മൊബൈലുള്ള ആരും ഇങ്ങനെ ചെയ്യരുത്; 8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനു സംഭവിച്ചതു ഞെട്ടിക്കും

മുതിർന്നവരിൽ മാത്രമല്ല മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ പോലും വർധിച്ചു വരുന്ന കാലമാണ്.അലക്ഷ്യമായി മൊബൈൽ ഫോൺ ചാർജർ എവിടെയെങ്കിലും വെച്ച് പോകുന്നവരും കുറവല്ല.കൊച്ചു കുട്ടികൾ ഉള്ള വീട്ടിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ല എങ്കിൽ വലിയ ദുരന്തത്തിൽ ആകും കലാശിക്കുക.ഇത്തരത്തിൽ അലക്ഷ്യമായി കൊണ്ട് മൊബൈൽ ഫോൺ ചാർജർ പ്ലഗിൽ കുത്തി വെച്ചതിന് പിന്നാലെ സംഭവിച്ച ദുരന്തത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചേച്ചിയുടെ ജന്മ ദിനത്തിൽ മൊബൈൽ ഫോൺ ചാർജർ കാരണം എട്ടു മാസം മാത്രം പ്രായം ഉള്ള കുട്ടിയുടെ ജീവൻ നഷ്ടമായി.കർണാടക ഉത്തരകന്നട ജില്ലയിലെ കാർവറിലാണ് സംഭവം നടക്കുന്നത്.സന്തോഷ് സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാനിധ്യയാണ് മരിച്ചത്.പ്ലഗിൽ കുത്തിരിയുന്ന മൊബൈൽ ചാർജറിൽ കടിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയത്.സാനിധ്യയുടെ സഹോദരിയുടെ ജന്മ ദിന ആഘോഷ ഒരുക്കം നടത്തുന്നതിന് ഇടയിൽ ആയിരുന്നു സംഭവം.ഒരുക്കം നടത്തുന്നതിന് ഇടയിൽ ആരോ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ ചാർജറിൽ നിന്നും വേർപെടുത്തി എടുത്തു.എന്നാൽ ഫോൺ എടുത്തു എങ്കിലും ചാർജർ വെച്ചിരുന്ന പ്ലഗ്ഗിലെ സ്വിച് ഓഫ് ചെയ്യാൻ മറന്നു.ഇത് അപകടത്തിന് ഇടയാക്കി.മൊബൈൽ ചാർജർ വള്ളി കണ്ടു കൗതുകം തോന്നിയ കുട്ടി അത് എടുത്തു കൊണ്ട് അതിൽ കടിക്കുകയായിരുന്നു.ഇതേ തുടർന്ന് കുട്ടിക്ക് വൈദ്യതി ആഘാതം ഏറ്റു.കുട്ടിയെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ നഷ്ടമായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *