ആലപ്പുഴയിലെ വീട് കണ്ണീര്‍കടലായി മോള്‍ ഇനി ഇല്ലെന്ന് ടിവിയില്‍ കണ്ട ഉമ്മയ്ക്ക് സംഭവിച്ചത്

കേരളത്തിന് മുഴുവൻ അഭിമാനമാകേണ്ടിയിരുന്ന പത്തുവയസ്സുകാരി നിത ഫാത്തിമയുടെ ആകസ്മിക വിയോഗത്തിൻ്റെ നടുക്കത്തിലാണ് ഇപ്പോൾ നാട്ടുകാർ. ദേശീയ സൈക്കിൾ ഫോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനായി നാഗ്പുരിലെത്തിയ നിതയുടെ മരണം വീട്ടുകാരെ അക്ഷരാർത്ഥത്തിൽ തളർത്തിക്കളഞ്ഞു. സമ്മാനവും വാങ്ങിയേ വരുമെന്ന് പറഞ്ഞു പോയപ്പോൾ ചേ,തന,യ,റ്റ് തിരിച്ചെത്തുന്ന വിവരമറിഞ്ഞ് കൂട്ടക്കരച്ചിൽ ആണ് പടിഞ്ഞാറ് വ്യാസ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിൽ ഉയരുന്നത്. നാഗ്പൂരിലെത്തിയ സന്തോഷം നിത വീട്ടുകാരോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്ന വീഡിയോയും അയച്ചു.എന്നാൽ ഭക്ഷണം കഴിച്ചശേഷം നിരന്തരം കുട്ടി ചർ,ദ്ദിച്ചു. തുടർന്ന് സമീപത്തെ ആശുപത്രിയിലേക്ക് കോച്ചും ഒന്നിച്ച് നടന്നെത്തി ഇൻഡക്ഷൻ എടുത്തതോടെ കുട്ടി കുഴഞ്ഞ് വീണു. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ നിതയെ തേടി മ,ര,ണം എത്തി.നിത ആശുപത്രിയിൽ സുഖം പ്രാപിക്കുക ആയിരുന്നു എന്നായിരുന്നു രാവിലെ സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. വേഗം നാഗ്പൂരിൽ എത്തണമെന്നും പറഞ്ഞു. അതനുസരിച്ച് മകളെ കാണാൻ നാഗ്പൂരിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ പിതാവ് ശിഹാബുദ്ദീൻ അവിടത്തെ ടിവിയിൽ മരണവിവരം കണ്ട് പൊട്ടിക്കരഞ്ഞു. ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്ന ഉമ്മ അൻസിലയും മകളുടെ മ.ര,ണം അറിഞ്ഞത് ടിവിയിൽ കണ്ടു തന്നെയാണ്.

എൻ്റെ റബ്ബേ, എൻ്റെ മോളെ കൊണ്ടുപോകരുതേ. എൻ്റെ ജീവനെടുത്തോ എന്നുള്ള അൻസിയയുടെ കരച്ചിൽകേട്ട് വീട്ടിലേക്ക് അയൽവാസികൾ ഓടിക്കൂടി. അടുത്തിരുന്ന മകൻ എട്ടു വയസ്സുകാരൻ മുഹമ്മദ് നബിനെ ചേർത്തുപിടിച്ച് ഫാത്തിമ നിതയുടെ അമ്മ അൻസില നെഞ്ചുപൊട്ടി കരഞ്ഞത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി മകളുടെ മ,ര,ണം അറിഞ്ഞതുമുതൽ മകനെ കെട്ടിപ്പിടിച്ച് അൻസില കണ്ണീർ വാർക്കുകയാണ്. എപ്പോഴും ചിരിച്ചു സന്തോഷത്തോടെയിരിക്കുന്ന കുട്ടി എന്നാണ് വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും നിതയെ കുറിച്ച് പറയാനുള്ളത്.പതിനാല് മാസത്തോളമായി നിത സൈക്കിൾ പരിശീലനം തുടങ്ങിയിട്ട്. ഏറെ സ്വപ്നങ്ങൾ ആണ് ഈ കൊച്ചുമിടുക്കി നെയ്തുകൂട്ടിയത്. എന്നാൽ കടുത്ത അനീതിയാണ് മത്സരിക്കാനെത്തിയ നിതയ്ക്കും മറ്റ് കുട്ടികൾക്കും ഉണ്ടായത്. കോടതി ഉത്തരവിലൂടെ എത്തിയെന്നത് കാട്ടി ദേശീയ ഫെഡറേഷൻ ഭക്ഷണമോ താമസമോ ഒരുക്കിയില്ല. നാഗ്പൂരിലെത്തിയ നിതയും സംഘവും താൽക്കാലിക സൗകര്യത്തിലാണ് കഴിഞ്ഞത്. ചികിത്സാ പിഴവാണ് കുട്ടിയുടെ ജീ,വ,നെ,ടുത്തത് എന്നാണ് കരുതുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *