എനിക്ക് എന്റെ വഴി ചേട്ടന് ചേട്ടന്റേതും 12 വര്‍ഷത്തെ വിവാഹബന്ധത്തിനൊടുവില്‍ വെളിപ്പെടുത്തല്‍ രാഹുല്‍ ഈശ്വറിനും ദീപയ്ക്കും ഇടയില്‍ സംഭവിച്ച

എനിക്ക് എന്റെ വഴി, ചേട്ടന് ചേട്ടന്റെയും 12 വർഷത്തെ ദാമ്പത്യബന്ധം മുൻപോട്ട് പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുലും ദീപയും.ചേട്ടന്റെ അഭിപ്രായങ്ങള്‍ കേട്ട് ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. ചേട്ടന്‍ പറയുന്നതെല്ലാം പിന്നീട് ശരിയായി വരാറുണ്ട്. തർക്കിച്ചു ജയിക്കാൻ നമ്മൾക്ക് ആകില്ല എന്നും ദീപ പറയുന്നു.
ആനുകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുകയും, അങ്ങനെ വിവാദ നായകനായി ചിത്രീകരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് രാഹുൽ ഈശ്വർ. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച രാഹുൽ, റിയാലിറ്റി ഷോ താരമായും പ്രേക്ഷകർക്ക് സുപരിചിതൻ ആണ്. അവതാരകയും നർത്തകിയുമായ ദീപയാണ് രാഹുലിന്റെ പത്നി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആണ് ദീപയുമായി രാഹുൽ വിവാഹിതനാകുന്നത്. 12 വർഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇരുവരും. വിശദമായി വായിക്കാം.വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുത്തരുത് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ എന്നാണ് രാഹുൽ ഈശ്വർ തർക്കിക്കുന്നത്. അവതാരക ഇതിനു മാപ്പ് പറയണം എന്നും രാഹുൽ പറയുന്നതുമായ പ്രമോ ആണ് ബിഹൈൻഡ് വുഡ്‌സ് ചാനൽ പുറത്തുവിട്ടത്.

രാഹുൽ അവതാരകയെ പൊന്നാട അണിയിച്ചു കൊണ്ടാണ് പിന്നീട് ഷോ മുൻപോട്ട് പോകുന്നത്. 12 വർഷത്തെ ദാമ്പത്യജീവിതത്തെ കുറിച്ചും ദീപയും രാഹുലും പറയുന്നുണ്ട്. എന്താണ് ഇതിന്റെ വിജയം എന്ന് ചോദിക്കുമ്പോൾ ചേട്ടന് ചേട്ടന്റെ വഴി എനിക്ക് എന്റെ വഴി എന്നാണ് ദീപ പറയുന്നത്.വിവാഹം കഴിച്ച സമയം ഇദ്ദേഹം സ്ഥിരമായി അമ്പലങ്ങളിൽ പ്രഭാഷണത്തിന് പോകുമായിരുന്നു. ഒരിക്കലും കാണാൻ പോലുമില്ലായിരുന്നു. ഞാൻ ആ സമയം വിഷമിച്ചു ബോറടിച്ചിരിക്കുന്ന സമയം ആയിരുന്നു എന്നാൽ ഇപ്പോൾ ചേട്ടൻ ഒന്ന് പുറത്തു പോകുമ്പോൾ വീട്ടിൽ ഞാൻ അടിച്ചു പൊളിക്കും എന്നാണ് തമാശയോടെ ദീപ പറയുന്നത്.
കാലം എന്ന് പറയുന്നത് ഒരു മായയാണ്. എല്ലാം മനസിന്റെ ഒരു തോന്നലും വിഹ്വലതകളുമാണ് എന്നാണ് ദാമ്പത്യത്തിന്റെ രഹസ്യം ചോദിച്ചപ്പോൾ രാഹുൽ മറുപടി നൽകിയത്. ഒരിക്കലും രാഹുലിനോട് തർക്കിച്ചു ജയിക്കാൻ ആകില്ല എന്നും ദീപ പറയുന്നുണ്ട്.ഒരിക്കൽ വീട് വച്ച് താമസം മാറുന്നതിന്റെ ഇടയിൽ ഇടാൻ പാടില്ലാത്ത ഡയറക്ഷനിൽ ബെഡ് ഇട്ടാൽ നല്ല വ്യൂ ആണ്. എന്നാൽ ഞാൻ അതിൽ കംഫർട്ട് ആയിരുന്നില്ല. ഞാനതിനു അപ്പോൾ തർക്കിച്ചു നോക്കി. എന്നാൽ ഈ ഭൂമി എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുകയല്ലേ അപ്പോൾ എന്ത് തെക്ക് എന്ത് വടക്ക് എന്നാണ് ചേട്ടൻ നൽകിയ മറുപടി- എന്നാണ് ദീപ പറയുന്നത്. തങ്ങളുടെ വീടിനു കറുപ്പ് പെയിന്റ് അടിക്കുന്നതിനെക്കുറിച്ചുണ്ടായ തർക്കത്തെക്കുറിച്ചും ദീപ പറയുന്നു.എന്തിനു എപ്പോഴും ഈ ഫ്ലാഗ് കുത്തുന്നത് എന്ന അവതാരകയുടെ സംശയത്തിനും രാഹുൽ മറുപടി നൽകുന്നുണ്ട്. ഭാരതീയൻ ആണ് ഇന്ത്യക്കാരൻ ആണ് എന്ന് കാണിക്കാൻ വേണ്ടിയാണു കുത്തുന്നത് എന്നും രാഹുൽ പറയുന്നു. പ്രൊഫെഷൻ എന്താണ് എന്ന് ചോദിക്കുമ്പോൾ നമുക്ക് ഒരു ടെക്‌നോപാർക്കിൽ ഒരു കമ്പനി ഉണ്ട്. ഗിന്നസ് റെക്കോർഡ് കിട്ടിയ കമ്പനി ആണ് തന്റേതെന്നും രാഹുൽ ഈശ്വർ പറയുന്നു. എഡ്യൂക്കേഷൻ ആണ് കോർ മേഖലയെന്നും രാഹുൽ പറഞ്ഞു.ഒരു പത്തുപതിനെട്ടു ദിവസം ശബരിമല വിഷയത്തിൽ ഞാൻ ജയിലിൽ ആയിരുന്നു. ആ സംഭവത്തിന്റെ ഇടയിൽ നിരവധി ആളുകൾ പറഞ്ഞത് ദീപ ഒരു പാവം ആണ് എന്നായിരുന്നു.ഒരിക്കൽ എങ്കിലും ഒരു വ്യക്തി ജയിലിൽ കിടന്നാൽ വല്ലാത്ത ലേർണിംഗ് എക്സ്പീരിയൻസ് ആയിരിക്കും എന്നും അഭിമുഖത്തിന്റെ ഇടയിൽ രാഹുൽ പറയുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *