നര്‍ത്തകി.. നാടന്‍ സുന്ദരി.. പട്ടുസാരി പ്രേമി.. പ്രശസ്ത ഗായകന് ജയചന്ദ്രന്റെ ഭാര്യയെ അറിയാമോ
എളിമയോടെയുള്ള സംസാരവും, സംഗീതത്തിൽ ഉള്ള അഗാധമായ ജ്ഞാനം, ഇതൊക്കെയാണ് എം ജയചന്ദ്രൻ എന്ന അതുല്യപ്രതിഭയോട് മലയാളികൾക്ക് ഏറെ ഇഷ്ടം തോന്നാൻ കാരണം.എം ജയചന്ദ്രൻ എന്ന ഗായകനെയോ സംഗീത സംവിധായകനെയോ പറ്റി കൂടുതൽ വിശദീകരണത്തിന്റെ ആവശ്യം ഇല്ല. ഇപ്പോൾ ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ എത്തിയപ്പോഴും നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നത് . നടി ലക്ഷ്മി പ്രിയ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിന് ഒരു സ്ഥാനം എംജെയുടെ ഭാര്യക്ക് പ്രിയ ചേച്ചിയ്ക്കുമുണ്ട് എന്നും നടി പറയുന്നു. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ സംഗീതത്തിനുള്ള സ്ഥാനം എല്ലാവർക്കും അറിയാം.
ഓരോ പാട്ടും ഓരോ ഓർമ്മയാണ്.അതുപോലെ കുട്ടേട്ടന്റെ സംഗീതത്തിന് ഞങ്ങളുടെ ജീവിതത്തെ കൂട്ടി ചേർത്ത അത്രയും സ്ഥാനം ഉണ്ട് എന്ന് ഞാൻ പലതവണ എഴുതുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്.അന്ന് ആ മഴയുള്ള വെളുപ്പിന് നാടകവണ്ടിയിൽ ” ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ ” എന്ന പാട്ട് കേട്ട നിമിഷം ആണ് ജയേഷേട്ടനെ ഒരിക്കലും പിരിയാൻ എനിക്ക് കഴിയില്ല എന്ന് തീരുമാനിയ്ക്കുന്നത്. ‘ അന്നുമുതൽ ഹൃദയത്തിൽ സ്ഥാനം പിടിച്ച കുട്ടേട്ടനും പ്രിയ ചേച്ചിയും. അതിനും എത്രയോ കാലം മുൻപേ ആ കുടുംബവുമായി ജയേഷേട്ടന്റെ കുടുംബത്തിന് ബന്ധമുണ്ട്.കല്യാണ ശേഷം കുട്ടേട്ടന്റെ വീട്ടിൽ പോയ ഞങ്ങൾ. ചേച്ചിയാണ് എന്നെ സൂര്യാ ടി വി യ്ക്ക് പരിചയപ്പെടുത്തുന്നതൊക്കെ. എന്റെ കരിയറിന്റെ തുടക്കത്തിന് ഒരു സ്ഥാനം പ്രിയ ചേച്ചിയ്ക്കുമുണ്ട്. മലയാളിയുടെ ജീവിതത്തിൽ ഇനിയുമൊരുപാട് പ്രണയവും വിരഹവും വിഷാദവും ആഹ്ലാദവും നിറയ്ക്കാൻ ‘ എം ജയചന്ദ്ര സംഗീതത്തിന് കഴിയട്ടെ.
@All rights reserved Typical Malayali.
Leave a Comment