പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ചതിന്റെ പേരില്‍ അനുഭവിച്ചത് മൂന്നു പ്രശസ്ത നടിമാര്‍ ഒഴിവായി നെഞ്ചുപൊട്ടി നടന്‍ സൂരജ്
സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് പിൻമാറിയ മൂന്ന് നായികമാർ ആ വേദന പറഞ്ഞറിയിക്കാനാവില്ല വൈറലായി സൂരജിന്റെ വാക്കുകൾ.സിനിമയെക്കുറിച്ച് അല്ലെങ്കിൽ അഭിനയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് ചിലതൊക്കെ അറിയാം. കാരണം ഞാനിപ്പോൾ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ ശിഷ്യന്മാരിൽ ഒരാളാണ്. ആത്മവിശ്വാസവും ധൈര്യവും ഇന്നെനിക്കുണ്ട്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ എന്നെ മാനസികവും ശാരീരികവുമായി വല്ലാതെ തളർത്തി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഷാജൂൺ സാറിലേക്കുള്ള വഴി തുറന്നു കിട്ടിയത്.മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയിരിക്കുകയാണ് സൂരജ്. താൻ നായകനായി അഭിനയിച്ച സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം എത്തിയിരുന്നു. ഷാജൂൺ കാര്യൽ സംവിധാനം ചെയ്ത മൃദുഭാവേ ദൃഢകൃത്യയിലൂടെയാണ് സൂരജ് നായകനായത്. സീരിയലിൽ അഭിനയിച്ചിരുന്ന സമയത്ത് തന്നെ മനസിലെ ഏറ്റവും വലിയ ആഗ്രഹമാണ് സിനിമയെന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. സീരിയലിൽ അഭിനയിച്ചെന്നറിഞ്ഞപ്പോൾ പലരും തന്നെ പുച്ഛത്തോടെ മാറ്റി നിർത്തിയിരുന്നു. സീരിയൽ നടന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ നായികമാരുമുണ്ടായിരുന്നു. ജീവിതത്തിൽ എനിക്കൊരു വഴി കാണിച്ച് തന്നത് പാടാത്ത പൈങ്കിളി തന്നെയാണ്. നിങ്ങളുടെ സ്നേഹം ഞാൻ അറിഞ്ഞതും ആ സീരിയലിലൂടെയാണെന്ന് സൂരജ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലും വീഡിയോയിലൂടെയുമായാണ് സൂരജ് സീരിയലിൽ നിന്നും സിനിമയിലേക്കെത്തിയതിനെക്കുറിച്ച് പറഞ്ഞത്.
ജീവിതം എരിവും പുളിയും മധുരവും ഒക്കെ നിറഞ്ഞതാണ്. ഏഷ്യാനെറ്റിൻ്റെ പാടാത്ത പൈങ്കിളി എന്ന സീരിയലിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ഇടവേളയിൽ ഒരു സിനിമയിൽ മുഖം കാണിക്കാനെനിക്ക് അവസരം ലഭിച്ചു. എനിക്ക് പറ്റിയ നായികമാരെ സെലക്ട് ചെയ്യുന്ന സമയത്ത് സീരിയൽ ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞ് മലയാളം ഫിലിം ഇൻഡസ്ട്രിയിലെ മൂന്നു നടിമാർ ഒഴിഞ്ഞു മാറിയതായി പ്രൊഡക്ഷൻ ടീമിൽ നിന്ന് അറിഞ്ഞു. എനിക്കുണ്ടായ നഷ്ടവും വേദനയും ചെറുതൊന്നുമല്ലായിരുന്നു. ഞാനൊരു സീരിയൽ നടനായിരുന്നു. എനിക്കതിൽ അഭിമാനം മാത്രമേ ഉണ്ടായിട്ടുള്ളൂ
സിനിമയെക്കുറിച്ച് അല്ലെങ്കിൽ അഭിനയത്തെക്കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് ചിലതൊക്കെ അറിയാം. കാരണം ഞാനിപ്പോൾ സംവിധായകൻ ഷാജൂൺ കാര്യാലിന്റെ ശിഷ്യന്മാരിൽ ഒരാളാണ്. ആത്മവിശ്വാസവും ധൈര്യവും ഇന്നെനിക്കുണ്ട്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ എന്നെ മാനസികവും ശാരീരികവുമായി വല്ലാതെ തളർത്തി കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഷാജൂൺ
അതിന് കാരണക്കാരായവർ ഞാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന “മൃദു ഭാവേ ദൃഢ കൃത്യേ” എന്ന സിനിമയുടെ പ്രൊഡ്യൂസർ ശ്രീ ഡോക്ടർ വിജയ്ശങ്കർ മേനോനും അദ്ദേഹത്തിന്റെ ഒറ്റ നിർബന്ധത്താൽ എന്നെ പറഞ്ഞ് മനസ്സിലാക്കിയ പ്രൊഡക്ഷ൯ കൺട്രോളർ പ്രവീൺ പരപ്പനങ്ങാടിയുമാണ്. പ്രവീൺ ചേട്ടൻ ഷാജൂൺ സാറിന്റെ അടുത്ത് എന്നെ എത്തിച്ചു. നന്ദിയും കടപ്പാടും പറഞ്ഞാൽ മതിയാവില്ല.ഞാൻ എത്തിച്ചേർന്നിരിക്കുന്ന ഈ വലിയ വാതിലിന്റെ മുന്നിലെത്താൻ ഒരുപാട് പേരുടെ സ്നേഹവും സപ്പോർട്ട് ഉണ്ടായിരുന്നു. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ഈ സിനിമ എന്റെ ജീവിതത്തിൽ വെറുമൊരു സിനിമയല്ല. ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ്. കഷ്ടപ്പാടിന്റെയും വേദനയുടെയും സഹനത്തിന്റെയും ഫലമായി ദൈവം കാണിച്ചു തന്ന വഴിയാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാവണം. ഉണ്ടാവും എന്ന് ഉറപ്പുണ്ടെന്നുമായിരുന്നു സൂരജ് കുറിച്ചത്.
@All rights reserved Typical Malayali.
Leave a Comment