മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല യാത്രയായി
മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല യാത്രയായി.മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി വത്സല അന്തരിച്ചു. കോഴിക്കോട് മുക്കം ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തിട്ടുണ്ട്. കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന് കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. നെല്ല് എന്ന നോവലാണ് വത്സലയുടെ ആദ്യ നോവൽ. ഈ നോവൽ രാമുകാര്യാട്ട് സിനിമയാക്കിയിട്ടുണ്ട്. ഏഴോളം പുരസ്കാരങ്ങൾ വത്സലയെതേടിയെത്തിട്ടുണ്ട്.ഹൃദ്രോഗത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് പി വത്സല.2021ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സലയെ തേടിയെത്തിയിട്ടുണ്ട്.malayalam writer p valsala passsed away P Valsala: മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല യാത്രയായി.
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദ്രോഗത്തെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എൺപത്തി അഞ്ച് വയസായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് പി വത്സല. 2021ൽ എഴുത്തച്ഛൻ പുരസ്കാരവും വത്സലയെ തേടിയെത്തിയിട്ടുണ്ട്. സംസ്ക്കാരം വ്യാഴാഴ്ച നടക്കും.
മുട്ടത്തു വർക്കി അവാർഡ്, സിവി കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ് തുടങ്ങി നിരവധി സാഹിത്യ ബഹുമതികൾ പി വത്സലയ്ക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്നു. 1993ലാണ് വിരമിച്ചത്. ജോലിയിൽനന്ന് വിരമിച്ചതിനുശേഷം സാഹിത്യലോകത്ത് കൂടുതൽ സജീവമാകുകയായിരുന്നു. കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷ എന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട് പി വത്സല.ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്. നെല്ല് , എന്‍റെ പ്രിയപ്പെട്ട കഥകൾ , ഗൗതമൻ , മരച്ചോട്ടിലെ വെയിൽ ചീളുകൾ തുടങ്ങിയവയാണ് പ്രശസ്തമായ കൃതികൾ. നെല്ല് ആണ് വത്സലയുടെ ആദ്യ നോവൽ. നെല്ല് രാമു കാര്യാട്ട് സിനിമയാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment