ഒന്നല്ല.. രണ്ടു മക്കളെ വളര്‍ത്തണ്ടേ..!! പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തി നയന്‍താര..!! പിറന്നാള്‍ നിറവില്‍ താരദമ്പതികള്‍..!!
നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹം രാജ്യം തന്നെ ആഘോഷിച്ച ഒന്നായിരുന്നു. മൂന്ന് മാസത്തിനകം ഞങ്ങള്‍ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍ പോസ്റ്റ് പങ്കുവച്ചത് അതിലും വലിയ വാര്‍ത്തയായിരുന്നു. വാടകഗര്‍ഭധാരണയിലൂടെയാണ് വിക്കിയും നയനും തങ്ങളുടെ മക്കളെ സ്വന്തമാക്കിയത്. വിമര്‍ശനങ്ങളെ അതിജീവിച്ച് ഇരുവരും മക്കള്‍ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്നു.ഉലക് എന്നും ഉയിര്‍ എന്നും നയനും വിക്കിയും വിളിക്കുന്ന ഇരട്ടക്കുഞ്ഞുങ്ങളുടെ ആദ്യ ബേര്‍ത്ത് ഡേയാണ് ഇന്ന്. ജീവിതം തന്നെ ഒരാഘോഷമാക്കിയ വിക്കി ഇത് വിട്ടുകളയുമോ?. മക്കളുടെ പിറന്നാളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പങ്കുവച്ച രണ്ട് പോസ്റ്റുകളും വൈറലാവുകയാണ്. മറച്ചുവച്ച കുഞ്ഞുങ്ങളുടെ മുഖം വളരെ വ്യക്തമായി കാണിക്കുന്നുണ്ട്. ഈ പോസ്റ്റ് പങ്കുവയ്ക്കാനായി ഏറെ നാളായി ഞാന്‍ കാത്തിരിക്കുകയാണെന്നാണ് വിക്കി പറയുന്നത്.ചിക്കാഗോയിലുള്ള ട്വിന്‍സ് ടവറിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിന്നുകൊണ്ടുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് വിക്കിയുടെ ആദ്യഞെത്ത പോസ്റ്റ്. ‘ഞങ്ങളുടെ ചിരിയുടെയും സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു വര്‍ഷം. എന്റെ ഉലകിനും ഉയിരിനും ഹാപ്പി ബേര്‍ത്ത് ഡേ. ഉയരത്തില്‍ വളരുക, ചുറ്റുമുള്ളവര്‍ക്കെല്ലാം നിങ്ങള്‍ സന്തോഷം പകരുക. നിങ്ങള്‍ ഞങ്ങളുടെ ജീവിതം കുടുതള്‍ കളര്‍ഫുളും തിളക്കമുള്ളതുമാക്കി. നിങ്ങള്‍ക്കൊപ്പമുള്ള നിമിഷമെല്ലാം ഉത്സവം തന്നെയാണ്’
ട്വിന്‍സ് ടവറിന് അടുത്ത് നിന്നാണ് വിക്കിയും നയനും മക്കളുടെ ബേര്‍ത്ത് ഡേ ആഘോഷിക്കുന്നത്. ‘നിങ്ങളെ പോലെയുള്ള ഈ ട്വിസ് ടവറിന് അടുത്ത് നിന്ന് ബേര്‍ത്ത് ഡേ ആഘോഷിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു. അത് വളരെ മനോഹരമായി നടത്തി തന്നതിന് ദൈവത്തിന് നന്ദി. എന്നും ഞങ്ങള്‍ അനുഗ്രഹീതരാണ്’ വിക്കി എഴുതി.മക്കളുടെ മുഖം വ്യക്തമായി കാണിച്ചുകൊണ്ടുള്ള കുടുംബ ചിത്രത്തിനൊപ്പമാണ് രണ്ടാമത്തെ പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവയ്ക്കാനായി ഏറെ നാളായി കാത്തിരിയ്ക്കുകയാണെന്ന് പറഞ്ഞാണ് ഫോട്ടോസ് പുറത്തുവിട്ടിരിയ്ക്കുന്നത്. തന്റെയും നയന്‍താരയുടെയും ജീവിതത്തിലേക്ക് വന്നതിന് മക്കളോട് നന്ദി പറഞ്ഞുകൊണ്ടൊക്കെയാണ് ആ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ‘യെന്‍ മുഖം കൊണ്ട യെന്‍ ഉയിര്‍, എന്‍ ഗുണം കൊണ്ട എന്‍ ഉലക്’ എന്ന് മനോഹരമായൊരു കവി വാക്യവും എഴുതിയിട്ടുണ്ട്.
@All rights reserved Typical Malayali.
Leave a Comment