലും ഉടനെ മിഥുനെ മിനിസ്‌ക്രീനിൽ കാണാൻ കഴിയുമെന്നാണ് നടന്റെ പുതിയ വീഡിയോ സൂചിപ്പിക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment