ചങ്കുതകര്‍ന്ന് തെസ്‌നി ഖാന്‍, നീ പോയില്ലേ. ഇനി ഞാനാ. കരയാത്ത ആരുമുണ്ടായിരുന്നില്ല അവിടെ

ചാനൽ പരിപാടിയിലും സിനിമയിലും ആയി പ്രേക്ഷകർക്ക് പ്രിയങ്കരി ആയി മാറിയ താരം ആയിരുന്നു സുബി സുരേഷ്.സുബിയുടെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്തെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ചിരുന്നു.കരൾ രോഗത്തെ തുടര്ന്നു ചികിത്സയിൽ കഴിയുന്നതിന് ഇടയിൽ ആയിരുന്നു വിയോഗം.സുബിയെ ഒടുവിൽ ആയി കാണാൻ എത്തിയത് നിരവധി താരങ്ങളാണ്.രഞ്ജിനി ഹരിദാസ്,റിമി ടോമി,തസ്‌നി ഖാൻ,ദേവി ചന്ദന മഞ്ജു പിള്ള തുടങ്ങി നിരവതി പേർ സുബിയെ കാണാൻ എത്തി.ആൾ കാണിക്കാൻ എത്തിയവർ ആയിരുന്നില്ല മറിച്ചു സുബിയോട് ഉള്ള സ്നേഹം മനസ്സിൽ നിറച്ചാണ് ഓരോരുത്തരും എത്തിയത് അവരുടെ കണ്ണിൽ നിന്നും പൊടിഞ്ഞ കണ്ണ് നീര് മാത്രം മതി സുബി എത്രമാത്രം ഓരോരുത്തരുടെയും മനസ്സ് കീഴടക്കി എന്നത് മനസിലാക്കാൻ.എന്റെ മോളെ എന്ന് പറഞ്ഞു കെട്ടിപിടിച്ചായിരുന്നു സുബിയെ അവസാനം ആയി കാണാൻ തസ്‌നി ഖാൻ എത്തിയത്.സുബിയെ കണ്ടു സഹിക്കാൻ ആവാതെ മുഖം പൊത്തിയാണ് തസ്‌നി ഖാൻ കരഞ്ഞത്.എന്റെ കൂടപ്പിറപ്പ് ആണ് പോയത് എന്നും തസ്‌നി തേങ്ങൽ അടക്കി പ്രതികരിച്ചു.

കഴിഞ്ഞ ഓണ സമയത്താണ് അവസാനം ആയി കണ്ടത്.എന്തൊക്കെയോ വയ്യ എന്ന് പറഞ്ഞിരുന്നു.കരളിനാണ് അസൂഖം എന്ന് അറിയില്ലായിരുന്നു.എന്ത് സങ്കടം ഉണ്ടെങ്കിലും അവൾ പറയില്ല.അവശത ഉണ്ടെങ്കിലും പുറത്തു കാണിച്ചിരുന്നില്ല.എപ്പോഴും ആക്റ്റീവ് ആയിരുന്നു ഞങ്ങൾ ഭയങ്കര ചങ്കാണ് ഞങ്ങൾ രണ്ടാളും കെട്ടാതെ നിന്ന് പോയി.ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത് അതൊക്കെ എപ്പോഴും പറഞ്ഞിരുന്നു തസ്‌നി ഖാൻ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *