നിൻ്റെ അമ്മ നിന്നെ കാത്തിരിക്കുന്നു’.. സീമ മകനെ ഓർത്ത് പിറന്നാൾ ദിവസം കുറിച്ച കുറിപ്പ്

അര്‍ബുദത്തോട് പൊരുതി യാത്രയായ നന്ദുമഹാദേവ അതിജീവനത്തിന്റെ പ്രതീകമാണ്. രോഗം വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ശക്തിയോടെ പൊരുതുകയായിരുന്നു നന്ദു. അര്‍ബുദത്തോട് തോല്‍ക്കില്ലെന്നും തിരികെ വരുമെന്നും നന്ദു ആവര്‍ത്തിക്കുമായിരുന്നു. തന്റെ വേദനകള്‍ മറന്ന് മറ്റുള്ളവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. നന്ദുവുമായി ഏറെ അടുപ്പമുള്ളയാളാണ് സീമ ജി നായര്‍. നന്ദുവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് സീമ ജി നായര്‍.
സെപ്റ്റംബർ 4 ഞങ്ങളുടെ പ്രിയപ്പെട്ട നന്ദൂട്ടന്റെ പിറന്നാൾ (നന്ദു മഹാദേവ ). ഈശ്വര സന്നിധിയിൽ ഒരുപാട് പ്രിയപെട്ടവരുടെ കൂടെ മോൻ പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും. ജനനം ഒരിക്കലും ആരെയും മഹാന്മാരാക്കുന്നില്ല. പിന്നീടുള്ള പ്രവർത്തികളും ചിന്തകളുമാണ് മറ്റുള്ളവരുടെ മനസിലും, ഹൃദയത്തിലും നമ്മളെ പ്രിയപെട്ടവരാക്കുന്നത്. അതിൽ ഞങ്ങളുടെ മോൻ മുൻപന്തിയിൽ തന്നെ ആയിരുന്നു.

നിന്നെ ഓർക്കാതെ ഒരു നിമിഷവും കടന്നു പോകുന്നില്ല മോനെ. നമ്മൾ തമ്മിലുള്ള ഫോട്ടോ വളരെ കുറച്ചേ എന്റെ കയ്യിൽ ഉള്ളു. നമ്മൾ ഒരുമിച്ചുള്ള നല്ല ഒരു ഫോട്ടോ വേണമെന്ന് എനിക്ക് വലിയൊരാഗ്രഹം തോന്നി. വിജീഷ് എനിക്ക് വേണ്ടപ്പെട്ട ഒരു മോൻ ആണ്. നല്ല ക്രാഫ്റ്റ് വർക്ക് ചെയ്യുന്ന കുട്ടി അവൻ പറഞ്ഞു ഞാൻ ചേച്ചിക്ക് റെഡിയാക്കി തരാമെന്ന്. അങ്ങനെ അവൻ റെഡിയാക്കി തന്ന ഫോട്ടോയാണ്. എങ്ങനെയുണ്ട് നന്ദുട്ടാ. അമ്മയും മോനും അമ്പലത്തിൽ പോയി വന്നപോലെയില്ലേ ( വിജീഷ് നന്ദി)മോന് ഒരായിരം പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു. നിന്റെ പ്രിയപ്പെട്ട യെശോദാമ്മ എന്നുമായിരുന്നു സീമ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *