ദൈവമേ..! ഇതെങ്ങനെ പെറ്റമ്മ താങ്ങും..! പൊന്നുമക്കള്‍ക്ക് സംഭവിച്ചത് കണ്ടോ? അനിയത്തിയെ ചേട്ടന്‍ കൈവിട്ടില്ല പക്ഷേ..

വളരെ സങ്കടം നിറഞ്ഞ വിയോഗ വാർത്തയാണ് പുറത്തു വരുന്നത് ഹരിപ്പാട് സ്വദേശി ആയ ചേട്ടനും അനിയത്തിക്കും മുംബൈയിൽ ദാരുണ അന്ത്യം.ഹരിപ്പാട് കുമാരപുരം സ്വദേശികളും മുംബൈ നഗറിലെ നിവാസികൾ ആയ രവീന്ദ്രൻ ദീപ ദമ്പതികളുടെ മക്കൾ ആയ ഡോക്റ്റർ രൺജിത് കീർത്തി എന്നിവർക്ക് സംഭവിച്ചത് ആർക്കും സഹിക്കാൻ ആവാത്തത്.പൊന്നു പോലെ വളർത്തി എടുത്ത ആ രണ്ടു മക്കളെ വിയോഗം താങ്ങാൻ ആവാതെ നിലവിളിക്കുകയാണ് മാതാപിതാക്കൾ.നിരവധി വര്ഷം ആയി ഇവർ മുംബൈയിലാണ് ഉള്ളത്.പക്ഷെ നാട്ടിൽ താമസിക്കണം എന്ന ആഗ്രഹം മക്കൾക്ക് ഉണ്ടായതോടെ കുടുംബം ആഴച്ചകൾക്ക് മുൻപ് തമല്ല കല്ലിൽ പുതിയ വീട് വാങ്ങി.ശബരി എന്ന് പേരിട്ട വീട്ടിൽ ഗൃഹ പ്രവേശനം നടത്തി കൊണ്ട് ഒരു ദിവസം താമസിച്ച ശേഷം മക്കൾ മുംബൈക്ക് മടങ്ങി.

അമ്മൂമ്മയുടെ മരണത്തെ തുടർന്നാണ് അമ്മ ദീപക്കും അച്ഛൻ രവീന്ദ്രന് ഒപ്പം ഒരു മാസം മുൻപ് കീർത്തിയും രഞ്ജിത്തും നാട്ടിൽ എത്തിയത്.ചികിത്സയുമായി ബന്ധപ്പെട്ടു ദീപയും രവീന്ദ്രനും നാട്ടിൽ താമസിക്കാൻ തീരുമാനിച്ചതോടെയാണ് മക്കൾ മുംബൈയ്ക്ക് മടങ്ങിയത്.ഓപ്പറേഷൻ കഴിഞ്ഞ ശേഷം ദീപ ആലപ്പുഴയിൽ അമ്മയുടെ വീട്ടിൽ വിശ്രമത്തിലാണ് ഡോക്റ്റർ രഞ്ജിത്തും സഹോദരിയും യാത്ര ആയത് നിലവിലെ വീട്ടിൽ താമസിക്കണം എന്ന ആഗ്രഹം സഫലമാവാതെയാണ്.നാട്ടിൽ എത്തുമ്പോൾ എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഇവരുടെ വേർപാട് ബന്ധുക്കൾക്ക് വിശ്വസിക്കാൻ ആകുന്നില്ല.ഇവർ ഏറെ സ്നേഹിച് ജീവിച്ച സഹോദരങ്ങൾ ആയിരുന്നു.അവർ മരണത്തിലും ഒന്നിച്ചു പോയി.രഞ്ജിത്ത് മുംബൈ ഹോസ്പിറ്റലിലെ ഹൌസ് സർജനാണ് കീർത്തി പ്ലസ് ട്ടു പൂർത്തിയാക്കിയിരുന്നു.വളർത്തു നായയെ കുളിപ്പിക്കാൻ വേണ്ടി കുളത്തിൽ കൊണ്ട് പോയതാണ് നായയെ ഇവർ എന്നാൽ ഇതിനിടെ കീർത്തി കാൽ തെറ്റി കുളത്തിൽ വീണു.സഹോദരിയെ രക്ഷിക്കാൻ രൺജിത് കുളത്തിലേക്ക് ചാടി എന്നാണ് വിവരം.ഇരുവരും മുങ്ങി മരിക്കുകയായിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *