എല്ലാം തകർന്നു – അപ്രതീക്ഷിതമായി രോഗം – ലക്ഷങ്ങൾ കടം – കണ്ണിന്റെകാഴ്ച വരെ നഷ്ടപ്പെടും – നടന്റെ അവസ്ഥ
ഇരുപതിലേറെ വർഷങ്ങൾ, ഇരുന്നൂറോളം സീരിയലുകൾ. ഒന്നിനൊന്നു വേറിട്ട് നൂറുകണക്കിന് കഥാപാത്രങ്ങൾ.കിഷോർ പീതാംബരൻ എന്ന കിഷോർ.പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത സുപരിചിത മുഖമാണ് മലയാളികൾക്ക്. അങ്ങാടിപ്പാട്ടിലെ വിഷ്ണുനമ്പൂതിരിയായും, ഹരിചന്ദത്തിലെ മഹാദേവനായും, അലകളിലെ അച്ചുവായും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ. നാടകത്തിൻ്റെ അരങ്ങിൽ നിന്നാണ് കിഷോറിൻ്റെ വരവ്. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കുമുള്ള കിഷോറിൻ്റെ അഭിനയ യാത്ര മലയാളി പ്രേക്ഷകർ കണ്ടറിഞ്ഞതാണ്.എന്നാൽ ജീവിതത്തിൽ ഏറെ പ്രയാസം നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കിഷോറും കുടുംബവും ഇപ്പോൾ കടന്നുപോകുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന രോഗ കാലം കിഷോറിനെ ശാരീരികമായി തളർത്തി കളയുകയായിരുന്നു. സാമ്പത്തികമായും വലിയ ബാധ്യത കളിലേക്കാണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്. അതിനിടയിൽ സകല പ്രതിസന്ധികളെയും അഭിനയ ജീവിതത്തിലൂടെ മറികടക്കാനും ഈ കലാകാരൻ ശ്രമിക്കുന്നു. സസ്നേഹം എന്ന പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലൂടെയാണ് കിഷോർ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മൂന്നുവർഷം മുമ്പാണ് തുടക്കം. ഒന്നരവർഷത്തോളം എന്താണ്ണ് അസുഖം എന്ന് കണ്ടു പിടിക്കാനായില്ല. ഒരു സീരിയലിൻ്റെ ലൊക്കേഷനിൽ വച്ച് ചില അസ്വസ്ഥതകൾ തോന്നി. ഒരു സ്വകാര്യ ആശുപത്രിയിലെത്തി.ലിവറിന് ചെറിയ ചുരുക്കമുണ്ടെന്ന് അവർ കണ്ടെത്തി. മരുന്ന് കഴിച്ചുതുടങ്ങി. ഒന്നര വർഷത്തോളം ആശുപത്രിയിൽ തന്നെയായിരുന്നു. അഭിനയം മുടങ്ങി. നടക്കാൻ പറ്റില്ല. എല്ലാമാസവും ആശുപത്രിയിൽ പോകണം. ചിലവും കൂടി. ആദ്യമൊക്കെ പിടിച്ചുനിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചു. ഒരു പരിധി കഴിഞ്ഞപ്പോൾ ലിവർ അങ്ങ് മാറ്റിവെച്ചാലോ എന്നായി.അതിനുള്ള തുക കൈയിലില്ല. അതോടെ നേരെ മെഡിക്കൽ കോളേജിലേക്ക്.അവിടെവച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിച്ചത്. പിറ്റ്യൂട്ടറി ഗ്ലാൻ്റിനടുത്ത് ഒരു സിസ്റ്റം.കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ വരുന്ന അസുഖമാണെങ്കിലും അത്ര സാധാരണമല്ല. കണ്ണിലേക്ക് ആണോ വളർച്ച എത്തിനിൽക്കുന്നത്. എടുത്ത് കളഞ്ഞാൽ ലാൻഡ് പ്രവർത്തിക്കണമെന്നില്ല. മറിച്ച് കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം.
വളർച്ച മാസാമാസം കൂടുകയാണ്. സ്റ്റിറോയിഡ് കഴിക്കുകയാണ്.അതിനാൽ പ്രമേഹം നിയന്ത്രിക്കാൻ ആകില്ല. തൽക്കാലം സർജറി വേണ്ട എന്നാണ് തീരുമാനം. ചികിത്സയുടെ തുടക്കത്തിൽ ഓരോ മാസവും 2,00000 ചിലവാകു മായിരുന്നു. ഇപ്പോൾ മാസാമാസം ഇരുപതിനായിരത്തോളം രൂപ മരുന്നിനു മാത്രം ചിലവാകും. പുറമെ സ്കാനിങ്ങും മറ്റും പരിശോധനകളും. അതിൻ്റെ ചിലവുകൾ വേറെ. എല്ലാദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയിഡ് എടുക്കണം. ചികിത്സയ്ക്കായി വലിയ തുകകൾ ചെലവായി. എനിക്കിപ്പോൾ കാര്യമായ നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഇല്ല. ഹെൽത്ത് ഇൻഷുറൻസ് പോലും എടുത്തിരുന്നില്ല. ലക്ഷങ്ങൾ കടംവാങ്ങിയും സുഹൃത്തുക്കൾ സഹായിച്ചുമൊക്കെയാണ് മുന്നോട്ടു പോയത്.അഭിനയത്തിൽ നിന്നുള്ള എൻ്റെ ശമ്പളം മാത്രമാണ് ഇപ്പോൾ വീട്ടിലെ ഏക വരുമാനം. എൻ്റെ ആരോഗ്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമായിരുന്നു. അഭിനയം ഇല്ലെങ്കിൽ മറ്റെന്ത് ജോലി എടുത്ത് ജീവിക്കാനും തയ്യാറായിരുന്നു. അതൊക്കെയാണ് ഈ സാഹചര്യത്തോടെ ഇല്ലാതെയായത്. ഇപ്പോൾ സസ്നേഹത്തിൽ അഭിനയിക്കുന്നതിൻ്റെ പ്രതിഫലം മാത്രം ആണ് വരുമാനം. അത് മരുന്ന് വാങ്ങാൻ പോലും തികയില്ല. കുടുംബത്തിൻ്റെ ചെലവുകൾക്കും മരുന്നിനും ചികിത്സിക്കുന്നതും ഒക്കെ വേണമല്ലോ. ബാക്കിയെല്ലാം കടമാണ്.ചികിത്സയ്ക്ക് വസ്തു ഈട് വച്ച് വായ്പ എടുക്കേണ്ടി വന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലും മാനസികമായി തളരാതിരിക്കാൻ ശ്രമിക്കുന്നു. വരട്ടെ, നോക്കാം. എന്ന ചങ്കൂറ്റത്തോടെയാണ് മുന്നോട്ടുപോകുന്നത്. മൂന്നുമാസം കൂടുമ്പോൾ സിസ്റ്റത്തിൻ്റെ വളർയറിയാൻ സ്കാനിംങ്ങ് ഉണ്ട്,കണ്ണിൻ്റെ ടെസ്റ്റ് എല്ലാ മാസവും വേണം. ഇതുവരെ കാഴ്ചയെ ബാധിച്ചിട്ടില്ല. കണ്ണിലെത്തി തട്ടി നിൽക്കുകയാണ്. കാഴ്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. കിഷോർ പറഞ്ഞുനിർത്തി.
@All rights reserved Typical Malayali.
Leave a Comment