ഗര്‍ഭിണികള്‍ ഇങ്ങനെ ഡാന്‍സ് ചെയ്യാമോ കുഞ്ഞു വയറില്‍ തുള്ളിച്ചാടി ഷംനാ കാസിം
ഞാന്‍ അമ്മയാവാന്‍ പോവുകയാണ് ജീവിതത്തിലെ പുതിയ വിശേഷത്തെക്കുറിച്ച് ഷംന കാസിം വീഡിയോ വൈറല്‍.ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരും. കുടുംബാംഗങ്ങളേയും ഷംന വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിച്ചിരുന്നു.ഡാന്‍സ് വേദികളിലൂടെയായി തുടക്കം കുറിച്ച താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്കുട്ടിയിലൂടെയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം. പൂര്ണയെന്നാണ് താരത്തെ അന്യഭാഷക്കാര്‍ വിളിക്കുന്നത്. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മയാവാന്‍ പോവുന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
ഇത് ഏറെ സ്പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. ഞാനൊരു അമ്മയാവാന്‍ പോവുകയാണ്. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നു. ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. യൂട്യൂബ് ചാനലിലൂടെയായി ഈ സന്തോഷം പങ്കിടണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു.
വിശേഷങ്ങള്‍ പങ്കിടും.ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരും. കുടുംബാംഗങ്ങളേയും ഷംന വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം ഷംനയ്ക്ക് കേക്ക് കൊടുത്തിരുന്നു. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.ഭര്‍ത്താവിനെക്കുറിച്ച്
ഞാന്‍ എന്താമെന്ന് മനസിലാക്കി എന്നെ പിന്തുണച്ചയാളാണ് ഭര്‍ത്താവ് എന്ന് ഷംന പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കില്ല ഞാന്‍, നല്ലൊരു പങ്കാളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കില്ല. ഞാന്‍ എന്താണ് എന്ന് മനസിലാക്കി എന്നെ കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാനായാണ് അദ്ദേഹം പോത്സാഹിപ്പിച്ചത്. ഈ യാത്രയില്‍ എന്നും കൂടെയുണ്ടാവുമെന്നുമായിരുന്നു വിവാഹ ശേഷം ഷംന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.പ്രണയ വിവാഹം.ഗോള്‍ഡന്‍ വിസയുടെ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാനായി വിളിക്കാറുണ്ടായിരുന്നു. ദുബായില്‍ വെച്ചായിരുന്നു ആദ്യം കണ്ടത്. ആദ്യ കാഴ്ചയില്‍ത്തന്നെ പരസ്പരം ഇഷ്ടമായിരുന്നു. കസിന്‍സിനൊപ്പമായി താമസം ഒരുക്കാമെന്ന് അന്ന് അദ്ദേഹം പറഞ്ഞെങ്കിലും മമ്മിയില്ലാതെ വരില്ലെന്നായിരുന്നു ഷംന പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമായതെന്ന് പിന്നീട് പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment