രാത്രി മുഴുവന്‍ വല്ല്യുപ്പാനരികെ.. ഒരു പോള കണ്ണടച്ചില്ല..!! മാമുക്കായുടെ മൃതദേഹത്തിനരികെ വിതുമ്പിക്കരഞ്ഞ് കൊച്ചുമകള്‍..!!
മാമുക്കോയ അവസാനമായി അഭിനയിച്ചത് കണ്ണൂർ സ്വദേശി സംവിധാനം ചെയ്ത ചിത്രത്തിൽ. മാധ്യമ പ്രവർത്തകനായ ഇ എം അഷറഫ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഉരുവിലാണ് മാമുക്കോയ മുഖ്യവേഷത്തിൽ പകർന്നാടിയത്.പച്ച മണ്ണിൽ നിന്നും വേരുകൾ പടർത്തി വന്ന മാമുക്കോയ; അവസാനം പകർന്നാടിയത് കണ്ണൂരിലെ സംവിധായകന്റെ ആദ്യ ചിത്രത്തിൽ.ഉരുവിലെ പ്രധാന കഥാപാത്രമായ ശ്രീധരൻ ആശാരി ആയി ജീവിക്കുകയായിരുന്നു.കണ്ണൂർ: അന്തരിച്ച മാമുക്കോയയെന്ന അതുല്യ നടൻ അഭിനയിച്ചത് കണ്ണൂർ സ്വദേശിയായ സംവിധായകന്റെ ആദ്യ ചലച്ചിത്രത്തിൽ. കണ്ണൂർ സ്വദേശിയും മാധ്യമ പ്രവർത്തകനുമായ ഇ എം അഷറഫ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഉരുവിലാണ് അദ്ദേഹം മുഖ്യ വേഷത്തിൽ പകർന്നാടിയത്. മലയാള ചലച്ചിത്ര ലോകത്തിന് തന്റെ അഭിനയ മികവ് പത്തര മാറ്റു തിളക്കത്തിൽ പകർന്നാടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പച്ച മണ്ണിൽ നിന്നും വേരുകൾ പടർത്തി വന്ന മാമുക്കോയ എന്ന അഭിനയ പ്രതിഭയെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംശയമാണെന്നാണ് മാമുകോയയുടെ വിയോഗമറിഞ്ഞ് ഇഎം അഷ്റഫ് പ്രതികരിച്ചത്.ഹാസ്യം മാത്രം കൈകാര്യം ചെയ്യുന്ന നടനിൽ നിന്നും സ്വാഭാവനടനിലേക്കുള്ള തന്റെ അഭിനയ പ്രതിഭയുടെ മൂർച്ച മാമുക്കോയ തന്നെ പല സിനിമകളിലും തെളിയിച്ചതുമാണ്. കമലിന്റെ പെരുമഴക്കാലം ഈ പരിണാമത്തിന് ദൃഷ്ടാന്തമായിരുന്നു. എന്നാൽ ഇന്ദ്രൻസിനെ വൈകിയെങ്കിലും തിരിച്ചറിഞ്ഞതു പോലെ മാമുക്കോയെയും അഭ്രപാളിയിൽ വ്യത്യസ്ത വേഷങ്ങൾ തേടിയെത്താൻ തുടങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിത വിയോഗം. ജീവിതസ്പർശിയായ ഉരുവെന്നസിനിമയിലാണ് നായക പ്രധാന കഥാപാത്രമായി മാമുക്കോയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.തന്റെ ജീവിതവുമായി ബന്ധപ്പെട്ട മര വ്യവസായത്തിന്റെ ഭാഗമായ ഉരു നിർമാണത്തിന്റെ കഥ പറഞ്ഞ ഉരു സിനിമയുടെ കഥ പറയാൻ മാത്തോട്ടത്തെ വീട്ടിൽ ചെന്നപ്പോൾ മാമുക്കോയ സംവിധായകൻ ഇ എം അഷ്റഫിനോട് ചോദിച്ചു. ആരാണ് പ്രധാന നടൻ ? മാമുകോയക്ക തന്നെയായിരുന്നുവെന്നായിരുന്നു അഷ്റഫിന്റെ മറുപടി. ഇതു കേട്ടു ചിരിച്ചു കൊണ്ട് മാമുക്കോയ ചോദിച്ചത് അത്രയ്‌ക്ക് ധൈര്യമുണ്ടോയെന്നായിരുന്നു. എന്നാൽ താൻ ഏറ്റെടുത്ത ഉത്തരവാദിത്വം അത്ര ചെറുതല്ലെന്ന് മറ്റാരെക്കാളും മാമുക്കോയക്ക് അറിയാമായിരുന്നു.
ഷൂട്ടിംഗ് സമയത്തൊക്കെ ഗൗരവത്തിലായിരുന്നു മാമുക്കോയ. ചിരിയില്ല തമാശയില്ല. ഉരുവിലെ പ്രധാന കഥാപാത്രമായ ശ്രീധരൻ ആശാരി ആയി ജീവിക്കുകയായിരുന്നു. വേഷവും സംസാരവും എല്ലാം കഥാപാത്രവുമായി ബന്ധപ്പെട്ട രീതിയിൽ. ഉരുവിലെ ആശാരി എന്ന കഥാപാത്രത്തോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയ നടനായിരുന്നു അദ്ദേഹമെന്ന് ഇ എം അഷ്റഫ് അനുസ്മരിക്കുന്നു. മാമുക്കോയ തന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് പറയുമ്പോൾ മരവ്യവസായവുമായി ബന്ധപ്പെട്ട തന്റെ ജീവിതവും അന്നത്തെ കഷ്ടപ്പാടുകളും പറയുമായിരുന്നു.അന്നത്തെ കോഴിക്കോട്ടെ നാടക കലാസമിതിയും വൈക്കം മുഹമ്മദ് ബഷീറുമായുള്ള ബന്ധവും ഒക്കെ തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ സാംസ്‌കാരിക കാലമായിരുന്നു എന്ന് പറഞ്ഞിരുന്നു.വെറുമൊരു കോമഡി നടൻ എന്നതിനേക്കാൾ അതുല്യമായ കഴിവുള്ള അഭിനയ പ്രതിഭ ആയിരുന്നു മാമുക്കോയ. പക്ഷെ അദ്ദേഹത്തിന് അർഹമായ വ്യത്യസ്ത വേഷങ്ങൾ മലയാള സിനിമയിൽ ലഭിക്കാൻ തുടങ്ങുമ്പോഴാണ് മഹാനടന്റെ വിട പറയൽ. തന്റെ അടുത്ത സിനിമയിലും മാമുക്കോയയെ മുഖ്യ കഥാപാത്രമാക്കി തിരക്കഥയൊരുക്കിയിരുന്നു വെന്നും കോഴിക്കോട് പോയി കഥാപാത്രത്തെ കുറിച്ചു ചർച്ച ചെയ്യണമെന്ന് വിചാരിക്കുമ്പോഴാണ് അവിചാരിതമായി വിയോഗ വാർത്തയറിഞ്ഞതെന്നും ഇ എം അഷ്റഫ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment