ഇതൊക്കെയാണ് എന്റെ സമ്പാദ്യം ചെറുപ്പം മുതലുണ്ടായിരുന്ന സമ്പാദ്യത്തെ കുറിച്ച് പറഞ്ഞ് ഉപ്പും മുളകും നിഷ സാരംഗ്
ഉപ്പും മുളകും ഇന്ന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട പരമ്പരയാണ്. അതിലെ ഓരോ താരങ്ങളും നമുക്ക് അത്രയും ഇഷ്ടമുള്ളവരാണ്, ഉപ്പും മുളകും ഇഷ്ട്ടമല്ലാത്തവരായി ആരും തന്നെ കാണില്ല, അതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ വീട്ടിലെ ഒരംഗത്തെപോലെയാണ് ഏവർക്കും തോന്നുന്നത്, അത്രയും മികച്ച അഭിനയമാണ് അവർ കാഴ്ച വെക്കുന്നത്, അഭിനയത്തിനുപുറമെ അവർ ജീവിക്കുകയാണെന്നു തോന്നിപോകും നമുക്ക്.. ഉപ്പും മുളകിന്റെ മുഖ്യ കഥാപാത്രങ്ങളാണ് നീലിമയും ബാലുവും, അതിൽ നീലിമ ബാലചന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നിഷ സാരംഗിന്റെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച.താരത്തിന്റെ കുടുബ ജീവിതം അത്ര സുഖകരമായിരുന്നില്ല, അത് പലപ്പോഴായി നിഷ തുറന്ന് പറഞ്ഞിട്ടുള്ളതാണ്, സ്വന്തമായി അധ്വാനിച്ച് രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയ നിഷ ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ സമ്ബാദിച്ചതെന്ത് എന്ന് തുറന്ന് പറയുകയാണ്, ‘ചെറുപ്പം മുതല്‍ സമ്ബാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു ഞാൻ എന്നാണ് ആദ്യം നിഷ പറഞ്ഞത് ഇത് കേട്ടതും അങ്ങനെ എങ്കില്‍ തന്നെ ഇന്ന് സമ്ബാദ്യം എവിടെ എത്തി നില്‍ക്കുന്നു എന്നായിരുന്നു അവതാരകന്‍ നിഷ സാംരഗിനോട് ചോദിച്ചത്.ജീവിതത്തിൽ അങ്ങനെ ഒരുപാട് സമ്ബാദിക്കാന്‍ വേണ്ടിയുള്ളതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും നല്ലതുപോലെ പഠിപ്പിച്ചു അവർക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി അതുതന്നെയാണ് ഏറ്റവും വലിയ നേട്ടം. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം.
വരുമാനം കുറച്ച് കുറവായിരുന്നു യെങ്കിലും മക്കളുടെ ഒരു കാര്യങ്ങൾക്കും ഒരു കുറവും ഞാൻ വരുത്തിയിട്ടില്ല, അവർ ആഗ്രഹിച്ചതൊക്കെ അതാത് സമയത്ത് അവർക്ക് നല്കാൻ എനിക്ക് സാധിച്ചു.. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താന്‍ പറ്റി. എന്നുള്ളതാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്ബാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമുക്ക് നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. ജീവിതത്തിൽ ഒരിടത്തും ഞാൻ തോറ്റ് കൊടുത്തിട്ടില്ല ഇനി അങ്ങോട്ടും അങ്ങനെ ആയിരിക്കും.വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു’ നിഷ പറയുന്നു. ജീവിതത്തിൽ ഒരുപാട് പ്രീതിസന്ധിഘട്ടങ്ങൾ നേരിട്ടിരുന്നു, അതിൽ നിന്നും കരകയറാൻ ഞാൻ വളരെ പ്രയാസപ്പെട്ടിരുന്നു, അപ്പോഴെല്ലാം മക്കളാണ് എനിക്ക് ധൈര്യം തന്നത്, അവരുടെ ഭാവി അതാണ് അന്നും ഇന്നും എന്നും എനിക്ക് ചിന്തിക്കാനുള്ളത് എന്നും നിഷ പറയുന്നു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
@All rights reserved Typical Malayali.
Leave a Comment