സന്തോഷവാർത്ത പുറത്തുവിട്ട് മൃദുല കുഞ്ഞുമായി ഉടൻ മിനിസ്ക്രീനിലേക്ക് തിരിച്ചു വരുന്നു

എനിക്ക് അത് കാണാനുള്ള ത്രാണിയില്ലെന്ന് പറഞ്ഞ് മകളെ യുവയുടെ കൈയ്യിൽ കൊടുത്ത് മാറിനിന്ന് കരഞ്ഞ് മൃദുല വാവിട്ട് നിലവിളിച്ച് ധ്വനി ബേബിയും യുവയുടെ കണ്ണും നിറഞ്ഞു.ധ്വനി ബേബിയുടെ കാത് കുത്താന്‍ പോവുകയാണ്. അവള്‍ക്കിപ്പോള്‍ മൂന്ന് മാസമായി. പാലക്കാട് സൈഡിലൊക്കെ ഇരുപത്തെട്ടിന്റെ അന്ന് തന്നെ കാത് കുത്തുന്ന പതിവുണ്ട്. ഞങ്ങളന്ന് ചെയ്തില്ലായിരുന്നു. കുറേക്കൂടെ കഴിഞ്ഞാല്‍ അവള്‍ ചെവിയിലൊക്കെ പിടിക്കും. അതുപിന്നെ പാടായിരിക്കും. കുറച്ചൊന്ന് മനസിലാക്കിത്തുടങ്ങുന്ന പ്രായമായിക്കഴിഞ്ഞാല്‍ നല്ല കരച്ചിലായിരിക്കും.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് യുവ കൃഷ്ണയും മൃദുല വിജയും. മഞ്ഞില്‍ വിരിഞ്ഞ പൂവെന്ന പരമ്പരയിലൂടെയായാണ് യുവ അഭിനയിച്ച് തുടങ്ങിയത്. രേഖ രതീഷായിരുന്നു യുവയേയും മൃദുലയേയും ഒന്നിപ്പിച്ചത്. അറേഞ്ച്ഡ് മാര്യേജിലൂടെയായാണ് വിവാഹം നടത്തിയത്. വിവാഹവും പിന്നീടുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെയായി പങ്കിടാറുണ്ട്. ഗര്‍ഭിണിയായതും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. മകളായ ധ്വനി കൃഷ്ണയുടെ കാത് കുത്തലിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. വാവക്ക് കാത് കുത്താന്‍ പോയപ്പോള്‍ അമ്മക്ക് തോന്നിയ ആഗ്രഹമെന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ധ്വനി ബേബിയുടെ കാത് കുത്താന്‍ പോവുകയാണ്. അവള്‍ക്കിപ്പോള്‍ മൂന്ന് മാസമായി. പാലക്കാട് സൈഡിലൊക്കെ ഇരുപത്തെട്ടിന്റെ അന്ന് തന്നെ കാത് കുത്തുന്ന പതിവുണ്ട്. ഞങ്ങളന്ന് ചെയ്തില്ലായിരുന്നു. കുറേക്കൂടെ കഴിഞ്ഞാല്‍ അവള്‍ ചെവിയിലൊക്കെ പിടിക്കും. അതുപിന്നെ പാടായിരിക്കും. കുറച്ചൊന്ന് മനസിലാക്കിത്തുടങ്ങുന്ന പ്രായമായിക്കഴിഞ്ഞാല്‍ നല്ല കരച്ചിലായിരിക്കും. അത് ഓര്‍ത്തോര്‍ത്ത് കരയാനുള്ള ടെന്‍ഡന്‍സിയൊക്കെയുണ്ടാവും. ഇരുപത്തെട്ടിന് തന്നെ ഞങ്ങളുടെ അവിടെ കാത് കുത്തും. എനിക്ക് രണ്ട് കാതും കുത്തിയിട്ടുണ്ട്. നീ ജനിച്ചപ്പോള്‍ വീട്ടുകാര്‍ പെണ്‍കുട്ടിയാണെന്ന് കരുതിയിട്ടുണ്ടാവുമെന്ന് പറഞ്ഞ് കൂട്ടുകാര്‍ എന്നെ കളിയാക്കാറുണ്ട്.

ആദ്യത്തെ അനുഭവം.ഇഞ്ചക്ഷനെടുക്കാന്‍ പോവുന്ന സമയത്ത് തന്നെ അത്യാവശ്യം നല്ല കരച്ചിലൊക്കെയുണ്ടാവാറുണ്ട്. പിന്നെ അതും ഇതും കാണിച്ച് മൈന്‍ഡ് ഡൈവേര്‍ട്ട് ചെയ്യാറാണ് പതിവ്. ഇന്നെന്താവുമെന്ന് അറിയില്ല. ഗണ്‍ഷോട്ട് വെച്ചല്ല, തട്ടാന്റെ അടുത്ത് പോയാണ് കാത് കുത്തുന്നതെന്നും മൃദുല പറഞ്ഞിരുന്നു. കാത് കുത്തുന്ന സമയത്ത് വാവയെ എന്നോട് കൈയ്യില്‍ വെക്കാനാണ് പറഞ്ഞിട്ടുള്ളത്. അവള്‍ക്ക് അതൊന്നും കാണാനുള്ള ത്രാണിയില്ല എന്നാണ് പറയുന്നത്. ഇഞ്ചക്ഷനെടുക്കുമ്പോള്‍ പോലും ഞാന്‍ മടിയില്‍ വെച്ചിട്ടില്ല. എങ്ങനെയാവുമെന്നറിയില്ലെന്നായിരുന്നു യുവ പറഞ്ഞത്. കൊച്ചുമകളുടെ കൂടെ അപ്പൂപ്പനും കാത് കുത്തുന്നുണ്ടെന്ന് പറഞ്ഞ് യുവ തമാശയാക്കിയിരുന്നു.പാർവതിയുമെത്തി.ജ്വല്ലറിയിലേക്ക് പോവുമ്പോള്‍ കാഴ്ചകളൊക്കെ കണ്ട് രസിക്കുകയായിരുന്നു ധ്വനി. കാത് കുത്തിക്കഴിഞ്ഞാല്‍ എങ്ങനെയായിരിക്കും, എത്ര നേരം കരയും എന്നൊന്നും അറിയില്ലെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു. മൃദുലയുടെ അച്ഛനേയും അമ്മയേയും കൂടാതെ സഹോദരിയായ പാര്‍വതിയും മകളും ജ്വല്ലറിയിലേക്ക് എത്തിയിരുന്നു. ധ്വനിക്ക് കമ്മല്‍ മേടിച്ചത് കൂടാതെ മൃദുലയ്ക്ക് ബ്രേസ്‌ലെറ്റും മേടിച്ചിരുന്നു. പുതിയൊരു മൂക്കുത്തി മേടിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വേദന കാരണം പഴയത് തന്നെ മതിയെന്നായിരുന്നു മൃദുല പറഞ്ഞത്. കുട്ടിക്ക് മൂക്കിന്റെ പാലത്തിന് നീലം കുറവായതിനാല്‍ റിംഗ് ടൈപ്പ് ചേരില്ലെന്നായിരുന്നു യുവ പറഞ്ഞത്. വേറൊരു മൂക്കുത്തി ട്രൈ ചെയ്തിരുന്നുവെങ്കിലും വേദന കാരണം പഴയത് മതിയെന്നായിരുന്നു മൃദുല പറഞ്ഞത്.കണ്ണീരോടെ
യുവയായിരുന്നു ധ്വനിയെ മടിയില്‍ വെച്ചത്. ആദ്യം മരുന്ന് വെച്ച് മരവിപ്പിച്ചതിന് ശേഷം മാര്‍ക്ക് ചെയ്യുകയായിരുന്നു. കുത്തുന്നത് ധ്വനിയെ ആയിരുന്നുവെങ്കിലും മൃദുലയായിരുന്നു ചെവി പൊത്തിയത്. കണ്ണടച്ച് മുഖം പൊത്തി തിരിഞ്ഞ് നില്‍ക്കുകയായിരുന്നു മൃദുല. യുവയുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. മൊബൈലില്‍ വീഡിയോ ഒക്കെ കാണിച്ച് കരച്ചില്‍ മാറ്റിയതിന് ശേഷമായാണ് രണ്ടാമത്തെ കാത് കുത്തിയത്. കുത്തുന്ന സമയത്ത് കരഞ്ഞെങ്കിലും പിന്നീട് അതൊക്കെ മറന്ന് നില്‍ക്കുന്ന ധ്വനി ബേബിയേയാണ് പിന്നീട് കണ്ടത്. എനിക്ക് ഒഴിവുള്ള ദിവസമായതിനാലാണ് ഇന്ന് കാത് കുത്തിയത്. വല്യ കുഴപ്പമില്ലാതെ അതങ്ങ് കഴിഞ്ഞെന്നായിരുന്നു യുവ പറഞ്ഞത്. വീഡിയോ കണ്ട് കരഞ്ഞുപോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *