മരണത്തെ മുഖാമുഖം കണ്ടിരുന്നു”! ബോഡി പോലും കിട്ടില്ലെന്ന്‌ ആയിരുന്നു നാട്ടുകാർ പറഞ്ഞത്; പ്രേം കുമാർ പറയുന്നു

ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് പ്രേം കുമാർ. കോമഡി വേഷങ്ങൾ ചെയ്യുന്നതിനൊപ്പം നായകനായും പ്രേം കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. തന്റെ ആദ്യ സിനിമ ആയ അരങ്ങിനെ കുറിച്ച് അടുത്തിടെ പ്രേം കുമാർ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ സംസാരിക്കുകയുണ്ടായി.

“ഓടുന്ന ബോട്ടിൽ നിന്നും ഞാൻ വെള്ളത്തിലേക്ക് ചാടുന്ന ഒരു സീൻ ഉണ്ടായിരുന്നു ചിത്രത്തിൽ. ആദ്യത്തെ സിനിമ ആയതുകൊണ്ട് തന്നെ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ ഡയറക്ടറോട് പോയി പറഞ്ഞു സാർ എനിക്ക് നീന്താൻ അറിയില്ല എന്ന്. സാർ എന്നോട് പറഞ്ഞത് പ്രേം കുമാർ ഒന്നും പേടിക്കണ്ട കേരളത്തിലെ നീന്തൽ വിദഗ്ദന്മാർ എല്ലാവരും ഇവിടെയുണ്ട് എന്ന്.

നീന്തൽ അറിയണ്ട ആവശ്യം ഒന്നുമില്ല, ചാടുമ്പോൾ തന്നെ അവർ രക്ഷിച്ചോളും എന്ന് പറഞ്ഞു. ഒരു കായലിന്റെ നടുവിൽ ആണ് ഷൂട്ട്. പഴയ ക്യാമറ ആണ്. എനിക്ക് ചാടാൻ ഉള്ള ടെൻഷൻ ഉണ്ട്. എല്ലാവരും പിറകിന്നു ചാടിക്കോ ചാടിക്കോ എന്ന് പറഞ്ഞ് നിർബന്ധം തുടങ്ങി. ഞാൻ എടുത്ത് ചാടി. പിന്നെ മൊത്തം സൈലൻസ് ആണ്. ഞാൻ പുന്നമട കായലിന്റെ ആഴത്തിലേയ്ക്ക് കിലോമീറ്ററോളം മുങ്ങിപ്പോയി. ഇടയ്ക്ക് എപ്പോഴോ ഒന്ന് പൊങ്ങി വന്നു.

വീണ്ടും അതേപോലെ താഴ്ന്നു പോയി. ഞാൻ വെള്ളം ഒരുതുള്ളിപോലും കുടിച്ചില്ല. അവസാനം ആരൊക്കെയോ എന്നെ രക്ഷപെടുത്തി കൊണ്ടുവന്നു. അന്ന് ഞാൻ ശരിക്കും മരണത്തെ മുഖാമുഖം കണ്ടിരുന്നു. അവർ ബോട്ട് ഞാൻ ചാടിയ ഇടത്ത് നിന്നും ഇത്തിരി മുന്നിലേക്ക് ആക്കിയിരുന്നു. അവർ ശരിക്കും അവിടെ ആളിനെ നിർത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും പിറകെ വന്നു രക്ഷിച്ചതാണ്. അന്ന് ഞാൻ ശരിക്കും തീരേണ്ടത് ആയിരുന്നു.

ആദ്യത്തെ സിനിമയിൽ തന്നെ ഞാൻ വെള്ളം കുടിച്ചോ എന്ന് എല്ലാവരും ചോദിക്കുന്ന ഒരു കാര്യം കൂടിയാണിത്. എല്ലാവരും എന്നോട് പിന്നെ അതേക്കുറിച്ച് നന്നായിരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. അതിന്റെ ആന്റി ക്ളൈമാക്സ് ഇതൊന്നും ആയിരുന്നില്ല. നാട്ടുകാർ കുറച്ചുപേർ എന്നോട് വന്നു ചോദിച്ചു, എന്ത് ധൈര്യത്തിലാണ് എടുത്ത് ചാടിയത് ഇതിൽ മുതലയും നീർനായയും ഒക്കെ ഉണ്ട് എന്ന്. ബോഡി പോലും കിട്ടില്ല എന്നൊക്കെ പറഞ്ഞ് അവർ പേടിപ്പിച്ചു” പ്രേം കുമാർ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *