“ചേച്ചിയെയും പാപ്പു മോളെയും കുറിച്ച്.. ഇതൊന്നും ഒട്ടും ശരിയല്ല”.. പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്..

ഏറ്റവും ഇഷ്ടപ്പെട്ടവരെ പോലും ചിലപ്പോള്‍ വേദനിപ്പിക്കേണ്ടി വന്നേക്കും; അഭിരാമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരെ ഉദ്ദേശിച്ചാണ്.സോഷ്യല്‍ മീഡിയ നിരന്തരം വേട്ടയാടുന്ന സെലിബ്രിറ്റി താരങ്ങളില്‍ ഒരാളാണ് അഭിരാമി സുരേഷ്. അഭിരാമിയായാലും അമൃതയായാലും സോഷ്യല്‍ മീഡിയയില്‍ എന്തു പോസ്റ്റ് ചെയ്താലും വളരെ പെട്ടന്ന് വൈറലാവാറുണ്ട്. എന്നാല്‍ അഭിയുടെ പുതിയ പോസ്റ്റ് ആരെ ലക്ഷ്യം വച്ചുകൊണ്ടാണ്.ABHIRAMI SURESH2
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങളുടെ പേരില്‍ രണ്ടു പേരെയും സോഷ്യല്‍ മീഡിയ നിരന്തരം ആക്രമിക്കാറുണ്ട്. നിലവില്‍ ഗോപി സുന്ദര്‍ അമൃതയെ ഉപേക്ഷിച്ചു പോയോ എന്നു ചോദിച്ചുകൊണ്ടുള്ള പരിഹാസങ്ങളും മോശം കമന്റുകളുമൊക്കെയാണ് കുടുംബം നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. അതിനിടയില്‍ അഭിരാമി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.കേരള സാരിയില്‍ നാണിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അഭിരാമിയുടെ പോസ്റ്റ്. ഫോട്ടോയെക്കാള്‍ ആളുകളെ ചിന്തിപ്പിയ്ക്കുന്നത് അതിനൊപ്പം കൊടുത്ത കുറിപ്പാണ്. തന്റെ തന്നെ കാര്യമാണോ അഭിരാമി പറഞ്ഞിരിയ്ക്കുന്നത്, അല്ലെങ്കില്‍ ചേച്ചി അമൃത സുരേഷിനെ സംബന്ധിക്കുന്ന കാര്യമാണോ എന്ന സന്ദേഹത്തിലാണ് കമന്റില്‍ ചിലര്‍.

”ഏറ്റവും ഇഷ്ടപ്പെട്ട ചിലരെപ്പോലും ചിലപ്പോള്‍ നമുക്ക് അസ്വസ്തരാക്കേണ്ടി വന്നേക്കാം. അത് വേദനിപ്പിക്കും. ജനക്കൂട്ടം നിങ്ങളെ തെറ്റിദ്ധരിക്കുകയും അതിന്റെ ഫലമായി നിങ്ങളെ വിധിക്കുകയും നിങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും ചെയ്‌തേക്കാം. ചിലപ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്കായിപ്പയേക്കാം. സ്വന്തം ജീവിതം രഹസ്യമായി വെറുക്കുന്നവരെ നിങ്ങളുടെ സന്തോഷവും സ്വാതന്ത്രവും മാന്ത്രികതയും പ്രകോപിപ്പിക്കും””നിങ്ങളുടെ സത്യസന്ധത ആരുടെയെങ്കിലും വിശ്വാസ വ്യവസ്തയെ ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു കൊടുങ്കാറ്റുപോലെ അവര്‍ നിങ്ങള്‍ക്ക് നേരെ വരും, ആഞ്ഞടിക്കും. അപ്പോള്‍ നിങ്ങള്‍ നില്‍ക്കുകയും, നിങ്ങള്‍ക്കു ചുറ്റും അവരെ അലറാന്‍ അനുവദിക്കുകയും ചെയ്യണം. അതില്‍ നിങ്ങള്‍ മാറ്റം സൃഷ്ടിക്കുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തില്‍ നിങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കുന്നവര്‍ അത് തടയാന്‍ ശ്രമിക്കും.”’ധൈര്യമായി നില്‍ക്കുക, മാറ്റത്തിനായി അവസരം നല്‍കുക, എഴുതുന്നതും നൃത്തം ചെയ്യുന്നതും പാടുന്നതും തുടരുക. ലോകത്തില്‍ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക. ഞങ്ങള്‍ക്ക് നിങ്ങളുടെ സത്യവും സൗന്ദര്യവും ആവശ്യമാണ്. ഞങ്ങള്‍ക്ക് നിങ്ങളെ വേണം, യഥാര്‍ത്ഥ നിങ്ങളെ’ – ബ്രോകി ഹാംപ്റ്റന്റെ വാക്കുകള്‍ കടമെടുത്ത് അഭിരാമി കുറിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *