എന്നെ ഞാനാക്കിയത് അമ്മ; എയർലൈൻസിലെ ഉയർന്ന ജോലി രാജിവച്ചിട്ടാണ് അമ്മ എനിക്കായി ഇറങ്ങിയത്; ശിവാനി
എന്നെ ഞാനാക്കിയത് അമ്മ; എയർലൈൻസിലെ ഉയർന്ന ജോലി രാജിവച്ചിട്ടാണ് അമ്മ എനിക്കായി ഇറങ്ങിയത്; ശിവാനി.ബാലു-നീലു ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് ശിവാനി അഭിനയിക്കുന്നത്. കുഞ്ഞുന്നാളിലേ പാട്ടും പ്രസംഗവുമൊക്കെയായി സജീവമായിരുന്നു ശിവാനി. ഇപ്പോൾ അഭിനയത്തിന് പുറമെ അവതരണത്തിലും സജീവമാണ് ശിവാനി.തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മ ആണെന്ന് ഉപ്പും മുളകും താരം ശിവാനി. ഉപ്പുമുളകിന്റെയും ഷൂട്ട് തുടങ്ങുമ്പോൾ അമ്മ ജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മ Ethiopian Airlines – ൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വര്ഷം ആയപ്പോഴേക്കും ഷൂട്ടിങ് തിരക്കുകളിൽ പെട്ട് ഒരുപാട് സ്ഥലങ്ങളിൽ എനിക്ക് പോകേണ്ടതായി വന്നിരുന്നു. അതിനു എന്റെ കൂടെ എപ്പോഴും ഒരാൾ വേണം. അപ്പോൾ അമ്മ പറഞ്ഞു ഞാൻ ജോലി രാജിവയ്ക്കാം എന്ന്. അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ നിന്ന ഏറ്റവും വലിയ സൂപ്പർ വുമൺ ആണ് എന്റെ അമ്മ.ഞാൻ പത്താം ക്ലാസ് കഴിഞ്ഞു, നല്ല റിസൾട്ട്. കിട്ടി. എല്ലാവരും ചോദിക്കും എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നത് എന്ന്. അപ്പോൾ ഞാൻ കാണിക്കും എന്റെ അമ്മയെ. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങൾക്ക് പിന്നിൽ അമ്മയാണ് എന്ന്. ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു. അമ്മയുടെ ഡ്രീംസ് എനിക്ക് ആയി കളയരുത് എന്ന്. അപ്പോൾ അമ്മ പറഞ്ഞത് അമ്മയുടെ ഏറ്റവും വലിയ ഡ്രീം ഞാൻ ആണെന്നാണ്. എന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നാണ്.
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതും ഇന്ന് ഈ വേദിയിൽ നിന്ന് സംസാരിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിൽ അതിന്റെ പിന്നിൽ എന്റെ അമ്മയും അച്ഛനും മാത്രമാണ്. അതിൽ ഒരുപാട് നന്ദി എനിയ്ക്ക് അവരോട് പറയാനുണ്ട്. നാടിന്റെ ഭാവി കുട്ടികളിൽ ആണ് എന്ന് ആളുകൾ പറയും, എന്നാൽ അവരെ സമൂഹത്തിനു ഉതകുന്ന മക്കൾ ആയി വളർത്തുന്ന ഒരു രക്ഷിതാക്കകൾക്കും അതിൽ പങ്കുണ്ട്- ശിവാനി ഒരു പൊതുവേദിയിൽ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകുന്നത്.
@All rights reserved Typical Malayali.
Leave a Comment