കറുത്ത വട്ടപ്പൊട്ട് തൊട്ട് ചന്ദനക്കുറിയിട്ടു..!! വാലിട്ട് കണ്ണെഴുതി മുടിയഴിച്ചിട്ട് സുന്ദരിയായി..!! മൃദുല യുവയ്ക്ക് ഇഷ്ടമുള്ളതു പോലെ ഒരുങ്ങിയപ്പോള്‍

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് മൃദുലയും യുവയും. യൂട്യൂബ് ചാനലിലൂടെയായും ഇവര്‍ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. കുഞ്ഞതിഥി വരുന്നുവെന്നറിഞ്ഞപ്പോഴായിരുന്നു മൃദുല അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. താല്‍ക്കാലികമായുള്ള ഇടവേളയാണെന്നും വൈകാതെ തന്നെ തിരിച്ചെത്തുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ധ്വനി ബേബിയുടെ വരവിന് ശേഷമായി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് മൃദുല. ഇത്തവണ ലൊക്കേഷനിലേക്ക് പോവുമ്പോള്‍ ധ്വനിയും അമ്മയും കൂടെയുണ്ടാവാറുണ്ടെന്നും മൃദുല പറഞ്ഞിരുന്നു. വീണ്ടുമൊരു സീരിയല്‍ കല്യാണം കഴിഞ്ഞതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മൃദുല.എന്റെ ഉണ്ണിയേട്ടന് തീരെ ഇഷ്ടമില്ലാത്ത വീഡിയോയാണ് ഇത്. അതിനാല്‍ത്തന്നെ ആള്‍ ഇതില്‍ ഇല്ല. റാണിരാജ ലൊക്കേഷനിലെ വീഡിയോ എടുക്കണമെന്ന് കരുതിയിരുന്നു. വെഡ്ഡിംഗ് സ്വീക്വന്‍സൊക്കെയാണ് എടുക്കുന്നത്. അത് ഷൂട്ട് ചെയ്യാമെന്ന് കരുതി. ലൊക്കേഷനിലേക്ക് പോവുന്നതിന് മുന്‍പും അതിന് ശേഷമുള്ള കാര്യങ്ങളുമാണ് മൃദുല കാണിച്ചത്. കൃത്യസമയത്ത് ഉറക്കവും ആഹാരവും ലഭിച്ചാല്‍ മതി ധ്വനിക്ക്. അവള്‍ എന്നെ അന്വേഷിക്കുന്ന പതിവൊന്നുമില്ലെന്നും മൃദുല പറഞ്ഞിരുന്നു.

ശരിക്കൊരു കല്യാണ ഫീലിലാണ് എല്ലാവരും. യുവ ചേട്ടനില്ലാതെ ചേച്ചിയുടെ രണ്ടാമത്തെ കല്യാണമാണ് ഇതെന്നായിരുന്നു മാന്‍വി പറഞ്ഞത്. ഷൂട്ടിനിടയില്‍ ധ്വനിയെ എടുക്കുന്നതും മൃദുല കാണിച്ചിരുന്നു. അമ്മയുടെ മാലയിലായിരുന്നു ധ്വനിയുടെ പിടുത്തം. ഞാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് നോക്കാനായി ഏട്ടന്‍ വിട്ടതാണ് ഇവളെ, എന്നാല്‍ ഇവള്‍ തന്നെ രണ്ടാം കല്യാണത്തിന് കൂട്ട് നിന്നുവെന്നായിരുന്നു മൃദുല പറഞ്ഞത്.
വെഡ്ഡിംഗ് സീന്‍ ചിത്രീകരിച്ചതിന് ശേഷമായി റിസപ്ക്ഷന്‍ രംഗങ്ങളും ചിത്രീകരിച്ചിരുന്നു. റിസപക്ഷന് പാട്ടും ഡാന്‍സുമൊക്കെയുണ്ടെന്നാണ് കേട്ടത്്. എങ്ങനെയാണെന്നുള്ള എക്‌സൈറ്റ്‌മെന്റിലാണ് ഞങ്ങള്‍. തന്റെ പ്രിയ സുഹൃത്തായ സ്വാതിയേയും മൃദുല കാണിച്ചിരുന്നു. സ്വാതിയുടെ ഭര്‍ത്താവായ പ്രതീഷാണ് ഈ പരമ്പരയുടെ ക്യാമറാമാനും കോ പ്രൊഡ്യൂസറും. രണ്ടാംവരവിലും ചേച്ചി നന്നായി അഭിനയിച്ചെന്നായിരുന്നു സ്വാതി മൃദുലയെക്കുറിച്ച് പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *