സീരിയല്‍ നടി സബിതാ നായരുടെ രണ്ടാം ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ആരെന്ന് അറിയാമോ
രമിത്തേട്ടൻ വന്നതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്ന് പറയുകയാണ് മൗനരാഗം താരം സബിത നായർ. ജീവിതത്തിൽ താനേറെ ഭാഗ്യവതിയാണ്, അത്രയും സ്നേഹനിധികളായ രണ്ടു കുടുംബമാണ് തന്റെ ഒപ്പം ഉള്ളതെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സബിത പറയുന്നു. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ചപ്പോഴും ഒപ്പം ഉണ്ടായിരുന്നത് തന്റെ കുടുംബം മാത്രമാണ്. അനുജൻ ആയിട്ടല്ല ചില സമയങ്ങളിൽ സ്വന്തം ചേട്ടനായി തന്നെ സുഭാഷും ഒപ്പം തന്നെ ഉണ്ടായിരുന്നു നാത്തൂൻ എന്നതിലുപരി ഒരു സുഹൃത്തിനെപോലെ ഏറെ പിന്തുണ നൽകി സൗപർണ്ണികയും ഒപ്പം നിന്നപ്പോൾ താൻ ഏറെ ഭാഗ്യവതിയായി മാറി എന്നും സബിത പറഞ്ഞു. മകന് അമ്മ ജീവിതത്തിൽ തനിച്ചായി പോകുമോ എന്ന് ഓർത്തു ടെൻഷൻ ഉണ്ടായിരുന്നുവെന്നും, രമിത്തേട്ടന്റെ വരവോടുകൂടി മോന്റെ ടെൻഷൻ കുറഞ്ഞെന്നും സബിത മനസ്സ് തുറക്കുന്നു. വിശദമായി വായിക്കാം. ഒരുപാട് സന്തോഷമുണ്ട്. വിവാഹം ഗുരുവായൂർ വച്ചായിരുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ ശുഭമായി തന്നെ നടന്നു. ആശംസകൾ അറിയിച്ച പ്രേക്ഷകർക്ക് തന്നെ ആദ്യം ഞങ്ങൾ നന്ദി പറയുന്നു. ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല. രണ്ട് കുടുംബവും ആലോചിച്ചെടുത്ത തീരുമാനം ആയിരുന്നു. രമിത്തേട്ടൻ അധികം പബ്ലിസിറ്റി ആഗ്രഹിക്കാത്ത ആളാണ് അത്‌കൊണ്ടുകൂടിയാണ് സോഷ്യൽ മീഡിയ വഴി വിവാഹവാർത്ത അറിയിക്കാതെ ഇരുന്നത്. എന്റെ പബ്ലിസിറ്റിക്ക് അദ്ദേഹം എതിരല്ലാത്തതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടം കൂടി ഞാൻ നോക്കേണ്ടതുണ്ടല്ലോ. അതാണ് വിവാഹ വാർത്ത പുറത്തുപറയാതെ നടത്തിയത്. അതിൽ പ്രേക്ഷകർക്ക് വിഷമം തോന്നരുത്.ആരാധകർക്ക് എന്റെ വിവാഹം തീർത്തും സർപ്രൈസ് ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. അവർ ഒന്നും വിചാരിക്കാത്ത കാര്യം ആയിരുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ശരിക്കും ഷോക്കായി പോയി. വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ ഫാൻസൊക്കെ ആശംസകളും പ്രാർത്ഥനകളും മെസേജുകളായി അയക്കുന്നുണ്ടായിരുന്നു. ഒരുപാട് സന്തോഷം അവരുടെ സ്നേഹം കാണുന്നതിൽ. എവിടെപ്പോയാലും ആരാധകരുടെ സ്നേഹം എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇനിയും എനിക്കും എന്റെ കുടുംബത്തിനും സ്‌നേഹവും പിന്തുണയും നിങ്ങൾ തരണം.ലോ കോളേജിൽ രമിത്തേട്ടൻ എന്റെ സീനിയർ ആയിരുന്നു.
ആളിനെ അങ്ങനെ പരിചയം ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ഇതൊരു പ്രണയവിവാഹം ആയിരുന്നില്ല.ആൾക്കാർ തെറ്റിദ്ധരിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷം ഈ ആലോചന വന്നപ്പോഴാണ് ഞാൻ രമിത്തേട്ടനോട് സംസാരിക്കുന്നത് തന്നെ. അല്ലാതെ കോളജ് ഗ്രൂപ്പിലൊക്കെ അറിയാമായിരുന്നു എങ്കിലും ഒരിക്കലും പേഴ്സണൽ ബന്ധങ്ങൾ ഉണ്ടായിട്ടില്ല. ഒരിക്കലും പുള്ളി എന്നെ വിവാഹം കഴിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും വർഷം അങ്ങനെ നിക്കേണ്ട കാര്യം ഇല്ലല്ലോ.വിവാഹത്തോടെ അഭിനയം നിർത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അഭിനയം എന്റെ പ്രൊഫെഷനാണ്, എന്റെ പാഷനാണ്. ഒരുപാട് ഇഷ്ടത്തോടെ നിറഞ്ഞ മനസ്സോടെ ഞാൻ ചെയ്യുന്ന ജോലിയാണ് ഇത്. ഒരിക്കലും അതിൽ നിന്നും വിട്ടുനിൽക്കാൻ എനിക്ക് സാധിക്കില്ല. മാത്രമല്ല ഞാൻ വർക്ക് ചെയ്തു നല്ല രീതിയിൽ വരണം എന്ന് ആഗ്രഹിക്കുന്ന ആളാണ് രമിത്തേട്ടൻ. അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും, എന്റെ കുടുംബവും കട്ട സപ്പോർട്ടാണ് എല്ലാത്തിനും.രമിത്തേട്ടന്റെ അച്ഛൻ ജയരാജൻ മേജറായിരുന്നു. അമ്മ പ്രഭാവതി. ഏറ്റവും വലിയ സന്തോഷം നൽകുന്നത് രാജ്യത്തെ സേവിച്ച ഒരാളുടെ മരുമകൾ ആകാൻ കഴിഞ്ഞു എന്നുള്ളതാണ്. അമ്മ ഡിസൈനർ ആണ്. സ്നേഹനിധികൾ ആണ് രമിത്തേട്ടന്റെ അച്ഛനും അമ്മയും, കുടുംബവും. അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യവും.ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുകൾ ഒരുപാട് സന്ദർഭങ്ങളിൽഉണ്ടായിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കൃഷ്ണ ഭക്തയാണെങ്കിലും മൂകാംബികയിലും വിശ്വസിക്കുന്നു. ജീവിതത്തിലെ പല ഘട്ടങ്ങളിലും ദൈവങ്ങൾ അത്ഭുതം കാണിച്ചു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നേരിട്ട് പലതും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈ വിവാഹത്തിലും ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഗുരുവായൂരപ്പൻ നൽകിയ നിധി ആയിട്ടാണ് രമിത്തേട്ടനേയും കുടുംബത്തെയും ഞാൻ കാണുന്നത്. സത്യം പറഞ്ഞാൽ എന്റെ വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്നു എന്ന് എന്റെ ഒരു സുഹൃത്ത് സ്വപ്നം പോലും കണ്ടിരുന്നു എന്നുള്ളതാണ്. അത്രയും കൃഷ്ണൻ എന്നെ തുണയ്ക്കുന്നു.എന്റെ അച്ഛൻ ബാലകൃഷ്ണൻ നായരും അമ്മ സുഭദ്രക്കുട്ടിയും റിട്ടയേർഡ് അധ്യാപകാരാണ്. സഹോദരൻ സുഭാഷ് ഒരു നടൻ കൂടിയാണ്. അടുത്തിടെയാണ് സുഭാഷിന്റെ ഒരു ചിത്രം റിലീസായത്. പിന്നെ സുഭാഷിന്റെ ഭാര്യ എല്ലാവർക്കും അറിയാം, സൗപർണിക സുഭാഷ്. പുള്ളിക്കാരി ഒരു സകലകാലാവല്ലഭ തന്നെയാണ്. ഒരു കലാകാരി എന്നതിലുപരി ഒരുപാട് കഴിവുകൾ ഉള്ള ഒരു കുട്ടിയാണ്. സ്നേഹിക്കാൻ അറിയാവുന്ന, എന്തിനും ഒപ്പം നിൽക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് സൗപർണ്ണികയുടേത്. പിന്നെ എന്റെ ജീവിതത്തിലെ സുപ്രധാന ആള് എന്റെ മോൻ തന്നെയാണ് രഹൻ.
@All rights reserved Typical Malayali.
Leave a Comment