വീട്ടില്‍ അറിയില്ലായിരുന്നു ഓരോ കൂടിക്കാഴ്ച്ചയും വളരെ പേടിച്ചായിരുന്നു പിന്നീട് എതിര്‍പ്പുകളെ അവഗണിച്ച പ്രണയ നിമിഷങ്ങളെ പറ്റി റാഫിയും മഹീനയും

ആ ചുംബിയ്ക്കുന്ന ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്, പേടിച്ച് ആണ് ഞങ്ങള്‍ ഓരോ തവണയും കണ്ടുമുട്ടിയത്, പ്രത്യേകിച്ചും എന്റെ വീട്ടുകാരെ; ആദ്യം കണ്ടുമുട്ടിയപ്പോള്‍ മുതല്‍ എടുത്ത ഫോട്ടോകള്‍ പങ്കുവച്ച് റാഫിയുടെ ഭാര്യ.ആദ്യമായി ഫോട്ടോ എടുത്ത ദിവസം ഞാന്‍ ഒരുപാട് പേടിച്ച ദിവസമായിരുന്നു. അതോടൊപ്പം ഞങ്ങള്‍ പരസ്പരം കണ്ടു മുട്ടുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു. പിന്നീടുള്ള ഓരോ കൂടിക്കാഴ്ചയിലും ഞങ്ങളുടെ ഇഷ്ടം കൂടിക്കൂടി വന്നു. ഇന്ന് അത് ഞങ്ങളുടെ ജീവിതമായി മാറി.റാഫി മുഹമ്മദ് എന്ന് പറഞ്ഞാല്‍ പെട്ടന്ന് ആളുകള്‍ക്ക് തിരിച്ച് അറിയണം എന്നില്ല. പക്ഷെ ചക്കപ്പഴത്തിലെ സുമ എന്ന സുമേഷിനെ പരിചയമില്ലാത്ത ടെലിവിഷന്‍ പ്രേമികള്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയ ആഘോഷിച്ച വിവാഹമായിരുന്നു റാഫിയുടേത്. അതിന് ശേഷം ഭാര്യ മഹീന തന്നെ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്.ഇപ്പോഴിതാ പ്രണയിക്കുന്ന കാലത്തെ ചില ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരിയ്ക്കുകയാണ് മഹീന. ആ സമയത്ത് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് കണ്ടു മുട്ടിയതിനെ കുറിച്ചും, പേടിയെ കുറിച്ചും എല്ലാം മഹീന പോസ്റ്റില്‍ പറയുന്നുണ്ട്.​പേടിച്ച് പേടിച്ച് കണ്ടുമുട്ടി
പ്രണയിക്കുന്ന തുടക്കകാലത്തെ ഫോട്ടോ മുതല്‍ താരപത്‌നി പങ്കുവച്ചിട്ടുണ്ട്.

ഓരോ തവണ കാണുമ്പോഴും ആരെങ്കിലും കാണുമോ എന്ന് പേടിച്ചു പേടിച്ചാണ് ഞങ്ങള്‍ കണ്ടിരുന്നത്. പ്രത്യേകിച്ചും എന്റെ വീട്ടില്‍. പക്ഷെ ആറാമത്തെ ചിത്രം മുതല്‍ നെറ്റിയില്‍ ചുംബിയ്ക്കുന്ന ഒരു ചിത്രം) ഞങ്ങള്‍ കണ്ടത് സന്തോഷത്തോടെയാണ് എന്ന് മഹീന പറഞ്ഞു. അപ്പോഴേക്കും വീട്ടുകാരുടെ സമ്മതം കിട്ടിയിരുന്നു.​പേടിയും സന്തോഷവും ഒരുമിച്ച്.ആദ്യമായി ഫോട്ടോ എടുത്ത ദിവസം ഞാന്‍ ഒരുപാട് പേടിച്ച ദിവസമായിരുന്നു. അതോടൊപ്പം ഞങ്ങള്‍ പരസ്പരം കണ്ടു മുട്ടുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു. പിന്നീടുള്ള ഓരോ കൂടിക്കാഴ്ചയിലും ഞങ്ങളുടെ ഇഷ്ടം കൂടിക്കൂടി വന്നു. ഇന്ന് അത് ഞങ്ങളുടെ ജീവിതമായി മാറി.​കല്യാണ ദിവസം.കല്യാണ ദിവസം എടുത്ത ഫോട്ടോയാണ് ഏറ്റവും ഒടുവില്‍ മഹീന പങ്കുവച്ചിരിയ്ക്കുന്നത്. അത് ഞങ്ങളുടെ സ്വപ്‌ന ദിവസം ആയിരുന്നു എന്നാണ് മഹീന കുറിച്ചത്. ടിക്ക് ടോക്കിലൂടെയാണ് റാഫി ശ്രദ്ധേയനായത്. അത് ചക്കപ്പഴത്തിലേക്കുള്ള അവസരം തുറന്നു. മഹീനയും സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായ താരമാണ്. മഹീനയാണ് പ്രണയം ആദ്യം തുറന്ന് പറഞ്ഞത് എന്ന് കല്യാണ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെ റാഫി പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *