ഒരു ഐറ്റം ഡാന്‍സിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട നടി, മൈഥിലി ഇപ്പോള്‍ തിരക്കിലാണ്!

പാലേരി മാണിക്യമായി വന്നു

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നടിയാണ് മൈഥിലി. തുടക്കം തന്നെ അതി ഗംഭീരം എന്ന് പറയാതെ വയ്യ, കേരലത്തില്‍ അത്രയധികം ചര്‍ച്ചാ വിഷയമായ സിനിമയില്‍ പാലേരി മാണിക്യമായിട്ടാണ് മൈഥിലി എത്തിയത്.

ശ്രദ്ധേയമായ സിനിമകള്‍

പിന്നീട് കേരള കഫെ, സാള്‍ട്ട് ആന്റ് പെപ്പര്‍, ഈ അടുത്ത കാലത്ത്, വെടിവഴിപാട്, ഞാന്‍ പോലുള്ള നിരവധി സിനിമകളില്‍ മൈഥിലി അഭിനയിച്ചു. അന്യ ഭാഷയിലും മൈഥിലി സജീവമായിരുന്നു.

വിവാദങ്ങളുടെ നായിക

ഒരിടയ്ക്ക് വിവാദങ്ങളുടെ നായികയായും മൈഥിലി അറിയപ്പെട്ടു. മാറ്റ്‌നി എന്ന സിനിമയിലെ ഐറ്റം ഡാന്‍സിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെട്ട നടി, പിന്നീട് അതിനെ അതിജീവിച്ച് വന്നതെല്ലാം പ്രചോദനപരമാണ്. പിന്നീട് അത്തരം ഐറ്റം ഡാന്‍സുകളും സിനിമകളുമെല്ലാം മലയാളത്തില്‍ സജീവമായതും ശ്രദ്ധേയം

ബ്രേക്കിലാണ് ഇപ്പോള്‍ നടി

എന്നാല്‍ ഇപ്പോള്‍ സിനിമയെല്ലാം വിട്ട് കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കുകയാണ് മൈഥിലി. 2022 ല്‍ ആയിരുന്നു സമ്പത്തുമായുള്ള വിവാഹം. കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞും പിറന്നതോടെ മൈഥിലി ആകെ ബിസിയായി.

ഒരു മറുപടി മാത്രം

ഇപ്പോള്‍ മീര നന്ദന്റെ വിവാഹത്തിന് എത്തിയ മൈഥിലി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയായിരുന്നു. എവിടെയായിരുന്നു ഇതുവരെ, എന്താ വിശേഷം എന്നൊക്കെയുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ മൈഥിലിയ്ക്ക് ഉണ്ടായിരുന്നുള്ളൂ, ഒക്കത്തിരിക്കുന്ന കൊച്ച്.

തിരിച്ചുവരും

ഇപ്പോള്‍ മകന്റെ കാര്യങ്ങളുമായി തിരക്കിലാണ്. കുടുംബ കാര്യങ്ങളൊക്കെയാവാം ഇനി എന്ന് കരുതി. പക്ഷെ നല്ല അവസരം വന്നാല്‍ തീര്‍ച്ചയായും സിനിമയിലേക്ക് തിരിച്ചുവരും എന്ന് മൈഥിലി ഉറപ്പ് പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *